വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ധോണിയുടെ 'കെണിയില്‍' കോലി കുരുങ്ങി! ബ്രാവോയോടു പറഞ്ഞത് ഒന്നുമാത്രം

53 റണ്‍സെടുത്ത് കോലി പുറത്താവുകയായിരുന്നു

1

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരായ കഴിഞ്ഞ ഗ്ലാമര്‍ പോരാട്ടത്തില്‍ തകര്‍പ്പന്‍ തുടക്കത്തിനു ശേഷം അപ്രതീക്ഷിത തകര്‍ച്ചയിലേക്കും പിന്നാലെ തോല്‍വിയിലേക്കും വീണതിന്റെ ഞെട്ടലിലും നിരാശയിലുമാണ് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി. ആറു വിക്കറ്റിന്റെ വന്‍ പരാജയമായിരുന്നു ആര്‍സിബിക്കു നേരിട്ടത്. യുഎഇയിലെ രണ്ടാംപാദത്തില്‍ കോലിയുടെയും സംഘത്തിന്റെയും തുടര്‍ച്ചയായ രണ്ടാമത്തെ തോല്‍വി കൂടിയായിരുന്നു ഇത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിയക്കപ്പെട്ട ആര്‍സിബി ആദ്യത്തെ 10 ഓവറില്‍ കളിയില്‍ വ്യക്തമായ മേല്‍ക്കൈ നേടിയ ശേഷമാണ് ഇതു കളഞ്ഞുകുളിച്ച് തോല്‍വിയിലേക്കു വീണത്. മല്‍സരത്തില്‍ 53 റണ്‍സെടുത്ത് കോലി പുറത്താവുകായിരുന്നു. 41 ബോളില്‍ ആറു ബൗണ്ടറികളും ഒരു സിക്സറും അദ്ദേഹത്തിന്റെ ഇന്നിങ്സിസുണ്ടായിരുന്നു. ഡ്വയ്ന്‍ ബ്രാവോയുടെ ബൗളിങില്‍ രവീന്ദ്ര ജഡേജയാണ് കോലിയുടെ ക്യാച്ചെടുത്തത്. ബ്രാവോയെ മുന്‍നിര്‍ത്തി ധോണിയൊരുക്കിയ തന്ത്രമാണ് കോലിയെ കുടുക്കിയത്. അതില്‍ അദ്ദേഹം വീഴുകയും ചെയ്തു.

 ആറു വ്യത്യസ്ത ബോളുകള്‍

ആറു വ്യത്യസ്ത ബോളുകള്‍

ബ്രാവോ ഇപ്പോള്‍ ഫിറ്റാണ്, വളരെ നന്നായി ബൗള്‍ ചെയ്യുന്നുമുണ്ട്. സഹോദരനെന്നാണ് ഞാന്‍ അദ്ദേഹത്തെ വിളിക്കാറുള്ളത്, ഞങ്ങള്‍ തമ്മില്‍ എല്ലായ്പ്പോഴും അടി നടക്കാറുണ്ട്. സ്ലോവര്‍ ബോള്‍ എറിയണമോയെന്ന കാര്യത്തിലായിരുന്നു ഇത്. എന്നാല്‍ ബ്രാവോയ്ക്കു സ്ലോ ബോളുകളും നന്നായി എറിയാന്‍ അറിയാമെന്നു എല്ലാവര്‍ക്കുമറിയാം. അതുകൊണ്ടു തന്നെ ആറു വ്യത്യസ്ത ബോളുകള്‍ എറിയാനായിരുന്നു അദ്ദേഹത്തോടു താന്‍ ആവശ്യപ്പെട്ടതെന്നു ധോണി വ്യക്തമാക്കി. ആര്‍സിബിക്കെതിരായ മല്‍സരത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ഞങ്ങള്‍ അസ്വസ്ഥരായിരുന്നു

ഞങ്ങള്‍ അസ്വസ്ഥരായിരുന്നു

മല്‍സരത്തില്‍ ആര്‍സിബിയുടെ മികച്ച തുടക്കം കണ്ടപ്പോള്‍ തങ്ങള്‍ അല്‍പ്പം അസ്വസ്ഥരായിരുന്നുവെന്ന് ധോണി വെളിപ്പെടുത്തി. കഴിഞ്ഞ സീസണിലേതു പോലെ യുഎഇയിലെ മഞ്ഞുവീഴ്ചയില്‍ ഞങ്ങള്‍ക്കു ആശങ്കയുണ്ടായിരുന്നു. ആര്‍സിബിക്കു മികച്ച തുടക്കമായിരുന്നു ലഭിച്ചത്. ആദ്യത്തെ എട്ട്- ഒമ്പത് ഓവറുകള്‍ക്കു ശേഷം പിച്ചിന്റെ വേഗം കുറഞ്ഞു.
ദേവ്ദത്ത് പടിക്കല്‍ ഉജ്ജ്വലമായി ബാറ്റ് ചെയ്യുന്നതിനാല്‍ രവീന്ദ്ര ജഡേജയുടെ സ്പെല്‍ വളരെ നിര്‍ണായകമായിരുന്നു. ഡ്രിങ്ക്സിനിടെ ഒരു എന്‍ഡില്‍ നിന്ന് ബൗള്‍ ചെയ്യാന്‍ മോയിന്‍ അലിയോടു ഞാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഞാന്‍ ഈ തീരുമാനം മാറ്റുകയായിരുന്നു. ബ്രാവോയെക്കൊണ്ട് ബൗള്‍ ചെയ്യിക്കാന്‍ ഞാന്‍ തീരുമാനിച്ചു. കാരണം വൈകുന്തോറും ഇവിടുത്തെ ദുഷ്‌കരമായ സാഹചര്യങ്ങളില്‍ തുടര്‍ച്ചയായി നാലോവറുകള്‍ എറിയുക ബുദ്ധിമുട്ടായിരിക്കുമെന്നും ധോണി വിശദമാക്കി.

 കഠിനാധ്വാനം ചെയ്തു

കഠിനാധ്വാനം ചെയ്തു

ഞങ്ങളുടെ താരങ്ങള്‍ വളരെയധികം കഠിനാധ്വാനം നടത്തിയിട്ടുണ്ട്, തങ്ങളുടെ റോളുകളെക്കുറിച്ചും ഉത്തരവാദിത്വങ്ങളെക്കുറിച്ചും അവര്‍ മനസ്സിലാക്കുകയും ചെയ്തിരുന്നു. യുഎയിലെ മൂന്നു ഗ്രൗണ്ടുകളും വ്യത്യസ്തമാണ്. ഷാര്‍ജയിലെ ഈ പിച്ച് ഏറ്റവും വേഗം കുറഞ്ഞവയിലൊന്നാണ്. ബാറ്റിങില്‍ ഇവിടെ വലംകൈ- ഇടംകൈ കോമ്പിനേഷന്‍ വളരെ പ്രധാനമാണെന്നാണ് ഞാന്‍ കരുതുന്നത്. ഞങ്ങളുടെ ബാറ്റിങ് ലൈനപ്പ് ആഴമേറിയതാണ്. ഒരുപാട് ഇടംകൈയന്‍മാരും ടീമിലുണ്ട്, ഏതു പൊസിഷനിലും ബാറ്റ് ചെയ്യാന്‍ കഴിയുന്നവരുമാണ് അവര്‍. ഈ കാരണം കൊണ്ടാണ് സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു എന്നിവരെ ഞാന്‍ ബാറ്റിങില്‍ അല്‍പ്പം പിറകിലേക്കു വലിച്ചതെന്നും ധോണി വ്യക്തമാക്കി.

 ഐപിഎല്‍ കടുപ്പമെന്നു ബ്രാവോ

ഐപിഎല്‍ കടുപ്പമെന്നു ബ്രാവോ

ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ടൂര്‍ണമെന്റാണ് ഐപിഎല്‍. ചില ദിവസങ്ങള്‍ നമ്മള്‍ പ്രതീക്ഷിച്ചതു പോലെ നടക്കുമെങ്കില്‍ മറ്റു ദിവസങ്ങളില്‍ തിരിച്ചായിരിക്കും. ഈ ഗെയിമിനോടുള്ള ഇഷ്ടവും അഭിമാനവുമാണ് എന്നെ മുന്നോട്ടു നയിക്കുന്നത്. ആര്‍സിബി വലിയൊരു ടീമാണ്, വിരാടിന്റേത് വളരെ പ്രധാനപ്പെട്ട വിക്കറ്റുമാണെന്നും മല്‍സരശേഷം ബ്രാവോ പറഞ്ഞു.
കാര്യങ്ങള്‍ വളരെ സിംപിളാക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. നേരത്തേ പറഞ്ഞതു പോലെ തയ്യാറെടുപ്പ് തന്നെയാണ് എന്നെ സംബന്ധിച്ച് ഏറ്റവും പ്രധാനം. നെറ്റ്‌സില്‍ ഞാന്‍ നന്നായി പരിശീലനം നടത്താറുണ്ട്, കൂടുതല്‍ ആരോഗ്യവാനായി കാത്തുസൂക്ഷിക്കുകയും കടുപ്പമേറിയ സാഹചര്യങ്ങള്‍ അനുഭവസമ്പത്ത് ഉപയോഗിക്കുകയും ചെയ്യാറുണ്ട്. ഈ ഫ്രാഞ്ചൈസിയില്‍ പരിചയസമ്പത്ത് തന്നെയാണ് ഞങ്ങളെ സഹായിക്കുന്നതെന്നും ബ്രാവോ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, September 26, 2021, 1:06 [IST]
Other articles published on Sep 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X