വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഐപിഎല്‍ നിര്‍ത്തി, ഇനി ടി20 ലോകകപ്പും വിമാനം കയറും! സൂചന നല്‍കി ബിസിസിഐ

യുഎഇയിലേക്കു ലോകകപ്പ് മാറ്റുമെന്ന് ഉറപ്പായിട്ടുണ്ട്

കൊവിഡ് വ്യാപനത്തെ തുടര്‍ന്നു ഐപിഎല്ലിന്റെ 14ാം സീസണ്‍ അനിശ്ചിതമായി നിര്‍ത്തിവച്ചതിനു പിന്നാലെ ഈ വര്‍ഷം ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പും മാറ്റുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ടൂര്‍ണമെന്റ് യുഎഇയിലേക്കു മാറ്റുമെന്നാണ് ബിസിസിഐ വൃത്തങ്ങളും നല്‍കുന്ന സൂചന. ഈ വര്‍ഷം അവസാനത്തോടെയാണ് ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കുന്നത്. ഈ സമയത്ത് കൊവിഡിന്റെ മൂന്നാം തരംഗമായിരിക്കും രാജ്യത്തുണ്ടാവുക. അതുകൊണ്ടു തന്നെ ഈ സമയത്ത് ഒരു ടീമും ലോകകപ്പിനായി ഇവിടേക്കു വരില്ലെന്നു ബിസിസിഐ സമ്മതിക്കുന്നു.

After IPL postponement, T20 World Cup set for UAE shift
1

ലോകകപ്പിന്റെ വേദി സംബന്ധിച്ച് അന്തിമ തീരുമാനം ഒരു മാസത്തിനകമുണ്ടാവും. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായിട്ടാണ് 16 ടീമുകള്‍ മാറ്റുരയ്ക്കുന്ന ടി20 ലോകകപ്പ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കൊവിഡിനെ തുടര്‍ന്നു മാറ്റിവച്ചിരുന്നു. നാലു ഫ്രാഞ്ചൈസികളില്‍ കൊവിഡ് കേസുകള്‍ സ്ഥികരീച്ചതോടെയാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ഐപിഎല്ലിന്റെ 14ാം സീസണ്‍ നിര്‍ത്തിവച്ചിരിക്കുന്നത്.

IPL 2021: ബിസിസിഐയുടെ വലിയ പിഴ, ടൂര്‍ണമെന്റ് നിര്‍ത്തിവയ്പ്പിച്ചത് അഞ്ച് വലിയ അബദ്ധങ്ങള്‍!IPL 2021: ബിസിസിഐയുടെ വലിയ പിഴ, ടൂര്‍ണമെന്റ് നിര്‍ത്തിവയ്പ്പിച്ചത് അഞ്ച് വലിയ അബദ്ധങ്ങള്‍!

IPL 2021: സോറി കോലി, നിങ്ങള്‍ക്ക് ഇത്തവണയും യോഗമില്ല! സസ്‌പെന്‍ഷനില്‍ ഷോക്കടിച്ചത് ആര്‍സിബിക്ക്IPL 2021: സോറി കോലി, നിങ്ങള്‍ക്ക് ഇത്തവണയും യോഗമില്ല! സസ്‌പെന്‍ഷനില്‍ ഷോക്കടിച്ചത് ആര്‍സിബിക്ക്

ടി20 ലോകകപ്പിന്റെ തിയ്യതി ഔദ്യോഗികമായി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും ഇന്ത്യയിലെ ഒമ്പതു വേദികളിലായി മല്‍സരങ്ങള്‍ നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. ഈ സീസണിലെ ഐപിഎല്‍ ആറു വേദികളിലായിട്ടാണ് നടന്നിരുന്നത്. പക്ഷെ എന്നിട്ടും ബയോ ബബ്ള്‍ സുരക്ഷാ വലയം കടന്ന് കൊവിഡ് പലരെയും പിടികൂടിയിരുന്നു. ഈ സാഹര്യത്തില്‍ ഒമ്പത് വേദികളിലായി ലോകകപ്പ് മല്‍സരങ്ങള്‍ സംഘടിപ്പിക്കുകയെന്നത് അസാധ്യമാണെന്നു ബിസിസിഐയ്ക്കു നല്ല ബോധ്യമുണ്ട്.

2

കഴിഞ്ഞ സീസണില്‍ മൂന്നു വേദികളിലായി ബയോ ബബ്‌ളിനകത്തു ഐപിഎല്‍ മല്‍സരങ്ങള്‍ വിജയകരമായി സംഘടിപ്പിക്കാന്‍ സാധിച്ചു. ഐപിഎല്ലില്‍ ആറു വേദികളെന്നത് അപകടകരമായ നിര്‍ദേശമാണ്. യുഎഇയില്‍ തുടക്കം മുതല്‍ അവസാനം വരെ എല്ലാവരും ഒരേ ബയോ ബബ്‌ളിനകത്തായിരുന്നു. പക്ഷെ ഇത്തവണ ഇന്ത്യയില്‍ ഓരോ ടീമുകളും മൂന്നു ബയോ ബബ്‌ളുകളായി തിരിഞ്ഞാണ് യാത്ര ചെയ്തത്. ബബ്‌ളിനകത്തു നിന്നുകൊണ്ടുള്ള യാത്രയ്ക്കു ശേഷമാണ് കൂടുതല്‍ പോസിറ്റീവ് കേസുകള്‍ വന്നത്. ഒക്ടോബളില്‍ ലോകകപ്പിന്റെ വേദി ഒമ്പതില്‍ അഞ്ചായി കുറച്ചാലും യുഎഇയിലേതു പോലെയല്ല, വിമാനയാത്ര വേണ്ടിവരും. രാജ്യത്തു നിലവിലെ സാഹചര്യങ്ങളില്‍ മെച്ചപ്പെട്ടില്ലെങ്കില്‍ വിദേശ താരങ്ങള്‍ക്കും മാനസികമായി ഇവിടെ കളിക്കാന്‍ താല്‍പ്പര്യം കുറവായിരിക്കുമെന്നും ബിസിസിഐ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

Story first published: Tuesday, May 4, 2021, 18:44 [IST]
Other articles published on May 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X