IPL 2021: കോവിഡ് ഭീതി അംപയര്‍മാരിലേക്കും, നിധിന്‍ മേനോനും പോള്‍ റൈഫലും നാട്ടിലേക്ക് മടങ്ങി
മുംബൈ: കോവിഡ് 19യുടെ വ്യാപന ഭീതിയെത്തുടര്‍ന്ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ നിന്ന് വിദേശ താരങ്ങള്‍ മടങ്ങുന്നത് ഇതിനോടകം ചര്‍ച്ചാവിഷയമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ താരങ്ങള്‍ക്ക് പിന്നാലെ ടൂര്‍ണമെന്റിന്‍െ പാതി വഴിയില്‍ അംപയര്‍മാരും മടങ്ങിയിരിക്കുകയാണ്. ഇന്ത്യന്‍ അംപയറായ നിധിന്‍ മേനോനും ഓസ്‌ട്രേലിയക്കാരനായ പോള്‍ റൈഫലുമാണ് ഇപ്പോള്‍ നാട്ടിലേക്ക് മടങ്ങിയിരിക്കുന്നത്. ഇരുവരും ഐസിസിയുടെ എലൈറ്റ് പാനല്‍ അംപയര്‍മാരാണ്. വ്യക്തിപരമായ കാരണത്തെത്തുടര്‍ന്നാണ് പോളിന്റെ മടക്കം. അതേ സമയം അമ്മക്കും ഭാര്യക്കും കോവിഡ് പോസിറ്റീവായ സാഹചര്യത്തിലാണ് നിധിന്‍ മേനോന്‍ ഇന്‍ഡോറിലെ വീട്ടിലേക്ക് മടങ്ങിയത്.
സമീപകാലത്തായി മികച്ച തീരുമാനങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ അംപയറായിരുന്നു നിധിന്‍ മേനോന്‍. കുടുംബത്തെ കോവിഡ് ബാധിച്ചിരിക്കുന്ന സാഹചര്യത്തില്‍ പിന്തുണ നല്‍കുന്നതിന് മടങ്ങിപ്പോക്ക് അത്യാവശ്യമായതിനാലാണ് നിധിന്‍ പാതി വഴിയില്‍ മടങ്ങിയത്. അതേ സമയം ഇന്ത്യയില്‍ ജനിതകമാറ്റം വന്ന വൈറസ് വ്യാപനവും രൂക്ഷമായതിനാല്‍ ഓസ്‌ട്രേലിയ ബോര്‍ഡറുകള്‍ അടക്കുമോയെന്ന ആശങ്കയെത്തുടര്‍ന്നാണ് പോളിന്റെ മടക്കമെന്നാണ് വിവരം.

ഇരുവരുടെയും മടങ്ങിപ്പോക്ക് ടൂര്‍ണമെന്റിനെ ബാധിക്കില്ല. കാരണം ഇത്തരം സാഹചര്യങ്ങള്‍ മുന്നില്‍ക്കണ്ട് നേരത്തെ തന്നെ ആഭ്യന്തര അംപയര്‍മാരെ ബാക്ക് അപ്പായി ബിസിസി ഐ നിയോഗിച്ചിരുന്നു. എന്നാല്‍ ഇത്തരം അംപയര്‍മാര്‍ എത്തിയാല്‍ തീരുമാനങ്ങളിലുണ്ടാവുന്ന പാളിച്ച മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനെ ബാധിക്കാനുള്ള സാധ്യതയും ഏറെയാണ്.
നിലവില്‍ മെയ് 15വരെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ഓസ്‌ട്രേലിയ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ പ്രതിദിനം കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായിരിക്കുന്നത്. നിലവിലെ സാഹചര്യം ആശങ്കപ്പെടുത്തുന്നതാണ്. അതിനാല്‍ത്തന്നെ ഓസ്‌ട്രേലിയ,ഇംഗ്ലണ്ട് രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളും പരിശീലകരും ആശങ്കയിലാണ്.
രവിചന്ദ്ര അശ്വിന്‍, ആന്‍ഡ്രേ ടൈ, ലിയാം ലിവിങ്സ്റ്റന്‍, ആദം സാംബ, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍ തുടങ്ങിയവര്‍ ഇതിനോടകം കോവിഡ് കാരണത്തെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ താരങ്ങളാണ്. വരും ദിവസങ്ങളില്‍ ഇനിയും താരങ്ങള്‍ മടങ്ങിയേക്കും. 14 ഓസീസ് താരങ്ങളാണ് ഐപിഎല്ലില്‍ പങ്കെടുക്കുന്നത്. റിക്കി പോണ്ടിങ്, ഡേവിഡ് ഹസി, മൈക്കല്‍ ഹസി, ബ്രാഡ് ഹാഡിന്‍ തുടങ്ങിയ പ്രമുഖരായ ഓസീസ് താരങ്ങള്‍ ഇത്തവണ പരിശീലകരായും ഐപിഎല്ലിലുണ്ട്.
ഭയപ്പെടേണ്ടെന്നും നാട്ടിലേക്ക് തിരിച്ചെത്തിക്കുമെന്നും ബിസിസി ഐ താരങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും കുടുംബങ്ങള്‍ നാട്ടില്‍ ഒറ്റയ്്ക്കായതിനാല്‍ പല താരങ്ങള്‍ക്കും ആശങ്കയുണ്ട്. അതിനാല്‍ത്തന്നെ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്‌സ് വെല്‍ അടക്കമുള്ളവരും പാതി വഴിയില്‍ മടങ്ങാനുള്ള സാധ്യത നിലനില്‍ക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications