വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: മാക്‌സ്വെല്‍ ചൂടായി! തന്നെക്കൊണ്ടാവില്ലെന്നു പറഞ്ഞു!- എബിഡിയുടെ വെളിപ്പെടുത്തല്‍

കെകെആറിനെതിരായ കളിക്കിടെയായിരുന്നു സംഭവം

ഐപിഎല്ലില്‍ ഞായറാഴ്ച വൈകീട്ട് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ കളിക്കിടെയുള്ള രസകരമായ ഒരു സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ്. ആര്‍സിബി ജയിച്ച മല്‍സരത്തില്‍ എബിഡിയും ഗ്ലെന്‍ മാക്‌സ്വെല്ലും ഉജ്ജ്വല ബാറ്റിങ് കാഴ്ചവച്ചിരുന്നു.

AB de Villiers Reveals Why Glenn Maxwell Got Angry With Him

എബിഡി 76 റണ്‍സോടെ പുറത്താവാടെ നിന്നപ്പോള്‍ മാക്‌സ്വെല്‍ 78 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായിരുന്നു. മാക്‌സി- എബിഡി ജോടിയുടെ തകര്‍പ്പന്‍ കൂട്ടുകെട്ടായിരുന്നു മല്‍സരം കെകെആറില്‍ നിന്നും തട്ടിയെടുത്തത്. ബാറ്റിങിനിടെ മാക്‌സ്വെല്‍ തന്നോടു തമാശരൂപേണ ദേഷ്യപ്പെട്ടതായി എബിഡി വെളിപ്പെടുത്തി.

മാക്‌സ്വെല്‍ തളര്‍ന്നിരുന്നു

മാക്‌സ്വെല്‍ തളര്‍ന്നിരുന്നു

ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയപ്പോള്‍ ക്രീസിന്റെ മറുവശത്തുണ്ടായിരുന്ന മാക്‌സ്വെല്‍ വളരെ ക്ഷീണിതനായിരുന്നതായി ഞാന്‍ തിരിച്ചറിഞ്ഞു. ഒരുപാട് ഓടാന്‍ തനിക്കു കഴിയില്ലെന്നും അദ്ദേഹം എന്നോടു പറഞ്ഞു. ഞാനാവട്ടെ ഡബിളും മൂന്നു റണ്‍സുമെല്ലാം ഓടിയെടുത്തു കൊണ്ടിരുന്നു. ഇതോടെയാണ് മാക്‌സ്വെല്‍ തന്നോടു ദേഷ്യപ്പെട്ടതെന്നും എബിഡി തുറന്നു പറഞ്ഞു. നമല്‍സര ശേഷം ടീമംഗവും ഇന്ത്യന്‍ സ്പിന്നറുമായ യുസ്വേന്ദ്ര ചഹലിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ഞങ്ങള്‍ ആസ്വദിച്ചു കളിച്ചു

ഞങ്ങള്‍ ആസ്വദിച്ചു കളിച്ചു

സത്യസന്ധമായി പറഞ്ഞാല്‍ ഞങ്ങള്‍ രണ്ടു പേരും പരസ്പരം ആസ്വദിച്ചു കളിച്ച ഇന്നിങ്‌സായിരുന്നു അത്. ഞങ്ങള്‍ ഒരുപാട് എനര്‍ജിയുള്ള, ഒരുപോലെയുള്ള കളിക്കാരാണ്. ടീമിനു വേണ്ടി മല്‍സരത്തില്‍ ഇംപാക്ടുണ്ടാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.
ഞാന്‍ ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയപ്പോള്‍ ടീമിനൊരു അടിത്തറയിടുന്നതിനെക്കുറിച്ചായിരുന്നു മാക്‌സിയുമായി സംസാരിച്ചത്. കൂട്ടുകെട്ട് അവസാനം വരെ മുന്നോട്ട് കൊണ്ടു പോവാനും ശ്രമിച്ചു. വിക്കറ്റ് അത്ര മോശമല്ലെന്നും അവസാനത്തെ കുറച്ചു മല്‍സരങ്ങളേക്കാള്‍ 20 റണ്‍സ് വരെ കൂടുതല്‍ നേടാന്‍ കഴിയുമെന്നുമായിരുന്നു മാക്‌സി പറഞ്ഞതെന്നും എബിഡി വിശദമാക്കി.

 ഫിനിഷിങ്

ഫിനിഷിങ്

മികച്ച രീതിയില്‍ ആര്‍സിബിയുടെ ഇന്നിങ്‌സ് അവസാനിപ്പിക്കാന്‍ കഴിഞ്ഞതില്‍ താന്‍ ഹാപ്പിയായിരുന്നുവെന്ന് എബിഡി പറഞ്ഞു. മല്‍സരത്തില്‍ മികച്ചൊരു അടിത്തറയിടാന്‍ എനിക്കു കഴിഞ്ഞു. ഒരുപാട് ഡബിളും മൂന്നു റണ്‍സുമെടുത്തു. പിന്നെയാണ് ലെഗ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി ബൗള്‍ ചെയ്യാനെത്തിയത്. അദ്ദേഹം കുറച്ചു ഡിഫന്‍സീവായിട്ടായിരിക്കും ബൗള്‍ ചെയ്യുകയെന്നു എനിക്കു തോന്നി. ഇതോടെയാണ് ഞാന്‍ കൂടുതല്‍ ആക്രമിച്ചു ഷോട്ടുകള്‍ കളിക്കാന്‍ തുടങ്ങിയത്. ചെറിയൊരു പഴുത് പോലും മുതലെടുക്കുമെന്ന് ബൗളര്‍മാര്‍ക്കു കാണിച്ചുകൊടുക്കാന്‍ എനിക്കു കഴിഞ്ഞു. മല്‍സരത്തിന്റെ അവസാനവും റണ്‍സെടുക്കാന്‍ തനിക്കു മികച്ച ചില അവസരങ്ങള്‍ ലഭിച്ചതായും എബിഡി കൂട്ടിച്ചേര്‍ത്തു.

 റസ്സലിനെ സമ്മര്‍ദ്ദത്തിലാക്കി

റസ്സലിനെ സമ്മര്‍ദ്ദത്തിലാക്കി

എബിഡിയും ആന്ദ്രെ റസ്സലും തമ്മില്‍ നേര്‍ക്കുനേര്‍ വരുന്നതിനെക്കുറിച്ച് മല്‍സരത്തിനു മുമ്പ് പലരും ചര്‍ച്ച ചെയ്തിരുന്നു. കാരണം റസ്സലിനെതിരേ 221.74 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റ് എബിഡിക്കുണ്ട്. മാത്രമല്ല ഒരിക്കല്‍പ്പോലും പുറത്താക്കാനുമായിട്ടില്ല. ഈ മല്‍സരത്തില്‍ റസ്സലിനെതിരേ രണ്ടോവറില്‍ 38 റണ്‍സ് എബിഡി നേടിയിരുന്നു. വൈഡ് ഡെലിവെറികളോടെയാണ് റസ്സല്‍ തുടങ്ങിയത്. അദ്ദേഹത്തിന്റെ ബോളിന്റെ വേഗം മുതലെടുത്ത് ഞാന്‍ തേര്‍ഡ് മാനിലൂടെ ഷോട്ട് പായിച്ചു. ഇതു റസ്സലിനെ ഒരുപാട് സമ്മര്‍ദ്ദത്തിലാക്കിയതായും എബിഡി വെളിപ്പെടുത്തി.

Story first published: Monday, April 19, 2021, 15:56 [IST]
Other articles published on Apr 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X