വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഓസീസ് നല്‍കിയത് ആര്‍സിബിയും തന്നു! ഫോമിന്റെ കാരണം തുറന്നു പറഞ്ഞ് മാക്‌സ്വെല്‍

എസ്ആര്‍എച്ചിനെതിരേ മാക്‌സ്വെല്‍ കളിയിലെ താരമായിരുന്നു

ഐപിഎല്ലിന്റെ 14ാം സീസണ്‍ ആദ്യ റൗണ്ടിനു ശേഷം രണ്ടാം റൗണ്ടിലേക്കു കടന്നിരിക്കെ ക്രിക്കറ്റ് പ്രേമികളെ ആശ്ചര്യപ്പെടുത്തിയ പ്രകടനം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിന്റേതായിരുന്നു. ബുധനാഴ്ച സണ്‍റൈസേഴ്‌സ് ഹൈദാബാദിനെതിരേ ആര്‍സിബി ജയിച്ച കൡയില്‍ അദ്ദേഹം മാന്‍ ഓഫ് ദി മാച്ചായിരുന്നു.

IPL 2021: Maxwell reveals why he’s finally overcoming ‘pressure’ of IPL millions

41 ബോളില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 59 റണ്‍സാണ് മാക്‌സി അടിച്ചെടുത്തത്. 40 ഇന്നിങ്‌സുകള്‍ക്കു ശേഷം ടൂര്‍ണമെന്റില്‍ അദ്ദേഹത്തിന്റെ ആദ്യ ഫിഫ്റ്റി കൂടിയാണിത്. ഈ സീസണില്‍ ആര്‍സിബിയിലെത്തിയ ശേഷം എങ്ങനെയാണ് ഫോം വീണ്ടെടുത്തത് എന്നതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് മാക്‌സ്വെല്‍.

 പ്രത്യേക റോള്‍

പ്രത്യേക റോള്‍

ബാറ്റിങ് ലൈനപ്പില്‍ പ്രത്യേക റോള്‍ നല്‍കിയതാണ് ആര്‍സിബിയില്‍ തന്റെ ഫോമിനു പിന്നിലെന്നും ഓസ്‌ട്രേലിയന്‍ ടീമിലും ഇതു തന്നെയാണ് തനിക്കുള്ളതെന്നും മാക്‌സ്വെല്‍ പറഞ്ഞു.
വളരെ നല്ല തുടക്കമാണ് പുതിയ ഫ്രാഞ്ചൈസിയില്‍ എനിക്കു ലഭിച്ചിരിക്കുന്നത്. അവര്‍ പ്രത്യേക റോള്‍ എനിക്കു നല്‍കിയിട്ടുണ്ട്. എനിക്കു പിന്നാലെ എബിഡിയാണ് ഇറങ്ങുന്നത്. ഇതു കൂടുതല്‍ ബാറ്റിങില്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നു. ഓസീസ് ടീമിലും ഇതുപോലെ കൃത്യമായ റോളാണ് എനിക്കുള്ളത്. കോലിയുടെ സാന്നിധ്യവും ആത്മവിശ്വാസം നല്‍കുന്നു. ഇതുപോലെയുള്ള കളിക്കാര്‍ ചുറ്റുമുള്ളത് വലിയ ഭാഗ്യമാണ്. ഇതു എന്റെ നാലാമത്തെ ഐപിഎല്‍ ടീമാണ്. കളിയില്‍ ഇംപാക്ടുണ്ടാക്കുകയെന്ന സമ്മര്‍ദ്ദം തനിക്കു മേലുണ്ടായിരുന്നുവെന്നും മാക്‌സി വിശദമാക്കി.

 നാലാം നമ്പര്‍

നാലാം നമ്പര്‍

ഈ സീസണില്‍ ആര്‍സിബിയല്‍ നാലാം നമ്പറിലാണ് മാക്‌സ്വെല്‍ രണ്ടു മല്‍സരങ്ങളിലും ഇറങ്ങിയത്. ഈ പൊസിഷനില്‍ ഇറങ്ങിയത് കൂടുതല്‍ ബോളുകള്‍ നേരിടാനും പിച്ചിന്റെ സ്വഭാവം മനസ്സിലാക്കി ഷോട്ടുകള്‍ കളിക്കാനും അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്.
പഴുതടച്ച ഷോട്ട് സെലക്ഷനായിരുന്നു കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും മാക്‌സ്വെല്ലിന്റേത്. തന്റെ ട്രേഡ്മാര്‍ക്കായ സ്വിച്ച് ഹിറ്റും റിവേഴ്‌സ് സ്വീപ്പുമൊക്കം മികച്ച ടൈമിങോടെ കളിക്കാനും സിക്‌സറിനായി ശ്രമിച്ചപ്പോഴെല്ലാം അദ്ദേഹത്തിനു അതിനു കഴിയുകയും ചെയ്തു.

 താരതമ്യം ചെയ്യാനാവില്ല

താരതമ്യം ചെയ്യാനാവില്ല

ഐപിഎല്‍, ഓസ്‌ട്രേലിയ കരിയറുകളെ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നു മാക്‌സ്വെല്‍ വ്യക്തമാക്കി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചപ്പോഴെല്ലാം ടീം എനിക്കു കൃത്യമായ ഒരു റോള്‍ നിര്‍വചിച്ചു തന്നിരുന്നു. എനിക്കു ചുറ്റുമുള്ളവര്‍ ആരൊക്കെയാണെന്നും എങ്ങനെ ബാറ്റ് ചെയ്യുമെന്നുമൊക്ക കൃത്യമായ ധാരണയുമുണ്ടായിരുന്നു.
ആര്‍സിബി അതു പോലെ വളരെ സന്തുലതമായ ഒരു ടീമായി മാറിക്കൊണ്ടിരിക്കുകയാണ്. ഐപിഎല്ലില്‍ വ്യത്യസ്തമായ അനുഭവങ്ങളാണ് എനിക്കുള്ളത്. ആളുകള്‍ പ്രതീക്ഷിച്ച നിലവാരത്തില്‍ പെര്‍ഫോം ചെയ്യാന്‍ എനിക്കായില്ല. പക്ഷെ ഞാന്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ ശ്രമിച്ചില്ലെന്നോ, പരിശീലനത്തില്‍ അതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തിയില്ലെന്നോ പറയാന്‍ കഴിയില്ലെന്നും മാക്‌സ്വെല്‍ വിശദമാക്കി.

 14.25 കോടി രൂപ

14.25 കോടി രൂപ

കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ (കിങ്‌സ് ഇലവന്‍ പഞ്ചാബ്) ഭാഗമായിരുന്നു മാക്‌സ്വെല്‍. പക്ഷെ സീസണില്‍ അദ്ദേഹം തീര്‍ത്തും നിരാശപ്പെടുത്തി. 13 മല്‍സരങ്ങളില്‍ നിന്നും വെറും 108 റണ്‍സാണ് മാക്‌സിക്കു നേടാനായത്. ഒരു സിക്‌സര്‍ പോലും അദദേഹത്തിനു അടിക്കാനുമായില്ല.
ഈ സീസണിനു മുമ്പ് നടന്ന ലേലത്തില്‍ 14.25 കോടി രൂപയ്ക്കായിരുന്നു മാക്‌സ്വെല്ലിനെ ആര്‍സിബി വാങ്ങിയത്. പഞ്ചാബ് മുടക്കിയതിനേക്കാള്‍ കൂടുതലായിരുന്നു ഇത്. ഇത്രയും വലിട തുക മാക്‌സ്വെല്ലിനായി ആര്‍സിബി ചെലവഴിച്ചതിനെ പലരുംയ കളിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ സീസണിലെ ആദ്യ രണ്ടു മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ സംശയിച്ചവര്‍ക്കെല്ലാം മറുപടി നല്‍കിയ അദ്ദേഹം ആര്‍സിബിയെ കൂടുതല്‍ അപകടകാരികളാക്കുകയും ചെയ്തിരിക്കുകയാണ്.

 പലരും നിരാശപ്പെടുത്തി

പലരും നിരാശപ്പെടുത്തി

ആര്‍സിബി ടീമിലെത്തിയ പല ലോലോകോത്തര താരങ്ങളും ഫോം കണ്ടെത്താനാവാതെ പാടുപെട്ടിട്ടുണ്ട്. ഇടയ്ക്കിടെ ലൈനപ്പില്‍ മാറ്റം വരുത്തുന്ന ആര്‍സിബിയുടെ ശൈലിയാണ് ഇതിനു കാരണമെന്നു പലരും ചൂണ്ടിക്കാട്ടുകയും ചെയ്തു. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചാണ് ഓസീസ് ജഴ്‌സിയില്‍ അവസാനമായി ഫ്‌ളോപ്പായ വമ്പന്‍ താരം. കഴിഞ്ഞ സീസണില്‍ 12 മല്‍സരങ്ങളില്‍ നിന്നും 268 റണ്‍സെടുക്കാനേ അദ്ദേഹത്തിനായുള്ളൂ. ഇതേ തുടര്‍ന്നു സീസണിനു ശേഷം ഫിഞ്ചിനെ ആര്‍സിബി ഒഴിവാക്കുകയും ചെയ്തു.

Story first published: Thursday, April 15, 2021, 15:17 [IST]
Other articles published on Apr 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X