വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഇത്ര ചെറുപ്പത്തില്‍ തന്നെ അവന്‍ വേറെ ലെവല്‍! ടീമംഗത്തെ പുകഴ്ത്തി പഞ്ചാബ് താരം മര്‍ക്രാം

ബിഷ്‌നോയിയെയാണ് പ്രശംസിച്ചിരിക്കുന്നത്

1

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ നേടിയ ത്രസിപ്പിക്കുന്ന വിജയത്തോടെ പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്തിയതിന്റെ ആഹ്ലാദത്തിലും ആശ്വാസത്തിലുമാണ് കെഎല്‍ രാഹുലിന്റെ പഞ്ചാബ് കിങ്‌സ് ടീം. അവസാന ബോളിലേക്കു നീണ്ട ത്രില്ലറില്‍ എസ്ആര്‍ച്ചിനെ അഞ്ചു റണ്‍സിന് പഞ്ചാബ് മറികടക്കുകായിരുന്നു. മല്‍സരത്തില്‍ ഉജ്ജ്വല ബൗളിങായിരുന്നു യുവ ഇന്ത്യന്‍ സ്പിന്നര്‍ രവി ബിഷ്‌നോയ് പഞ്ചാബിനു വേണ്ടി കാഴ്ചവച്ചത്. യുഎഇയിലെ രണ്ടാംപാദത്തില്‍ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ട 21 കാരനായ ബിഷ്‌നോയ് ടീമിന്റെ പ്രതീക്ഷ കാക്കുന്ന പ്രകടനമായിരുന്നു നടത്തിയത്.

നാലോവറില്‍ 24 റണ്‍സിന് മൂന്നു വിക്കറ്റുകള്‍ ബിഷ്‌നോയ് വീഴ്ത്തിയിരുന്നു. പഞ്ചാബ് ബൗളിങില്‍ ഏറ്റവും മികച്ച പ്രകനം നടത്തിയതും അദ്ദേഹമായിരുന്നു. മല്‍സരത്തില്‍ ബിഷ്‌നോയുടെ പ്രകടനത്തില്‍ അദ്ഭുതം പ്രകടിപ്പിക്കുന്നതിനൊപ്പം വാനോളം പ്രശംസിച്ചിരിക്കുകയാണ് പഞ്ചാബിന്റെ സൗത്താഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ എയ്ഡന്‍ മര്‍ക്രാം. രണ്ടാംപാദത്തില്‍ പകരക്കാരനായി ടീമിലേക്കു വന്ന മര്‍ക്രാം കളിച്ച രണ്ടു മല്‍സരങ്ങളിലും മോശമല്ലാത്ത പ്രകടനം നടത്തിയിരുന്നു.

 ബിഷ്‌നോയ് വേറെ ലെവല്‍

ബിഷ്‌നോയ് വേറെ ലെവല്‍

അസാധാരണ ബൗളിങായിരുന്നു രവി ബിഷ്‌നോയിയുടേത്. ഇത്ര ചെറിയ പ്രായത്തിലും എത്ര മാത്രം മിടുക്കനാണ് അവന്‍, ശരിക്കും വേറെ ലെവലെന്നു പറയാവുന്ന ബൗളര്‍. ഓരോ മല്‍സരം കഴിയുന്തോറും ബിഷ്‌നോയ് കൂടുതല്‍ കൂടുതല്‍ കരുത്താര്‍ജിക്കുമെന്നാണ് ഞാന്‍ കരുതുന്നത്.
പഞ്ചാബ് ടീമിന്റെ ബൗളിങ് യൂനിറ്റിലേക്കു വരികയാണെങ്കില്‍ എല്ലാവരും വളരെ നന്നായി പന്തെറിഞ്ഞു. പവര്‍പ്ലേയില്‍ തന്നെ മുഹമ്മദ് ഷമി വിക്കറ്റുകള്‍ വീഴ്ത്തി. ചെറിയ ടോട്ടല്‍ പ്രതിരോധിക്കുമ്പോള്‍ ഇതു വളരെ നിര്‍ണായകമാണ്. പിന്നീട് രണ്ടു സ്പിന്നര്‍മാരും (ഹര്‍പ്രീത് ബ്രാര്‍, രവി ബിഷ്‌നോയ്) ആശ്ചര്യപ്പെടുത്തുന്ന ബൗളിങ് കാഴ്ചവച്ചുവെന്നും മര്‍ക്രാം വിലയിരുത്തി.

ടീമിനു ആത്മവിശ്വാസം നല്‍കും

ടീമിനു ആത്മവിശ്വാസം നല്‍കും

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ പൊരുതി നേടിയ വിജയം പഞ്ചാബ് കിങ്‌സ് ടീമിന് വളരെയധികം ആത്മവിശ്വാസം നല്‍കിയിട്ടുണ്ടെന്നും വരാനിരിക്കുന്ന മല്‍സരങ്ങളില്‍ ഇതു ടീമിന മുതല്‍ക്കൂട്ടാവുമെന്നു വിശ്വസിക്കുന്നതായും 26 കാരനായ മര്‍ക്രാം പറഞ്ഞു.
ഇത്തരമൊരു പ്രതലത്തില്‍ കളിക്കാനിറങ്ങി ഒരു സ്പിന്നറെന്ന നിലയില്‍ മികച്ച പ്രകടനം നടത്തുകയെന്നത് അത്ര എളുപ്പമല്ല. ടീം നിങ്ങളില്‍ നിന്നും വളരെയറേ പ്രതീക്ഷിക്കുകയും ചെയ്യും. സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരേയുള്ള മല്‍സരം പോലെ സമ്മര്‍ദ്ദമുള്ള, ഉറപ്പായും ജയം ആവശ്യമായ കളിയില്‍ വിജയിക്കുകയെന്ന ടീമെന്ന നിലയില്‍ ഞങ്ങള്‍ക്കു വളരെ പ്രധാനമാണ്. ഈ വിജയം ഞങ്ങള്‍ക്കു ഒരുപാട് ആത്മവിശ്വാസം നല്‍കിയിരിക്കുകയാണെന്നും മര്‍ക്രാം കൂട്ടിച്ചേര്‍ത്തു.

 ബാറ്റിങ് ദുഷ്‌കരം

ബാറ്റിങ് ദുഷ്‌കരം

ക്രിസ് ഗെയ്‌ലിനെപ്പോലെ അപകടകാരിയായ ഒരു താരം ഈ പിച്ചില്‍ റണ്ണെടുക്കാന്‍ ബുദ്ധിമുട്ടിയിട്ടുണ്ടെങ്കില്‍ ബാറ്റിങ് ദുഷ്‌കരമായിരുന്നുവെന്ന് തന്നെയാണ് ഇതു തെളിയിക്കുന്നതെന്നു മര്‍ക്രാം പറഞ്ഞു. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വളരെ നന്നായി തന്നെ ബൗള്‍ ചെയ്തു, അതോടൊപ്പം ഈ പിച്ചില്‍ ബാറ്റിങ് കടുപ്പവുമായിരുന്നു. ഗെയ്ല്‍ ക്രീസിന്റെ മറുവശത്ത് ബാറ്റ് ചെയ്യുന്നത് കാണുന്നത് നല്ല കാര്യമാണ്. കാരണം മല്‍സരഗതി ഒറ്റയ്ക്കു മാറ്റിമറിക്കാന്‍ കഴിയുന്ന താരമാണ് അദ്ദേഹം. ചില മനോഹരമായ ഷോട്ടുകള്‍ ഗെയ്ല്‍ കളിച്ചിരുന്നു, ഇതു മുന്നോട്ടുള്ള മല്‍സരങ്ങളില്‍ ശുഭസൂചനയാണെന്നും മര്‍ക്രാം വിശദമാക്കി.

അടിത്തറയിടാന്‍ ശ്രമിച്ചു

അടിത്തറയിടാന്‍ ശ്രമിച്ചു

ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയപ്പോള്‍ പഞ്ചാബ് ഇന്നിങ്‌സിനു അടിത്തറയിടുകയെന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നു മര്‍ക്രാം വെളിപ്പെടുത്തി. ഗെയ്‌ലും ഞാനും സംസാരിച്ചത് ഇക്കാര്യമായിരുന്നു. പക്ഷെ ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടു പോവുകയെന്നത് വളരെ കടുപ്പമേറിയ കാര്യമായിരുന്നു. നിക്കോളാസ് പൂരനെപ്പോലെയുള്ള വമ്പനടിക്കാര്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങാനുള്ളതിനാല്‍ സ്‌കോറിനെക്കുറിച്ച് ആശങ്കയില്ലായിരുന്നു. ഇത്രയും കടുപ്പമേറിയ വിക്കറ്റുകളില്‍പ്പോലും ബാറ്റിങില്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുന്നവരാണ് പൂരനെപ്പോലെയുള്ളവര്‍. അതിനാല്‍ തന്നെ സ്‌കോറിനെക്കുറിച്ച് ഭയപ്പെട്ടിരുന്നില്ലെന്നും മര്‍ക്രാം പറഞ്ഞു.
27 റണ്‍സോടെ മല്‍സരത്തില്‍ പഞ്ചാബിന്റെ ടോപ്‌സ്‌കോററായത് മര്‍ക്രാമായിരുന്നു. 32 ബോളില്‍ രണ്ടു ബൗണ്ടറികളോടെയായിരുന്നു ഇത്. പൂരന്‍ എട്ടു റണ്‍സ് മാത്രമെടുത്ത് മടങ്ങിയപ്പോള്‍ ഗെയ്ല്‍ 14 റണ്‍സിനും പുറത്തായിരുന്നു.

Story first published: Sunday, September 26, 2021, 15:56 [IST]
Other articles published on Sep 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X