വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഷാരൂഖെന്ന പേര് വെറുതെയല്ല, ശരിക്കും ഹീറോ- എവിടെയും, എങ്ങനെയും കളിക്കും

സിഎസ്‌കെയ്‌ക്കെതിരേ ഷാരൂഖ് മിന്നിയിരുന്നു

പഞ്ചാബ് കിങ്‌സിന്റെ ഈ സീസണിലെ പ്രധാന കണ്ടെത്തലുകളൊന്നായി മാറിയിരിക്കുകയാണ് തമിഴ്‌നാട്ടുകാരനായ ബാറ്റ്‌സ്മാന്‍ ഷാരൂഖ് ഖാന്‍. സീസണിലെ രണ്ടാമത്തെ മല്‍സരത്തില്‍ തന്നെ ഹീറോയാവാനുള്ള മിടുക്ക് തനിക്കുണ്ടെന്നു താരം തെളിയിച്ചു. വെള്ളിയാഴ്ച രാത്രി ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ മുംബൈയില്‍ നടന്ന കളിയില്‍ പഞ്ചാബ് ബാറ്റിങ് നിര തകര്‍ച്ചയിലേക്കു കൂപ്പുകുത്തിയപ്പോള്‍ ടീമിന്റെ മാനംകാത്തത് ഷാരൂഖായിരുന്നു.

പരിചയസമ്പന്നരായ ബാറ്റ്‌സ്മാന്‍മാരെല്ലാം സിഎസ്‌കെ ബൗളിങിനു മുന്നില്‍ മുട്ടിടിച്ച് ക്രീസ് വിട്ടപ്പോള്‍ ഷാരൂഖ് 47 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായി മാറി. 36 ബോളില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. എത്ര കടുപ്പമേറിയ സാഹചര്യത്തിലും ബാറ്റ് ചെയ്യാന്‍ തനിക്കു കഴിയുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഷാരൂഖ്. സിഎസ്‌കെയ്‌ക്കെതിരായ മല്‍സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ടീമില്‍ ഫിനിഷറുടെ റോള്‍

ടീമില്‍ ഫിനിഷറുടെ റോള്‍

പഞ്ചാബ് ടീമില്‍ ഫിനിഷറുടെ റോളാണ് എനിക്കു നല്‍കിയിരിക്കുന്നത്. പക്ഷെ എല്ലാ മല്‍സരത്തിലും ക്രീസിലെത്തിയ ഉടന്‍ ആഞ്ഞടിക്കുകയെന്നത് പ്രായോഗികമല്ല.
ടീം തകര്‍ച്ച നേരിടുന്ന ചില സാഹചര്യങ്ങളില്‍ അതിനു അനുസരിച്ച് ബാറ്റിങില്‍ മാറ്റം വരുത്തേണ്ടിവരും. ഇത്തരം പ്രതിസന്ധി ഘട്ടത്തില്‍ ഉത്തരവാദിത്വമേറ്റെടുത്ത് ടീമിനെ മുന്നോട്ടു നയിക്കുകയെന്നതാണ് പ്രധാനമെന്നും ഷാരൂഖ് വ്യക്തമാക്കി.

 പ്രതിസന്ധി ഘട്ടങ്ങളില്‍ കളിക്കാം

പ്രതിസന്ധി ഘട്ടങ്ങളില്‍ കളിക്കാം

കംപ്ലീറ്റ് ഫിനിഷറെന്നാണ് ആഭ്യന്തര ക്രിക്കറ്റില്‍ എന്നെ പലരും വിശേഷിപ്പിക്കുന്നത്. ഞാന്‍ മികച്ച ബാറ്റ്‌സ്മാനാണ്. കുറച്ചു വര്‍ഷങ്ങളായി തമിഴ്‌നാടിനു വേണ്ടി മുന്‍നിരയിലാണ് ഞാന്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചുകൊണ്ടിരിക്കുന്നത്. പ്രതിസന്ധി ഘ്ട്ടങ്ങളില്‍ ബാറ്റ് ചെയ്യാനും ടീമിനെ വിജയത്തിലേക്കു നയിക്കാനുമുള്ള കഴിവ് തനിക്കുണ്ടെന്നും ഷാരൂഖ് പറഞ്ഞു.
കുറച്ചു വര്‍ഷങ്ങള്‍ക്കിടെയാണ് ഫിനിഷിങിലെ കഴിവ് ഞാന്‍ മെച്ചപ്പെടുത്തിയത്. എങ്കിലും അടിസ്ഥാനപരമായി താന്‍ മുന്‍നിര ബാറ്റ്‌സ്മാനാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

 പലതും പഠിക്കാനാവും

പലതും പഠിക്കാനാവും

ഐപിഎല്ലില്‍ പഞ്ചാബ് ടീമിന്റെ ഭാഗമായതോടെ ലോകോത്തര താരങ്ങള്‍ക്കൊപ്പം കളിക്കാനും അവരില്‍ നിന്നും പുതിയ പല കാര്യങ്ങളും പഠിച്ചെടുക്കാനും തനിക്കു കഴിഞ്ഞതായി ഷാരൂഖ് വെളിപ്പെടുത്തി.
നിക്കോളാസ് പൂരന്‍, ക്രിസ് ഗെയ്ല്‍, ഡേവിഡ് മലാന്‍, കെഎല്‍ രാഹുല്‍ എന്നിവരടമുള്ളവര്‍ക്കൊപ്പം ഡ്രസിങ് റൂം പങ്കിടാന്‍ കഴിയുന്ന്തും പരിശീലിക്കാന്‍ സാധിക്കുന്നതും ഏറെ സഹായിട്ടുണ്ടെന്നും ഷാരൂഖ് വിശദമാക്കി.

ഐപിഎല്ലില്‍ പുതിയ ആളായതിനാല്‍ തന്നെ ഈ താരങ്ങള്‍ക്കൊപ്പം സമയം ചെലവിടാന്‍ കഴിയുന്നത് തീര്‍ച്ചയായും എന്നെ കൂടുതല്‍ മെച്ചപ്പെടുത്തും. ഒരുപാട് ദൂരം പോവാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത ലെവലിലേക്കുയര്‍ത്തണം

അടുത്ത ലെവലിലേക്കുയര്‍ത്തണം

കോച്ചുമാരായ വസീം ജാഫറും ആന്‍ഡി ഫ്‌ളവറും എന്നെ ഒരുപാട് സഹായിക്കുന്നുണ്ട്. ആഭ്യന്തര ക്രിക്കറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ തീര്‍ത്തും വ്യത്യസ്തമാണ് ഐപിഎല്‍. പക്ഷെ ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുള്ള ശ്രമത്തിലാണ്. ഓരോ സെഷനിലും സ്വന്തം ഗെയിം ഒരു ശതമാനം മെച്ചപ്പെടുത്താനാണ് ഞാന്‍ പരിശ്രമിക്കുന്നത്. വസീം ജാഫര്‍, ആന്‍ഡി ഫ്‌ളവര്‍ എന്നിവരുടെ ഉപദേശങ്ങളും എന്നെ ഇതിനു സഹായിക്കുന്നു. രണ്ടു പേരുമായി ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടെന്നും ഷാരൂഖ് കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, April 17, 2021, 18:20 [IST]
Other articles published on Apr 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X