വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: '2019 ലെ തെറ്റിന് 2021ല്‍ ശര്‍ദുലിന്റെ പ്രായശ്ചിത്തം', സിഎസ്‌കെയുടെ ഒരേയൊരു ലോര്‍ഡ്

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ സിഎസ്‌കെ കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. ഫൈനലില്‍ കരുത്തരായ കെകെആറിനെ 27 റണ്‍സിന് തോല്‍പ്പിച്ചാണ് സിഎസ്‌കെ കിരീടം നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന സിഎസ്‌കെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ കെകെആറിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനെ സാധിച്ചുള്ളു. സിഎസ്‌കെയുടെ നാലാം ഐപിഎല്‍ കിരീടമാണിത്.

T20 World Cup: ഐപിഎല്ലിലെ ക്ഷീണം തീര്‍ക്കാന്‍ മുംബൈ കോച്ച് ജയവര്‍ധനെ, ലങ്കയ്ക്കു വന്‍ പ്രതീക്ഷT20 World Cup: ഐപിഎല്ലിലെ ക്ഷീണം തീര്‍ക്കാന്‍ മുംബൈ കോച്ച് ജയവര്‍ധനെ, ലങ്കയ്ക്കു വന്‍ പ്രതീക്ഷ

1

2020ല്‍ അവസാന സ്ഥാനക്കാരായി സീസണോടെ വിടചൊല്ലിയ സിഎസ്‌കെയാണ് ഇത്തവണ കിരീടത്തോടെ തിരിച്ചെത്തിയിരിക്കുന്നത്. നായകനെന്ന നിലയില്‍ എംഎസ് ധോണിക്ക് ഇത് അഭിമാന നിമിഷമാണ്. വിമര്‍ശകരുടെയെല്ലാം വായടപ്പിക്കാന്‍ അദ്ദേഹത്തിനായി. പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന തകര്‍പ്പന്‍ ഫിനിഷിങ്ങിലൂടെ തന്റെ മികവ് ഒരിക്കല്‍ക്കൂടി തെളിയിക്കാന്‍ ധോണിക്കായി.

Also Read: IPL 2021: റെക്കോര്‍ഡുകളിലും കിങായി ധോണി- ഈ റെക്കോര്‍ഡ് ആരും സ്വപ്‌നം കാണേണ്ട!

2

എന്നാല്‍ ഇത്തവണത്തെ കിരീടനേട്ടത്തിന് പിന്നില്‍ വലിയ അധ്വാനം നടത്തിയ ഒരു സിഎസ്‌കെ താരമുണ്ട്. റുതുരാജ് ഗെയ്ക് വാദിന്റെയും ഫഫ് ഡുപ്ലെസിസിന്റെയും ധോണിയുടേയുമെല്ലാം പ്രകടനത്തിന് മുന്നില്‍ മനപ്പൂര്‍വം അല്ലെങ്കില്‍ പോലും തഴയപ്പെടുന്ന ഒരു താരം. മറ്റാരുമല്ല പേസ് ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ ഠാക്കൂറിന്റെ. ഇത്തവണത്തെ സിഎസ്‌കെയുടെ കിരീടം ശര്‍ദുലിനെ സംബന്ധിച്ചൊരു പ്രായശ്ചിത്തമാണെന്ന് തന്നെ പറയാം.

Also Read: IPL 2021: ഇത്തവണ കിരീടം ഏറ്റവും അര്‍ഹിച്ചിരുന്നത് കെകെആര്‍, കാരണമുണ്ടെന്ന് എംഎസ് ധോണി

3

2019ലെ ഫൈനലില്‍ സിഎസ്‌കെയെ വിജയത്തിലെത്തിക്കാനുള്ള സുവര്‍ണ്ണാവസരം മുന്നിലുണ്ടായിട്ടും ശര്‍ദുലിന് ടീമിനെ വിജയത്തിലേക്കെത്തിക്കാനായില്ല. എന്നാല്‍ 2021 സീസണില്‍ ഫൈനലില്‍ മൂന്ന് വിക്കറ്റടക്കം വീഴ്ത്തി അദ്ദേഹം ടീമിന്റെ വിജയത്തില്‍ നെടുന്തൂണായിരിക്കുകയാണ്. 2019ലെ ഫൈനലില്‍ സിഎസ്‌കെയുടെ എതിരാളി മുംബൈ ഇന്ത്യന്‍സായിരുന്നു. റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ സിഎസ്‌കെയ്ക്ക് അവസാന പന്തില്‍ ജയിക്കാന്‍ വേണ്ടത് രണ്ട് റണ്‍സ്.

Also Read: IPL: 2020ല്‍ പ്ലേഓഫ് കാണാതെ പുറത്ത്, ഇത്തവണ ചാംപ്യന്‍മാര്‍!- സിഎസ്‌കെയ്ക്കു എങ്ങനെ സാധിച്ചു?

4

സിംഗിള്‍ എടുത്താല്‍ ടീം സമനിലനേടുന്ന അവസ്ഥ. എന്നാല്‍ സ്‌ട്രൈക്ക് ചെയ്ത ശര്‍ദുല്‍ ഠാക്കൂറിന് ലസിത് മലിംഗയുടെ യോര്‍ക്കറിന്റെ ദിശ മനസിലാക്കാനായില്ല. എല്‍ബിഡബ്ല്യുവില്‍ കുരുങ്ങി ശര്‍ദുല്‍ പുറത്തായപ്പോള്‍ ടീമിന് കിരീടം നഷ്ടമായത് കൈയെത്തും ദൂരത്ത്. ഇത്തവണ അതിന്റെ പ്രായശ്ചിത്തം പോലെയായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. ധോണിയുടെ വിശ്വാസം കാത്ത് പന്തെറിഞ്ഞ ശര്‍ദുല്‍ കൂട്ടുകെട്ടുകള്‍ പൊളിക്കാനും മധ്യ ഓവറുകളില്‍ എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കാനും മിടുക്കുകാട്ടി.

Also Read: IPL 2021: വീണ്ടും അച്ഛനാവാനൊരുങ്ങി ധോണി, സാക്ഷി ഗര്‍ഭിണിയെന്ന് റിപ്പോര്‍ട്ടുകള്‍

5

ഫൈനലില്‍ സിഎസ്‌കെയ്ക്ക് തിരിച്ചുവരാന്‍ അവസരമൊരുക്കിയത് ശര്‍ദുലാണ്. ശുഭ്മാന്‍ ഗില്‍-വെങ്കടേഷ് അയ്യര്‍ കൂട്ടുകെട്ട് സെഞ്ച്വറിയോട് അടുക്കവെ വെങ്കടേഷിനെ രവീന്ദ്ര ജഡേജയുടെ കൈയിലെത്തിക്കാന്‍ ശര്‍ദുലിനായി. ഈ വിക്കറ്റ് വീണതോടെയാണ് സിഎസ്‌കെ താരങ്ങള്‍ ആത്മവിശ്വാസം വീണ്ടെടുക്കുകയും ബൗളിങ്ങില്‍ പിടിമുറുക്കുകയും ചെയ്തത്. അപകടകാരിയായ നിധീഷ് റാണയേയും രാഹുല്‍ ത്രിപാഠിയേയും പുറത്താക്കാനും ശര്‍ദുലിനായി. അദ്ദേഹത്തിന്റെ പന്തിലെ വേഗതയിലെ മികച്ച നിയന്ത്രണമാണ് മറ്റുള്ളവരില്‍ നിന്ന് ശര്‍ദുലിനെ വ്യത്യസ്തമാക്കുന്നത്.

Also Read: ഇന്ത്യന്‍ കോച്ച് ദ്രാവിഡ് തന്നെ, കാലാവധി രണ്ടു വര്‍ഷം- ശമ്പളം ശാസ്ത്രിയേക്കാള്‍ ഡബിള്‍!

6

യുഎഇയിലെ ബൗളിങ് സാഹചര്യത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ശൈലിയാണ് ശര്‍ദുലിന്റേത്. 16 മത്സരത്തില്‍ നിന്ന് 21 വിക്കറ്റുകള്‍ അദ്ദേഹം ഈ സീസണില്‍ നേടി. 8.80 ആണ് ഇക്കോണമി. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ റിസര്‍വ് താരമായാണ് ആദ്യം ശര്‍ദുലിനെ പരിഗണിച്ചതെങ്കിലും ഐപിഎല്ലിലെ പ്രകടനത്തോടെ അദ്ദേഹത്തെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നന്നായി ബാറ്റ് ചെയ്യാന്‍ കഴിവുള്ള താരമാണെങ്കിലും ഇത്തവണ സിഎസ്‌കെയ്‌ക്കൊപ്പം ബാറ്റിങ്ങിന് അധികം അവസരം താരത്തിന് ലഭിച്ചില്ല.

Also Read: 'ആദ്യമായല്ല, മുമ്പും ഇങ്ങനെ ദേഷ്യപ്പെട്ടിട്ടുണ്ട്', 2014ലെ തൊപ്പിയെറിഞ്ഞ സംഭവത്തെക്കുറിച്ച് ദ്രാവിഡ്

7

നിര്‍ണ്ണായക ഘട്ടങ്ങളില്‍ പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങുന്നതുകൊണ്ടാണ് അദ്ദേഹത്തെ ലോര്‍ഡ് എന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. അടുത്ത സീസണിലും സിഎസ്‌കെയുടെ രക്ഷകനാവാന്‍ ശര്‍ദുല്‍ ഉണ്ടാവുമോയെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. സിഎസ്‌കെ കൈവിട്ടാലും മറ്റൊരു ടീമിനൊപ്പം എന്തായാലും ശര്‍ദുലുണ്ടാവും. എന്തായാലും 2019ല്‍ താന്‍ കാരണം നഷ്ടപ്പെട്ട കിരീടത്തിന് പകരം 2021ലെ ടീമിന്റെ കിരീട നേട്ടത്തിന് പിന്നിലെ നിര്‍ണ്ണായക ശക്തിയെന്ന അഭിമാനത്തോടെയാവും സിഎസ്‌കെയില്‍ നിന്ന് ശര്‍ദുലിന്റെ പടിയിറക്കം.

Story first published: Saturday, October 16, 2021, 17:09 [IST]
Other articles published on Oct 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X