വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: പരീക്ഷയുണ്ട്, പരിശീലനത്തിനില്ല! എംബിഎ മികച്ച താരവുമാക്കി- വെങ്കിയെക്കുറിച്ച് മുന്‍ കോച്ച്

കെകെആറിനായി മിന്നുന്ന ഫോമിലാണ് താരം

ക്രിക്കറ്റും പഠനവും ഒരുമിച്ച് കൊണ്ടുപോവാന്‍ ഐപിഎല്ലിലെ പുതിയ ബാറ്റിങ് സെന്‍സേഷനായ വെങ്കടേഷ് അയ്യര്‍ക്കു സാധിച്ചതായി വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ മധ്യപ്രദേശ് കോച്ചും നിലവിലെ ദേശീയ ജൂനിയര്‍ സെലക്ടറുമായ ഹര്‍വീന്ദര്‍ സിങ് സോധി. കന്നി ഐപിഎല്‍ സീസണില്‍ തന്നെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് ഇടംകൈയന്‍ ബാറ്റ്‌സ്മാനായ അയ്യര്‍ കാഴ്ചവയ്ക്കുന്നത്. യുഎഇയില്‍ കളിച്ച രണ്ടു മല്‍സരങ്ങളിലും താരം തിളങ്ങിയിരുന്നു.

മുംബൈ ഇന്ത്യന്‍സിനെതിരേ വ്യാഴാഴ്ച നടന്ന മല്‍സരത്തില്‍ കന്നി ഫിഫ്റ്റിയും അയ്യര്‍ തികച്ചിരുന്നു. 53 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ തൊട്ടുമുമ്പത്തെ അരങ്ങേറ്റ മല്‍സരത്തില്‍ പുറത്താവാതെ 41 റണ്‍സോടെയാണ് അയ്യര്‍ വരവറിയിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ മധ്യപ്രദേശിനു വേണ്ടി കാഴ്ചവച്ചിട്ടുള്ള മികച്ച പ്രകടനമാണ് അയ്യര്‍ക്കു ഐപിഎല്ലില്‍ കെകെആര്‍ ടീമിലേക്കു വഴി തുറന്നത്. ക്രിക്കറ്റില്‍ മാത്രല്ല പഠനത്തിലും മിടുക്കനാണ് അദ്ദേഹം. ഫിനാന്‍സില്‍ എംബിഎ ബിരുദദാരിയാണ് അയ്യര്‍.

 ടീമില്‍ സ്ഥിരം അംഗമായിരുന്നില്ല

ടീമില്‍ സ്ഥിരം അംഗമായിരുന്നില്ല

മധ്യപ്രദേശ് ടീമിലെ സ്ഥിരം അംഗമായിരുന്നില്ല വെങ്കടേഷ്. എങ്കിലും ടീമിന്റെ ഭാഗം തന്നെയായിരുന്നു അവന്‍. ഇടയ്ക്കു എന്റെയടുത്ത് വന്ന് വെങ്കടേഷ് പരിശീലനത്തില്‍ നിന്നും ഒഴിവാക്കിത്തരണമെന്ന് അഭ്യര്‍ഥിക്കുമായിരുന്നു. പരീക്ഷയ്ക്കു വേണ്ടിയായിരുന്നു ഇത്. ഞാന്‍ അവനു അനുമതിയും നല്‍കിയിരുന്നു. കാരണം വെങ്കടേഷിന് പരീക്ഷ നഷ്ടപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. കളിക്കുന്നില്ലെങ്കില്‍ അവന്‍ പരീക്ഷയെഴുതാനായിരുന്നു ശ്രമിച്ചിരുന്നത്. ഭാഗ്യവശാല്‍ ഇന്‍ഡോറിലാണ് ഞങ്ങള്‍ കൂടുതല്‍ മല്‍സരങ്ങളിലും കളിച്ചിരുന്നത്. ഇതു അവനെ സഹായിക്കുകയും ചെയ്തതായും സോധി വിശദമാക്കി.

 2018 വഴിത്തിരിവായി മാറി

2018 വഴിത്തിരിവായി മാറി

2018ല്‍ രഞ്ജി ട്രോഫിയില്‍ മധ്യപ്രദേശിനു വേണ്ടി നന്നായി പെര്‍ഫോം ചെയ്യുന്നതിനോടൊപ്പം എംബിഎയും ചെയ്യാനായത് വെങ്കടേഷിന്റെ വ്യക്തിത്വം തന്നെ മാറ്റി മറിച്ചു. അവനില്‍ കൂടുതല്‍ ആത്മവിശ്വാസം കാണപ്പെട്ടിരുന്നു. ക്രിക്കറ്റില്‍ വിജയിക്കാനായില്ലെങ്കില്‍ ഉയര്‍ന്ന വിദ്യാഭ്യാസത്തിലൂടെ നല്ലൊരു ജോലി ലഭിക്കുമെന്ന സുരക്ഷിതത്വവും അവനുണ്ടായിരുന്നു. ഒരു ക്രിക്കറ്ററെന്ന നിലയില്‍ വെങ്കടേഷനിലെ വളരാന്‍ സഹായിച്ചത് ഈ ആത്മവിശ്വാസം തന്നെയായിരുന്നുവെന്നും സോധി നിരീക്ഷിച്ചു.

 വിദ്യാഭ്യാസം പ്രധാനം

വിദ്യാഭ്യാസം പ്രധാനം

നിലവിലെ ക്രിക്കറ്റര്‍മാര്‍ കളിയോടൊപ്പം വിദ്യാഭ്യാസത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നാണ് തന്റെ അഭിപ്രായമെന്നു സോധി വ്യക്തമാക്കി. നിങ്ങള്‍ 10-15 വര്‍ഷം ആഭ്യന്തര ക്രിക്കറ്റിലും കുറച്ചു വര്‍ഷങ്ങള്‍ ഐപിഎല്ലിലും കളിക്കുകയാണെങ്കില്‍ കുഴപ്പമില്ല. എന്നാല്‍ ഈയൊരു ലെവലിലേക്കു എത്താനായില്ലെങ്കില്‍ 28 വയസ്സിനു ശേഷം ഒരു ക്രിക്കറ്റര്‍ എന്തു ചെയ്യും? ക്രിക്കറ്റില്‍ വിജയിച്ചില്ലെങ്കില്‍ ഉയര്‍ന്ന വിദ്യാഭ്യാസത്തിലൂടെ മാത്രമേ ഒരാള്‍ക്കു ജീവിതത്തില്‍ രക്ഷപ്പെടാന്‍ കഴിയുകയുള്ളൂ. വെങ്കടേഷിനെ പുതിയ തലമുറയിയെ താരങ്ങളും മാതൃകയാക്കണം. അവന് എങ്ങനെയാണ് അതു നേട്ടമുണ്ടാക്കി കൊടുത്തതെന്നു നോക്കൂയെന്നും സോധി കൂട്ടിച്ചേര്‍ത്തു.

 അമയ് ഖുറേശിയയെപ്പോലെ

അമയ് ഖുറേശിയയെപ്പോലെ

വെങ്കടേഷ് ആദ്യമായി നെറ്റ്‌സില്‍ ബാറ്റിങ് പരിശീലനം നടത്തുന്നത് കണ്ടപ്പോള്‍ മധ്യപ്രദേശിന്റെ മുന്‍ താരമായ അമയ് ഖുറേശിയയെയാണ് ഓര്‍മ വന്നതെന്നു സോധി പറയുന്നു. ഖുറേശിയയുടെ അതേ ശൈലിയായിരുന്നു വെങ്കടേഷിന്. രണ്ടു പേരും ഇടംകൈയന്‍മാര്‍, നല്ല ഒഴുക്കോടെയുള്ള ബാറ്റിങ്. രണ്ടു പേരെയും വളരെ അടുത്ത് നിന്നു നിരീക്ഷിക്കാന്‍ എനിക്കായിട്ടുണ്ട്. വെങ്കടേഷിന്റെയും ഖുറേശിയയുടെയും ഷോട്ടുകള്‍ തമ്മില്‍ ഒരുപാട് സാമ്യതകള്‍ കാണാന്‍ സാധിച്ചു. ഇപ്പോള്‍ വെങ്കടേഷ് അടിക്കുന്നതു പോലെ സ്പിന്നര്‍മാര്‍ക്കെതിരേ ഖുറേശിയയും ഒരുപാട് സിക്‌സറുകള്‍ നേടുമായിപരുന്നുവെന്നും സോധി വിശദമാക്കി.

 2015ല്‍ അവസരം നല്‍കി

2015ല്‍ അവസരം നല്‍കി

2015ല്‍ നെറ്റ്‌സില്‍ വെങ്കടേഷിന്റെ ബാറ്റിങ് കണ്ട് ആകൃഷ്ടനായാണ് ആദ്യമായി മധ്യപ്രദേശ് ടീമില്‍ താന്‍ ഉള്‍പ്പെടുത്തിയതെന്നു സോധി വെളിപ്പെടുത്തി. സീസണില്‍ എംപിയുടെ രണ്ടാമത്തെ മല്‍സരത്തില്‍ തന്നെ ഞാന്‍ അവന് അവസരം നല്‍കി. അതിനു മുമ്പ് ക്ലബ്ബ് തലത്തില്‍പ്പോലും വെങ്കടേഷിന്റെ ഹാറ്റിങ് ഞാന്‍ കണ്ടിരുന്നില്ല. പക്ഷെ നെറ്റ്‌സില്‍ അവന്റെ ബാറ്റിങ് എന്നെ ആകര്‍ഷിച്ചു. ഇതാണ് ടീമിലുള്‍പ്പെടുത്താന്‍ പ്രേരിപ്പിച്ചത്.
തുടക്കത്തില്‍ മധ്യപ്രദേശിനു വേണ്ടി നിശ്ചിത ഓവര്‍ മല്‍സരങ്ങളില്‍ മാത്രമേ വെങ്കടേഷ് കളിച്ചിരുന്നുള്ളൂ. മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അവന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയത്. 2018ലെ രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനമായിരുന്നു വെങ്കടേഷിന്റേത്. അതിനു ശേഷമാണ് ക്രിക്കറ്ററെന്ന നിലയില്‍ അവന്‍ കൂടുതല്‍ പക്വത നേടിയത്. സമ്മര്‍ദ്ദ ഘട്ടത്തില്‍, ഓരോ മല്‍സരത്തിലും അവന്‍ ഫിഫ്റ്റി നേടിയതായും സോധി പുകഴ്ത്തി.

Story first published: Friday, September 24, 2021, 20:20 [IST]
Other articles published on Sep 24, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X