IPL 2021: ആ സെഞ്ച്വറി വേണ്ട, പകരം ദേവദത്ത് ആവശ്യപ്പെട്ടത് മറ്റൊരു കാര്യം, വെളിപ്പെടുത്തി കോലി
മുംബൈ: ആര്‍സിബി ടൂര്‍ണമെന്റില്‍ ഇത്തവണ ആദ്യ നാല് മത്സരങ്ങളും ജയിക്കുന്ന ഏക ടീമായി മാറിയിരിക്കുകയാണ്. നാലാം മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ ഗംഭീര ജയവും ആര്‍സിബി സ്വന്തമാക്കി. ദേവദത്ത് പടിക്കലിന്റെ കന്നി സെഞ്ച്വറിയാണ് മത്സരത്തില്‍ ഏറ്റവും തിളങ്ങി നിന്നത്. 178 റണ്‍സിന്റെ വിജയലക്ഷ്യം 16.3 ഓവറിലാണ് ആര്‍സിബി മറികടന്നത്. വിരാട് കോലിയേക്കാള്‍ ദേവദത്ത് മികച്ച് നിന്ന മത്സരം കൂടിയായിരുന്നു ഇത്. എന്നാല്‍ സെഞ്ച്വറി തികയ്ക്കും മുമ്പ് താന്‍ ചില ഉപദേശങ്ങള്‍ ദേവദത്തിന് നല്‍കിയിരുന്നുവെന്നും കോലി പറയുന്നു.

കളി ഫിനിഷ് ചെയ്‌തേക്കൂ
കളിക്കിടെ ആ സെഞ്ച്വറി തനിക്ക് വേണ്ടെന്ന് ദേവദത്ത് പറഞ്ഞിരുന്നുവെന്ന് കോലി പറയുന്നു. പകരം കളി വേഗം ഫിനിഷ് ചെയ്യാനാണ് പടിക്കല്‍ ആവശ്യപ്പെട്ടതെന്ന് കോലി വെളിപ്പെടുത്തി. 27 പന്തില്‍ ഫിഫ്റ്റി അടിച്ച പടിക്കല്‍ 47 പന്തില്‍ 91 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു ഇത്തരമൊരു ആവശ്യം കോലിയോട് ഉന്നയിച്ചത്. അപ്പോള്‍ ആര്‍സിബിക്ക് ജയിക്കാന്‍ 30 പന്തില്‍ 16 റണ്‍സ് മാത്രം മതിയായിരുന്നു. കോലി ആ സമയത്ത് ഒരറ്റത്ത് നിന്ന് വെടിക്കെട്ട് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ദേവദത്ത് സെഞ്ച്വറി നേടില്ലെന്ന് പലരും കരുതിയ സമയമായിരുന്നു അത്.

ആദ്യം സെഞ്ച്വറി അടിക്കാന്‍ നോക്ക്
ദേവദത്തിനോട് താന്‍ ചില കാര്യങ്ങള്‍ പറഞ്ഞെന്ന് കോലി വെളിപ്പെടുത്തി. ആദ്യം സെഞ്ച്വറി നേടൂ, അതിന് ശേഷം കളി ഫിനിഷ് ചെയ്യാമെന്നായിരുന്നു കോലി ദേവദത്തിനോട് പറഞ്ഞത്. സെഞ്ച്വറിയെ കുറിച്ച് ഞാന്‍ ദേവദത്തുമായി സംസാരിച്ചിരുന്നു. എന്നാല്‍ കളി ജയിപ്പിക്കാനാണ് അവന്‍ ആദ്യം തന്നെ ആവശ്യപ്പെട്ടത്. സെഞ്ച്വറികള്‍ ഇനിയും വരുമെന്നായിരുന്നു ദേവദത്ത് പറഞ്ഞത്. എന്നാല്‍ ആദ്യം ആ നേട്ടം സ്വന്തമാക്കിയ ശേഷം നിനക്കത് പറയാമെന്നായിരുന്നു ഞാന്‍ നല്‍കിയ ഉപദേശം. സെഞ്ച്വറി നേടാന്‍ അവര്‍ എന്തും കൊണ്ടും അര്‍ഹനായിരുന്നുവെന്ന് കോലി വ്യക്തമാക്കി.

ആ പേരുദോഷം മാറ്റി
ഗംഭീര ഇന്നിംഗ്‌സാണ് ദേവദത്ത് കളിച്ചത്. കഴിഞ്ഞ സീസണിലും ഗംഭീരമായി അവര്‍ കളിച്ചിരുന്നു. എന്നാല്‍ 30 റണ്‍സ് കഴിഞ്ഞാല്‍ സ്‌കോര്‍ ഉയര്‍ത്താനാവുന്നില്ലെന്ന് പലരും അവനെ കുറിച്ച് പറഞ്ഞു. എന്നാല്‍ അതൊക്കെ അവന്‍ ഒറ്റ ഇന്നിംഗ്‌സിലൂടെ ഇല്ലാതാക്കി. ഈ പിച്ച് ബാറ്റിംഗിന് അനുയോജ്യമായ പിച്ചാണ്. നല്ല ഉയരമുള്ളത് കൊണ്ട് ബൗളര്‍മാര്‍ക്ക് ദേവദത്തിനെതിരെ പന്തെറിയുക ബുദ്ധിമുട്ടായിരുന്നു. മികച്ച കൂട്ടുകെട്ട് ഉണ്ടാക്കുക കളിയില്‍ പ്രധാനമാണ്. അതുകൊണ്ടാണ് ഞാന്‍ വിക്കറ്റ് നഷ്ടപ്പെടാതെ കളിച്ചത്. എന്നാല്‍ വേറൊരു കളിയായിരുന്നെങ്കില്‍ ഇതേ രീതിയില്‍ ബാറ്റ് ചെയ്യുമായിരുന്നില്ലെന്ന് കോലി പറഞ്ഞു.

ബൗളിംഗ് വേറെ ലെവല്‍
ആര്‍സിബിയുടെ ബൗളര്‍മാര്‍ വേറെ ലെവലാണെന്ന് കോലി അവകാശപ്പെട്ടു. ആര്‍സിബിയില്‍ അങ്ങനെ വമ്പന്‍ ബൗളര്‍മാരില്ല. മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍, കൈല്‍ ജാമിസണ്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ പക്ഷേ ഏത് ടീമിനെയും പിടിച്ച് കെട്ടാന്‍ കെല്‍പ്പുള്ളവരാണ്. അതുകൊണ്ട് തന്നെ മികവുറ്റതാണ് ബൗളിംഗ് നിര. വളരെ പ്രൊഫഷണല്‍സാണ് അവര്‍. ഈ സീസണില്‍ ഡെത്ത് ഓവറുകളില്‍ ഏറ്റവുമധികം വിക്കറ്റെടുത്തത് ഞങ്ങളാണ്. അതേസമയം ആരാധകര്‍ ഒരുപാട് ആഹ്ലാദിക്കരുതെന്നും കോലി അഭ്യര്‍ത്ഥിച്ചു. ഐപിഎല്ലില്‍ എപ്പോള്‍ വേണമെങ്കിലും കാര്യങ്ങള്‍ മാറി മറിയാമെന്നും കോലി മുന്നറിയിപ്പ് നല്‍കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications