വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ധോണിയുടെ ക്യാപ്റ്റന്‍സി അപാരം തന്നെ, കളിക്കു മുമ്പ് പ്ലാന്‍ ചെയ്യില്ലെന്നു വീരു

ആദ്യ കളിയില്‍ സിഎസ്‌കെ തോല്‍പ്പിച്ചിരുന്നു

1

ഐപിഎല്ലിന്റെ രണ്ടാംപാദത്തിലെ ആദ്യ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ധോണിയെപ്പോലെ തലച്ചോറുള്ള മറ്റൊരു ക്യാപ്റ്റന്‍ ടൂര്‍ണമെന്റില്‍ തന്നെയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഐപിഎല്ലിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന പോരാട്ടത്തില്‍ 20 റണ്‍സിനായിരുന്നു മുംബൈ സിഎസ്‌കെ മലര്‍ത്തിയടിച്ചത്. നേരത്തേ ഇന്ത്യയിലെ ആദ്യപാദത്തിലേറ്റ പരാജയത്തിന് ധോണിയും സംഘവും ഇതോടെ കണക്കുതീര്‍ക്കുകയും ചെയ്തു. ജയം സിഎസ്‌കെയെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിച്ചിരുന്നു.

 ധോണി നേരത്തേ പ്ലാന്‍ ചെയ്യാറില്ല

ധോണി നേരത്തേ പ്ലാന്‍ ചെയ്യാറില്ല

എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സി മിടുക്ക് ഒരിക്കല്‍ക്കൂടി നമ്മള്‍ കണ്ടു. മല്‍സരത്തിനു മുമ്പ് അദ്ദേഹം പ്ലാനിങ് നടത്താറില്ല. ഫീല്‍ഡിലെത്തിയാല്‍ എല്ലാം നിരീക്ഷിച്ച ശേഷം അതിനു അനുസരിച്ചാണ് അദ്ദേഹം തീരുമാനമെടുക്കാറുള്ളത്. എതിര്‍ ടീം ബാറ്റ്‌സ്മാന്‍മാരെ നോക്കി മനസ്സിലാക്കിയ ശേഷമാണ് ഏതു തരത്തിലുള്ള ബൗളിങ് ആക്രമണമാണ് വേണ്ടതെന്നു ധോണി തീരുമാനിക്കുന്നത്. എതിര്‍ ടീം ബാറ്റ്‌സ്മാന്‍ പേസര്‍ക്കെതിരേ നന്നായി കളിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അദ്ദേഹം ഉടന്‍ അയാളെ പിന്‍വലിച്ച് സ്പിന്നറെ പരീക്ഷിക്കും. സ്പിന്നറെയാണ് അനായാസം നേരിടുന്നതെങ്കില്‍ ഉടന്‍ പേസറെയും കൊണ്ടു വരുമെന്നും വീരു നിരീക്ഷിച്ചു.

 ബ്രാവോയ്ക്കായി ക്രമീകരിച്ച ഫീല്‍ഡിങ്

ബ്രാവോയ്ക്കായി ക്രമീകരിച്ച ഫീല്‍ഡിങ്

മുംബൈയ്‌ക്കെതിരായ മല്‍സരത്തില്‍ ഡ്വയ്ന്‍ ബ്രാവോയ്ക്കു വേണ്ടി ധോണി ക്രമീകരിച്ച ഫീല്‍ഡിങ് ഉജ്ജ്വലമായിരുന്നു. വിക്കറ്റെടുക്കാനുള്ള സാധ്യത വര്‍ധിപ്പിക്കാനും സിംഗിളുകള്‍ തടയാനും ബ്രാവോയുടെ ഓവറില്‍ സര്‍ക്കിളിനകത്ത് നാലൂ ഫീല്‍ഡര്‍മാരെ ധോണി നിര്‍ത്തി. അങ്ങനെയാണ് ഇഷാന്‍ കിഷനെ സിഎസ്‌കെ പുറത്താക്കിയത്.
ധോണി ഗംഭീര ക്യാപ്റ്റനാണെന്നതില്‍ സംശയമില്ല. അദ്ദേഹത്തിന്റെ ഫീല്‍ഡിങ് ക്രമീകരണത്തിന് അനുസരിച്ചാണ് ബൗളര്‍മാര്‍ പന്തെറിയുന്നത്. ലീഗില്‍ ഏറ്റവും മൂര്‍ച്ചയുള്ള തലച്ചോര്‍ ആര്‍ക്കെങ്കിലുമുണ്ടെങ്കില്‍ അതു ധോണിക്കാണെന്നും സെവാഗ് പുകഴ്ത്തി.

 പൊള്ളാര്‍ഡിന്റെ പുറത്താവല്‍

പൊള്ളാര്‍ഡിന്റെ പുറത്താവല്‍

മുംബൈ ക്യാപ്റ്റന്‍ കരെണ്‍ പൊള്ളാര്‍ഡിന്റെ പുറത്താവലാണ് മല്‍സരത്തിലെ ടേണിങ് പോയിന്റായി മാറിയതെന്നു സെവാഗ് വിലയിരുത്തി. പൊള്ളാര്‍ഡിനെതിരേ ജോഷ് ഹേസല്‍വുഡിനെ ധോണി കൊണ്ടുവന്നതാണ് കൡയില്‍ വഴിത്തിരിവുണ്ടാക്കിയത്. ഒരു സ്പിന്നറെയാണ് പരീക്ഷിച്ചതെങ്കില്‍ പൊള്ളാര്‍ഡ് അയാളെ വെറുതെവിടില്ലെന്നു ധോണിക്കു നന്നായറിയാം. പൊള്ളാര്‍ഡിനെ ഹേസല്‍വുഡ് പുറത്താക്കുകയും ചെയ്തു. അവിടെ മുതലാണ് കളി മാറിയതെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

സിഎസ്‌കെയ്ക്കു ഉജ്ജ്വല ജയം

സിഎസ്‌കെയ്ക്കു ഉജ്ജ്വല ജയം

ദുബായില്‍ നടന്ന ഗ്ലാമര്‍ പോരാട്ടത്തില്‍ മുംബൈയ്‌ക്കെതിരേ സിഎസ്‌കെയുടെ തുടക്കം പാൡയിരുന്നു. ആദ്യ 10 ഓവറില്‍ സിഎസ്‌കെ ചിത്രത്തില്‍ തന്നെയില്ലായിരുന്നു. പിന്നീടാണ് അവര്‍ കളിയിലേക്കു തിരിച്ചുവന്നത്. നാലു വിക്കറ്റിന് 24 (അമ്പാട്ടി റായുഡു റിട്ടയേര്‍ഡ് ഹര്‍ട്ട്) എന്ന നിലയിലേക്കു കൂപ്പുകുത്തിയ സിഎസ്‌കെ 100 റണ്‍സ് പോലും കടക്കുമോയെന്ന് സംശയിച്ചിരുന്നു. പിന്നീടായിരുന്നു മഞ്ഞപ്പടയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ്. യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദിന്റെ (88*) തകര്‍പ്പന്‍ ഇന്നിങ്‌സ് സിഎസ്‌കെയെ രക്ഷിച്ചു. അഞ്ചാം വിക്കറ്റില്‍ റുതുരാജ്- രവീന്ദ്ര ജഡേജ സഖ്യം ചേര്‍ന്ന് 81 റണ്‍സെടുത്തതോടെ സിഎസ്‌കെ 100 കടന്നു. ജഡേജ 26 റണ്‍സിന് പുറത്തായെങ്കിലും ഡ്വയ്ന്‍ ബ്രാവോയുടെ (എട്ടു ബോളില്‍ 23, മൂന്ന് സിക്‌സര്‍) വെടിക്കെട്ട് സിഎസ്‌കെയുടെ സ്‌കോറിങിന് വേഗം കൂട്ടി. ആറു വിക്കറ്റിന് 156 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോര്‍ സിഎസ്‌കെ നിശ്ചിത ഓവറില്‍ നേടി. 58 ബോളില്‍ ഒമ്പത് ബൗണ്ടറികളും നാലു സിക്‌സറുമടക്കം 88 റണ്‍സോടെ റുതുരാജ് പുറത്താവാതെ നിന്നു.
മറുപടിയില്‍ മുംബൈയ്ക്കു കൃത്യമായ ഇടവേളകളില്‍ വിക്കറ്റ്് നഷ്ടമായിക്കൊണ്ടിരുന്നു. മികച്ച കൂട്ടുകെട്ടുകളൊന്നും അവരുടെ ഇന്നിങ്‌സില്‍ ഇല്ലായിരുന്നു. സൗരഭ് തിവാരി പുറത്താവാതെ 50 റണ്‍സോടെ ഒറ്റയാന്‍ പോരാട്ടം നടത്തിയെങ്കിലും ആരില്‍ നിന്നും പിന്തുണ ലഭിച്ചില്ല. 40 ബോളില്‍ അഞ്ചു ബൗണ്ടറികളോടെയാണ് തിവാരി 50 റണ്‍സ് നേടിയത്. മുംബൈ നിരയില്‍ മറ്റാരും തന്നെ 20 കടന്നില്ല. ക്വിന്റണ്‍ ഡികോക്ക് 17ഉം അന്‍മോല്‍പ്രീത് സിങ് 16ഉം റണ്‍സെടുത്ത് മടങ്ങി. എട്ടു വിക്കറ്റിന് 136 റണ്‍സെടുത്ത് മുംബൈ കീഴടങ്ങുകയായിരുന്നു. മൂന്നു വിക്കറ്റെടുത്ത ഡ്വയ്ന്‍ ബ്രാവോയും രണ്ടു വിക്കറ്റ് വീഴ്ത്തിയ ദീപക് ചാഹറും ചേര്‍ന്നാണ് മുംബൈ എറിഞ്ഞൊതുക്കിയത്.

Story first published: Monday, September 20, 2021, 19:54 [IST]
Other articles published on Sep 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X