വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'ഈ ബാറ്റിങ് മനസിലാകുന്നില്ല', കോലിയുടെ മെല്ലെപ്പോക്ക് ഇന്നിങ്‌സിനെ വിമര്‍ശിച്ച് സഞ്ജയ്

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദത്തില്‍ ആര്‍സിബിക്ക് തുടര്‍ച്ചയായ രണ്ടാം തോല്‍വി. കെകെആറിനോട് വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ സിഎസ്‌കെയോട് ആറ് വിക്കറ്റിനാണ് കോലിയും സംഘവും മുട്ടുകുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

IPL 2021: കോലി ഇനി ധവാനോടൊപ്പം, സിഎസ്‌കെയ്‌ക്കെതിരേ മറ്റാര്‍ക്കുമില്ലാത്ത റെക്കോര്‍ഡും!IPL 2021: കോലി ഇനി ധവാനോടൊപ്പം, സിഎസ്‌കെയ്‌ക്കെതിരേ മറ്റാര്‍ക്കുമില്ലാത്ത റെക്കോര്‍ഡും!

1

ഷാര്‍ജയിലെ സ്റ്റേഡിയം താരതമ്യേനെ ചെറുതായതിനാല്‍ത്തന്നെ അനായാസമായി 200 പ്ലസ് സ്‌കോറിലേക്കെത്താന്‍ സാധിക്കുന്നതായിരുന്നു. 13.2 ഓവറില്‍ 111 എന്ന ഭേദപ്പെട്ട നിലയിലായിരുന്ന ആര്‍സിബിക്ക് പിന്നീടങ്ങോട്ട് കാലിടറുകയായിരുന്നു. പ്രതീക്ഷവെച്ച ബാറ്റ്‌സ്മാന്‍മാരിലാര്‍ക്കും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെക്കാനായില്ല. ആര്‍സിബിക്കായി വിരാട് കോലി (41 പന്തില്‍ 53),ദേവ്ദത്ത് പടിക്കല്‍ (50 പന്തില്‍ 70) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ഷാര്‍ജയിലെ മൈതാനത്തിലെ മികച്ച പ്രകടനമെന്ന് ഇതിനെ വിശേഷിപ്പിക്കാനാവില്ല.

Also Read: IPL 2021: ആര്‍സിബിക്കെതിരേ മുംബൈയെ രക്ഷിക്കാന്‍ ഹര്‍ദിക് എത്തുമോ? ഫിറ്റ്‌നസ് റിപ്പോര്‍ട്ട് ഇതാ

2

പവര്‍പ്ലേയിലടക്കം അതിവേഗം റണ്‍സുയര്‍ത്താന്‍ കോലിക്കും ദേവ്ദത്തിനുമായില്ല. ഇപ്പോഴിതാ കോലിയുടെ മെല്ലപ്പോക്ക് ബാറ്റിങ്ങിനെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. 'വിരാട് കോലിയുടെ വ്യത്യസ്തമായ ബാറ്റിങ്ങാണ് സിഎസ്‌കെയ്‌ക്കെതിരേ കണ്ടതെന്നാണ് കരുതുന്നത്. പേസര്‍മാര്‍ക്കെതിരേ സ്റ്റംപ് ചെയ്ത് കളിക്കുന്നു. ടി20 ഓപ്പണറെന്ന നിലയില്‍ത്തന്നെയായിരുന്നു തുടക്കം. എന്നാല്‍ സ്‌കോര്‍ 40ലെത്തിയതോടെ അവന്റെ വേഗം കുറഞ്ഞു. എനിക്കത് മനസിലാവുന്നില്ല'-സഞ്ജയ് പറഞ്ഞു.

Also Read: IPL 2021: സിഎസ്‌കെയെപ്പോലെയല്ല ആര്‍സിബി, മുംബൈയ്ക്കും അതേ കഴിവുണ്ട്- ചോപ്ര പറയുന്നു

3

129.26 മാത്രമായിരുന്നു വിരാട് കോലിയുടെ സ്‌ട്രൈക്കറേറ്റ്. ആറ് ഫോറും ഒരു സിക്‌സും കോലി പറത്തി. എന്നാല്‍ അര്‍ധ സെഞ്ച്വറിയോടടുത്തപ്പോള്‍ കോലി വിക്കറ്റ് നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിച്ച് കളിച്ചു. ഇന്ത്യയുടെ ടി20 നായകസ്ഥാനവും ആര്‍സിബിയുടെ നായകസ്ഥാനവും ഒഴിയാന്‍ തീരുമാനിച്ചതിന്റെ സമ്മര്‍ദ്ദം കോലിക്കുണ്ടെന്നാണ് സഞ്ജയ് പറഞ്ഞത്. ഇത് ശരിയാണെന്ന് തോന്നിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനവും.

Also Read: IPL 2021: 'രോഹിത് തുടങ്ങിയത് ശതാബ്ദി പോലെ, പിന്നീടത് ഗുഡ്‌സ് ട്രെയിനായി', പരിഹസിച്ച് ആകാശ്

4

'തീര്‍ച്ചയായും നായകസ്ഥാനം ഒഴിയാനുള്ള തീരുമാനം അവനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ടാവാം. അതാണ് 50നോടടുത്തപ്പോള്‍ അവന്‍ വേഗം കുറച്ചത്. ഈ റണ്‍സ് കണ്ടെത്താനുള്ള പ്രയാസമാണ് ടി20 ക്രിക്കറ്റില്‍ കോലി എടുത്ത എല്ലാ തീരുമാനങ്ങള്‍ക്കും കാരണം. 50 പൂര്‍ത്തിയാക്കാനാണ് കോലി ആ സമയത്ത് കൂടുതല്‍ ശ്രദ്ധിച്ചത്'-സഞ്ജയ് പറഞ്ഞു. ഈ സീസണിന് ശേഷം നായകസ്ഥാനം ഒഴിയുമെന്നാണ് കോലി പറഞ്ഞത്. എന്നാല്‍ തുടര്‍ച്ചയായി രണ്ടാം മത്സരം തോറ്റതോടെ പാതിവഴിയില്‍ കോലി ആര്‍സിബി നായകസ്ഥാനം ഒഴിയാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.

Also Read: IPL 2021: ധോണിയുടെ റെക്കോഡ് തകര്‍ത്ത് ദിനേഷ് കാര്‍ത്തിക്, വിക്കറ്റ് കീപ്പര്‍മാരില്‍ ഇനി ഒന്നാമന്‍

5

26 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത കോലി പിന്നീട് നേടിയ 13 റണ്‍സിന് വേണ്ടിവന്നത് 15 പന്തുകള്‍. ഇത് തന്നെ കോലി അര്‍ധ സെഞ്ച്വറിയോടടുത്തപ്പോള്‍ എത്രത്തോളം സമ്മര്‍ദ്ദത്തിലായെന്ന് വ്യക്തം. എന്നാല്‍ ആര്‍സിബിയുടെ തോല്‍വിക്ക് കാരണമായത് മികച്ച തുടക്കത്തെ മുതലാക്കാന്‍ സാധിക്കാതെ പോയതാണ്.എബി ഡിവില്ലിയേഴ്‌സ് (11 പന്തില്‍ 12),ഗ്ലെന്‍ മാക്‌സ് വെല്‍ (9 പന്തില്‍ 11),ടിം ഡേവിഡ് (1) എന്നീ വമ്പന്മാരെല്ലാം അതിവേഗം സ്‌കോര്‍ നേടാനാവാതെ പ്രയാസപ്പെട്ടു.മൂന്നാം നമ്പറില്‍ എബിഡിയെ എത്തിച്ചിട്ടും പ്രതീക്ഷിച്ച സ്‌കോര്‍ നേടാന്‍ ആര്‍സിബിക്കായില്ല.

Also Read: IPL 2021: ചാമ്പ്യന്മാരെ നാണംകെടുത്തി കെകെആര്‍, താരങ്ങളുടെ റേറ്റിങ് അറിയാം, സൂര്യകുമാര്‍ വളരെ മോശം

6

Also Read: IPL 2021: ഗാംഗുലിയുടെ ടീമാണ് കെകെആര്‍, ടീമിനൊപ്പം കളിക്കാനാണ് ആഗ്രഹിച്ചതും- വെങ്കടേഷ് അയ്യര്‍

മറുപടിക്കിറങ്ങിയ സിഎസ്‌കെയ്ക്കായി റുതുരാജ് ഗെയ്ക് വാദ് (38),ഫഫ് ഡുപ്ലെസിസ് (31),മോയിന്‍ അലി (21), അമ്പാട്ടി റായിഡു (32),സുരേഷ് റെയ്‌ന (17*),എംഎസ് ധോണി (11*) എന്നിവരെല്ലാം തിളങ്ങി. വമ്പന്‍ സ്‌കോറിലേക്ക് പോകുമായിരുന്ന ആര്‍സിബിയെ പിടിച്ചുകെട്ടിയതില്‍ ധോണിയുടെ നായകമികവിനും കൈയടിക്കാതെ തരമില്ല. ബൗളിങ്ങില്‍ ധോണി വരുത്തിയ കൃത്യമായ മാറ്റങ്ങളാണ് ആര്‍സിബിയെ പിടിച്ചുകെട്ടാന്‍ സിഎസ്‌കെയെ സഹായിച്ചത്. ധോണി ഉപദേഷ്ടാവായി എത്തുന്നത് ടി20 ലോകകപ്പില്‍ ഇന്ത്യക്ക് വലിയ ഗുണകരമായിരിക്കുമെന്നുറപ്പ്.

Story first published: Saturday, September 25, 2021, 9:48 [IST]
Other articles published on Sep 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X