Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: അവന്‍ തല്‍ക്കാലം പന്തെറിയേണ്ട, ആ പ്രശ്‌നം മാറിയാല്‍ തിരിച്ചെത്തുമെന്ന് മുംബൈ കോച്ച്

മുംബൈ: ഹര്‍ദിക് പാണ്ഡ്യ തല്‍ക്കാലം പന്തെറിയില്ലെന്ന് മുംബൈ ഇന്ത്യന്‍സ് കോച്ച് മഹേല ജയവര്‍ധനെ. ഹര്‍ദിക്കിന്റെ കാര്യത്തില്‍ ഒരു റിസ്‌ക് എടുക്കാന്‍ ആവില്ല. അവന് പരിക്ക് പറ്റുക എന്നത് തല്‍ക്കാലം ടീം ലൈനപ്പിന് താങ്ങാനാവില്ല. അതുകൊണ്ട് ഹര്‍ദിക് പാണ്ഡ്യയെ പന്തെറിയിക്കാന്‍ ഇപ്പോള്‍ സാധിക്കില്ല. ഹര്‍ദിക് പന്തെറിയാതിരിക്കുന്നതിന് കാരണവും അത് തന്നെയാണെന്ന് ജയവര്‍ധനെ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിന് മുമ്പേ ഹര്‍ദിക് സര്‍ജറിക്ക് വിധേയനായിരുന്നു. അതിന് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ താരം വളരെ കുറച്ച് ഓവറുകള്‍ മാത്രമാണ് ചെയ്തത്.

1

എന്തുകൊണ്ട് താരം പന്തെറിയുന്നില്ല എന്ന ആരാധകര്‍ പലപ്പോഴായി ചോദിക്കുന്നുണ്ട്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ അഞ്ച് ഓവറും ഇംഗ്ലണ്ടിനെതിരായ ടി20യില്‍ വളരെ കുറച്ച് ഓവറുകളും ചെയ്തിരുന്നു ഹര്‍ദിക്. ഈ വര്‍ഷം മുംബൈ ഇന്ത്യന്‍സിനായി ഒരു പന്ത് പോലും എറിഞ്ഞിട്ടില്ല ഹര്‍ദിക്. ഈ സീസണില്‍ ഹര്‍ദിക് പന്തെറിയണമെന്നാണ് ആഗ്രഹം. കഴിഞ്ഞ സീസണില്‍ പന്തെറിയാന്‍ ഹര്‍ദിക് തയ്യാറായിരുന്നില്ല. കാരണം പരിക്കിന് ശേഷമുള്ള വരുമായിരുന്നു. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ താരത്തിന് ചെറിയൊരു പരിക്കുണ്ടായിട്ടുണ്ട്. അത് ഗൗരവത്തോടെ എടുക്കേണ്ടതാണെന്നും ജയവര്‍ധനെ പറഞ്ഞു.

ചെറിയൊരു സാധ്യതയുണ്ടെങ്കില്‍ പോലും ഹര്‍ദിക് പന്തെറിയരുത് എന്നാണ് ആഗ്രഹം. ഏറ്റവും നല്ല രീതിയില്‍ അദ്ദേഹം നില്‍ക്കുമ്പോള്‍ മാത്രമേ പന്തെറിയാന്‍ മുംബൈ ആഗ്രഹമുള്ളൂ. അടുത്ത രണ്ടാഴ്ച്ച അദ്ദേഹത്തിന്റെ ബൗളിംഗിനെ കുറിച്ച് ഞങ്ങള്‍ ശ്രദ്ധിക്കും. അതില്‍ അദ്ദേഹത്തിന് ആത്മവിശ്വാസമുണ്ടെങ്കില്‍ തീര്‍ച്ചയായും ഈ സീസണില്‍ തന്നെ ഹര്‍ദിക് പന്തെറിയുന്നത് ആരാധകര്‍ക്ക് കാണാന്‍ സാധിക്കും. മുംബൈക്കും അദ്ദേഹം പന്തെറിയുന്നതില്‍ താല്‍പര്യമുണ്ട്. പക്ഷേ കാലിലെ ആ ചെറിയ പരിക്ക് മാറാതെ ഒരിക്കലും പന്തെറിയേണ്ടതില്ലെന്നും ജയവര്‍ധനെ വ്യക്തമാക്കി.

അതേസമയം മുംബൈക്ക് ഡല്‍ഹിക്കെതിരെയുള്ള മത്സരം കടുപ്പമാകുമെന്ന് ബൗളിംഗ് കോച്ച് ഷെയ്ന്‍ ബോണ്ട് പറഞ്ഞു. ഡല്‍ഹി വളരെ മികച്ച രീതിയിലാണ് ടൂര്‍ണമെന്റില്‍ മുന്നേറുന്നത്. മികച്ച ജയം അവര്‍ക്ക് നേടാനായിട്ടുണ്ട്. എന്നാല്‍ മുംബൈ മോശം ടീമല്ല. വളരെ ആസൂത്രണത്തോടെയാണ് മുംബൈ ഇറങ്ങുന്നത്. ഡല്‍ഹിയുടെ താരങ്ങളെ ആക്രമിച്ച് തളയ്ക്കാന്‍ മുംബൈക്ക് അറിയാമെന്നും ബോണ്ട് പറഞ്ഞു. കഴിഞ്ഞ സീസണില്‍ ഏറ്റവും നല്ല പ്രകടനം ഡല്‍ഹിക്കെതിരെ നടത്തിയത് കൊണ്ടാണ് ജയിക്കാന്‍ സാധിച്ചത്. ഇത്തവണ മുംബൈക്ക് മികച്ച സ്പിന്നര്‍മാരുണ്ട്. അവര്‍ നല്ല രീതിയില്‍ തന്നെ തിളങ്ങുന്നുണ്ട്. അവസാന അഞ്ചോവറില്‍ 25 റണ്‍സ് മാത്രമാണ് വഴങ്ങുന്നതെന്നത് മുംബൈയുടെ ബൗളര്‍മാരുടെ മികവാണെന്നും ബോണ്ട് വ്യക്തമാക്കി.

Story first published: Tuesday, April 20, 2021, 21:23 [IST]
Other articles published on Apr 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+