Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അവന്‍ ഭയങ്കര മടിയനാണ്; യുവതാരത്തിനെതിരെ രൂക്ഷ ഭാഷയില്‍ പീറ്റേഴ്‌സണ്‍

ഫോമിലെത്താന്‍ കഴിയാതെ വലയുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ യുവതാരം ശുബ്മാന്‍ ഗില്ലിനെ വിമര്‍ശിച്ച് ഇംഗ്ലണ്ട് ഇതിഹാസ താരം കെവിന്‍ പീറ്റേഴ്‌സണ്‍. കഴിഞ്ഞ സീസണില്‍ കെകെആറിനായി 440 റണ്‍സ് നേടിയ ഗില്‍ ഈ സീസണില്‍ ഇതുവരേയും ഒരു അര്‍ധ സെഞ്ചുറി പോലും നേടിയിട്ടില്ല. കഴിഞ്ഞ മത്സരത്തിലെ 43 ആണ് ഉയര്‍ന്ന് സ്‌കോര്‍.

ശുബ്മാന്‍ ഗില്ലിനെ കുറിച്ച് സംസാരിക്കാം. കാരണം അവന്‍ നല്ല ബാറ്റര്‍ ആണെന്നാണ് തോന്നുന്നത്. ഞാന്‍ അവനെ കുറച്ചായി നോക്കുന്നു. ക്രീസില്‍ കുറച്ചുകൂടി ആവേശം കാണിക്കണം എന്നാണ് തോന്നുന്നത്. അങ്ങനെ ചെയ്താല്‍ നന്നായി സ്‌കോര്‍ ചെയ്യാനാകും. ഭയങ്കര മടിയുള്ളതായിട്ടാണ് തോന്നുന്നത് എന്നായിരുന്നു ഗില്ലിനെ കുറിച്ച് കെപി പറഞ്ഞത്.

IPL 2021

ഇന്ത്യയുടെ ഭാവിവാഗ്ദാനമായി കണക്കാക്കുന്ന താരങ്ങളില്‍ ഒരാളാണ് ഗില്‍. നേരത്തെ ഓസീസ് പര്യടനത്തിലെ ഗില്ലിന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഈ ഫോം പിന്നീട് നിലനിര്‍ത്താനായില്ല. ഐപിഎല്ലില്‍ തുടക്കം മുതലെ താളത്തിലെത്താന്‍ ഗില്ലിന് സാധിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ഡല്‍ഹിക്കെതിരായ മത്സരത്തില്‍ 38 പന്തില്‍ 43 റണ്‍സ് നേടി ഫോമിലേക്ക് തിരികെ വരികയാണെന്ന് തോന്നിപ്പിച്ചിരുന്നു.

അവന്റെ ചില പുറത്താകലുകള്‍ വളരെ മോശമാണ്. എനിക്ക് തോന്നുന്നത് അവന്‍ കളിയുടെ വേഗതയോട് ചേരുന്നില്ലെന്നാണ്. ചിലപ്പോള്‍ ബാറ്റര്‍മാര്‍ മടിയുള്ളവരാകും. ഈ നിമിഷം അവന് ഭയങ്കര മടിയാണെന്ന് തോന്നുന്നു. അവന്‍ കുറേക്കൂട ആക്ടീവാകണം. അങ്ങനെ ചെയ്താല്‍ പന്തുകള്‍ മിസ് ആക്കില്ല. അടിക്കാന്‍ തുടങ്ങും. ബാറ്റ് ചെയ്യുമ്പോള്‍ ഒരു ലക്ഷ്യമുള്ളതായി കാണണം എന്നും കെപി പറഞ്ഞു.

കഴിഞ്ഞ ദിവസം ഏഴ് വിക്കറ്റിനായിരുന്നു ഡല്‍ഹി കൊല്‍ക്കത്തയെ പരാജയപ്പെടുത്തിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 155 റണ്‍സിന്റെ വിജയലക്ഷ്യം ഡല്‍ഹി അനായാസം മറികടക്കുകയായിരുന്നു. ഓപ്പണര്‍ പൃഥ്വി ഷാ നേടിയ 41 പന്തിലെ 82 റണ്‍സിന്റെ കരുത്തിലായിരുന്നു ഡല്‍ഹിയുടെ ജയം. കൊല്‍ക്കത്തയ്ക്കായി ഗില്‍ 43 റണ്‍സ് നേടിയപ്പോള്‍ ആന്ദ്ര റസല്‍ 27 പന്തില്‍ 45 റണ്‍സെടുത്തു.

Story first published: Saturday, May 1, 2021, 16:18 [IST]
Other articles published on May 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+