വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: താരലേലത്തില്‍ ഇല്ല, വാങ്ങണമെങ്കില്‍ കൈ പൊള്ളും, ഈ സീസണില്‍ പ്രതിഫലത്തില്‍ ടോപ് ഇവര്‍

By Vaisakhan MK

മുംബൈ: താരലേലത്തില്‍ ഇത്തവണ പങ്കെടുത്തില്ലെങ്കിലും കോടീശ്വരന്‍മാരാകുന്ന താരങ്ങള്‍ ഇത്തവണ ഐപിഎല്ലില്‍ ഉണ്ട്. ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളാണ് ഇവര്‍. എന്നാല്‍ എത്രയാണ് ഇവരുടെ പ്രതിഫലം അറിയുമോ. അക്കാര്യമൊന്ന് പരിശോധിക്കാം. മഹേന്ദ്ര സിംഗ് ധോണിയും വിരാട് കോലിയും അടക്കമുള്ള താരങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്. താരലേലത്തില്‍ വന്‍ തുക കിട്ടിയവരേക്കാള്‍ കൂടുതലാണ് ഇവരുടെ പ്രതിഫലം എന്നതാണ് വാസ്തവം.

ധോണി തന്നെ ഒന്നാമന്‍

ധോണി തന്നെ ഒന്നാമന്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും മഹേന്ദ്ര സിംഗ് ധോണി തന്നെ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരം. 152 കോടിയാണ് താരത്തിന്റെ വരുമാനം. ഈ വര്‍ഷം 15.5 കോടിയാണ് താരത്തിന് ലഭിക്കുന്നത്. 20008 മുതല്‍ 2021 വരെയുള്ള താരത്തിന്റെ വരുമാനമാണ് 152 കോടി. ഈ സീസണിലും താരത്തിന് മികച്ച കരാറാണ് സിഎസ്‌കെ നല്‍കിയിരിക്കുന്നത്. പരസ്യങ്ങളും മറ്റ് കാര്യങ്ങളും അടക്കം കണക്കാക്കുമ്പോള്‍ ഈ തുക ഇനിയും കൂടും. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ധോണി ഇപ്പോഴും ക്രിക്കറ്റ് ലോകത്ത് ഫേവറിറ്റാണെന്ന് ഇത് തെളിയിക്കുന്നു. അടുത്ത സീസണിലും ധോണിയെ സിഎസ്‌കെ കൈവിടാന്‍ സാധ്യത കുറവാണ്.

കോലി ഇപ്പോഴത്തെ നമ്പര്‍ വണ്‍

കോലി ഇപ്പോഴത്തെ നമ്പര്‍ വണ്‍

ആര്‍സിബി കപ്പൊന്നും അടിക്കുന്നില്ലെങ്കിലും വിരാട് കോലി ഇപ്പോഴും വന്‍ ബ്രാന്‍ഡ് തന്നെയാണ്. ആര്‍സിബി താരം 2008 മുതല്‍ 2021 വരെ 143 കോടി രൂപയാണ് നേടിയത്. എന്നാല്‍ നിലവിലെ പ്രതിഫലത്തില്‍ ധോണിയേക്കാള്‍ മുന്നിലാണ് കോലി. 17 കോടിയാണ് താരം പ്രതിഫലമായി വാങ്ങുന്നത്. ഐപിഎല്ലിലെ ഉയര്‍ന്ന തുകയാണ് ഇത്. ടൂര്‍ണമെന്റിന്റെ തുടക്കത്തില്‍ വലിയ തുക കോലിക്കായി ടീമുകള്‍ നല്‍കിയിരുന്നില്ല. അതാണ് മൊത്തം വരുമാനത്തില്‍ കോലി പിന്നില്‍ നില്‍ക്കുന്നത്.

ഹിറ്റ്മാനും ഒപ്പത്തിനൊപ്പം

ഹിറ്റ്മാനും ഒപ്പത്തിനൊപ്പം

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പ്രതിഫലത്തിന്റെ കാര്യത്തില്‍ ഒട്ടും പിന്നിലല്ല. ഇതുവരെ 146 കോടിയോളം താരം ഐപിഎല്ലില്‍ നിന്ന് നേടിയിട്ടുണ്ട്. 2008 മുതല്‍ 2021 വരെയുള്ള കണക്കാണിത്. അതേസമയം ഹിറ്റ്മാന്റെ ഇപ്പോഴത്തെ ശമ്പളം 15 കോടി രൂപയാണ്. മുംബൈയുടെയും ഐപിഎല്‍ ചരിത്രത്തിലെയും ഏറ്റവും മികച്ച ക്യാപ്റ്റനാണ് അദ്ദേഹം. അഞ്ച് കിരീടങ്ങള്‍ മുംബൈയ്ക്കായി അദ്ദേഹം നേടിക്കൊടുത്തു. വരുന്ന മെഗാ ലേലത്തിലും രോഹിത്തിനെ ടീം വിട്ടുകൊടുക്കില്ല. മാര്‍ക്വി താരം കൂടിയാണ് അദ്ദേഹം.

വരുമാനത്തില്‍ ചിന്നത്തലയല്ല

വരുമാനത്തില്‍ ചിന്നത്തലയല്ല

സുരേഷ് റെയ്‌നയും ഐപിഎല്‍ വരുമാനത്തില്‍ മോശമല്ല. 110 കോടിയില്‍ അധികമാണ് 2008 മുതല്‍ 2021 വരെ റെയ്‌ന ഐപിഎല്ലില്‍ നിന്ന് നേടിയത്. നിലവില്‍ പതിനൊന്ന് കോടിയാണ് താരത്തിന്റെ പ്രതിഫലം. മറ്റൊന്ന് ആര്‍സിബി താരം എബി ഡിവില്യേഴ്‌സാണ്. 2008 മുതല്‍ 2021 വരെയുള്ള 13 വര്‍ഷം 102 കോടിയാണ് താരം വരുമാനമായി ഐപിഎല്ലില്‍ നിന്ന് നേടിയത്. നിലവില്‍ 11 കോടിയാണ് താരത്തിന്റെ പ്രതിഫലം. കെകെആര്‍ താരം സുനില്‍ നരെയ്ന്‍ 95 കോടിയോളം രൂപ 2012 മുതല്‍ 2021 വരെയുള്ള കാലയളവില്‍ നേടിയിട്ടുണ്ട്. നിലവില്‍ 12,50000 ആണ് താരത്തിന്റെ പ്രതിഫലം.

മാക്‌സ്‌വെല്‍ മുതലുള്ള കോടീശ്വരന്മാര്‍

മാക്‌സ്‌വെല്‍ മുതലുള്ള കോടീശ്വരന്മാര്‍

ഗ്ലെന്‍ മാക്‌സ്‌വെല്ലിന് 14.25 കോടിയും മോറിസിന് 16.25 കോടിയും കൈല്‍ ജാമിസണ്‍ 15 കോടിയും ജൈ റിച്ചാര്‍ഡ്‌സണ് 14 കോടിയും കൃഷ്ണപ്പ ഗൗതമിന് 9.25 കോടി രൂപയും ഈ സീസണില്‍ പ്രതിഫലമായി ലഭിക്കും. ഇവരെല്ലാം ഇക്കഴിഞ്ഞ മിനി ലേലത്തില്‍ വലിയ തുക ലഭിച്ചവരാണ്. അടുത്ത ലേലത്തില്‍ ടീമുകള്‍ ഇവരെ നിലനിര്‍ത്തുമോ എന്ന് ഉറപ്പില്ല, വരുന്നത് മെഗാ ലേലമായത് കൊണ്ട് ഇത്തവണത്തെ പെര്‍ഫോമന്‍സുകള്‍ നിര്‍ണായകമാകും.

Story first published: Saturday, April 17, 2021, 0:04 [IST]
Other articles published on Apr 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X