വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇതിലും നന്നായി സ്‌കൂള്‍ പിള്ളേര്‍ കളിക്കും; സുരേഷ് റെയ്‌നയെ കടന്നാക്രമിച്ച് സ്റ്റെയ്ന്‍

By Abin MP

ഐപിഎല്‍ 2021 ന്റെ രണ്ടാം പാദ മത്സരങ്ങള്‍ക്ക് തുടക്കമായിരിക്കുകയാണ്. ആദ്യത്തെ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തകര്‍ത്തു വിടുകയായിരുന്നു. തുടക്കത്തില്‍ മുംബൈ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ മത്സരത്തില്‍ ഋതുരാജ് ഗെയ്ഗ്വാദിന്റെ പ്രകടനമാണ് ചെന്നൈയ്ക്ക് ശക്തി പകര്‍ന്നത്. 58 പന്തുകളില്‍ നിന്നും 88 റണ്‍സാണ് ഋതുരാജ് നേടിയത്. ചെന്നൈയുടെ പേരുകെട്ട മുന്‍നിര ചീട്ടു കൊട്ടാരം പോലെ വീണടിയുകയായിരുന്നു.

ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരുന്ന സുരേഷ് റെയ്‌നയുടെ പ്രകടനവും കടുത്ത നിരാശയായിരുന്നു പകര്‍ന്നത്. താരത്തിന്റെ ഷോട്ടുകള്‍ ആരാധകരെ സങ്കടപ്പെടുത്തുന്നതായിരുന്നു. പന്തുകളെ ജഡ്ജ് ചെയ്യാന്‍ പോലും റെയ്‌നയ്ക്ക് സാധിച്ചിരുന്നില്ല. വെറും നാല് റണ്‍സെടുത്താണ് റെയ്‌ന പുറത്തായത്. ഇപ്പോഴിതാ റെയ്‌നയുടെ പ്രകടനത്തെ വിമര്‍ശിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരവും പേസ് ഇതിഹാസവുമായ ഡെയ്ല്‍ സ്റ്റെയിന്‍ എത്തിയിരിക്കുകയാണ്.

Suresh Raina

''സുരേഷ് റെയ്‌ന ഇങ്ങനെയൊന്നുമല്ല. ഒരു ഘട്ടത്തില്‍ സ്‌കൂള്‍ ബോയ് കളിക്കുന്നത് പോലെയായിരുന്നു അവന്റെ കളി. ഈ കളിക്കുന്നത് ഒരു രാജ്യാന്തര താരമാണെന്ന് എനിക്ക് വിശ്വസിക്കാന്‍ പോലും പറ്റാതെ വന്നു ഒരു ഘട്ടത്തില്‍. അവന്റെ ബാറ്റ് പൊട്ടിയതും പുറത്തായതുമൊക്കെ നാണക്കേടാണ്. അതൊരു സിക്‌സായിരുന്നുവെങ്കില്‍ ഞാനിത് പറയുമായിരുന്നില്ല'' എന്നായിരുന്നു സ്റ്റെയ്‌ന്റെ പ്രതികരണം. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയോടായിരുന്നു താരത്തിന്റെ പ്രതികരണം.

അതേസമയം മുംബൈ ഇന്ത്യന്‍സിന്റെ പേസ് നിരയെ പ്രശംസിക്കാനും സ്റ്റെയ്ന്‍ മറന്നില്ല. ന്യൂസിലന്റ് പേസര്‍മാരായ ട്രെന്റ് ബോള്‍ട്ടും ആഡം മില്‍നെയും അടങ്ങിയതായിരുന്നു മുംബൈയുടെ പേസ് നിര. എന്നാല്‍ ഋതുരാജിന്റെ ശക്തമായ ചെറുത്തു നില്‍പ്പ് എല്ലാം വെള്ളത്തിലാക്കുകായിരുന്നു. ഈ പ്രകടനത്തിന്റെ ബലത്തില്‍ 20 റണ്‍സിനായിരുന്നു ചെന്നൈയുടെ ിജയം. ഇതോടെ പോയന്റ് പട്ടികയില്‍ ഒന്നാമത് എത്താനും ചെന്നൈയ്ക്ക് സാധിച്ചു.

''പെര്‍ഫെക്ട് ബൗളിംഗ് ആയിരുന്നു. ഏതാണ്ട് പെര്‍ഫെക്ട് ടെസ്റ്റ് മാച്ച് ബൗളിംഗ്. നല്ല ലെങ്ത്തിലായിരുന്നു എറിഞ്ഞത്. വിക്കറ്റുകളുമെടുത്തു. ധോണിക്കെതിരെ എറിഞ്ഞ സെമി ബൗണ്‍സര്‍ നന്നായിരുന്നു. ഇതുപോലെയുള്ള ചെറിയ കാര്യങ്ങളാണ് കളി ബൗളറുടെ വരുതിയിലാക്കുന്നത്. മില്‍നെയും ബോള്‍ട്ടും നല്ല തുടക്കമാണ് നല്‍കിയിരിക്കുന്നത്'' എന്നായിരുന്നു സ്‌റ്റെയ്ന്‍ പറഞ്ഞത്.

ടോസ് നേടിയ ചെന്നൈ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ നായകന്‍ ധോണിയുടെ തീരുമാനം തെറ്റിയെന്ന് തോന്നിപ്പിച്ച് ചെന്നൈയുടെ മുന്‍നിര വന്നപോലെ മടങ്ങുകയായിരുന്നു. ഡുപ്ലെസിസും മോയിന്‍ അലിയും സംപൂജ്യരായാണ് മടങ്ങിയത്. നായകന്‍ ധോണിയ്ക്ക് മൂന്ന് റണ്‍സും സുരേഷ് റെയ്‌നയ്ക്ക് നാല് റണ്‍സും മാത്രമാണെടുക്കാനായത്. അമ്പാട്ടി റായ്ഡു പന്തു കൊണ്ട് പരുക്കേറ്റ് റിട്ടയര്‍ഡ് ഹര്‍ട്ടായി പുറത്ത് പോയതും ടീമിന് ക്ഷീണമായി.

എന്നാല്‍ 88 റണ്‍സുമായി ഋതുരാജ് മുംബൈയ്ക്ക് മുന്നില്‍ ചെന്നൈയുടെ മതിലായി മാറുകയായിരുന്നു. 20 ഓവറില്‍ 156 റണ്‍സാണ് ഋതുരാജ് നേടിയത്. മുംബൈയ്ക്കായി ബോള്‍ടും മില്‍നെയും ബുംറയും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ മുംബൈയക്കും തുടക്കത്തില്‍ തന്നെ പാളി. ഡികോക്ക് 17 റണ്‍സും അന്‍മോല്‍പ്രീത് 16 റണ്‍സുമാണെടുത്തത്. പ്രതീക്ഷയുണ്ടായിരുന്ന സൂര്യകുമാര്‍ യാദവ് മൂന്ന് റണ്‍സ് മാത്രമാണെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ സൗരഭ് തിവാരി പ്രതീക്ഷയുയര്‍ത്തിയെങ്കിലും വിജയത്തിന് 20 റണ്‍സകലെ മുംബൈയുടെ ഇന്നിംഗ്‌സ് അവസാനിക്കുകയായിരുന്നു.

ചെന്നൈയ്ക്ക് വേണ്ടി ഡെയ്ന്‍ ബ്രാവോ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ദീപക് ചാഹര്‍ രണ്ടും ജോഷ് ഹെയ്‌സല്‍വുഡും ശാര്‍ദുല്‍ ഠാക്കൂറും ഓരോ വിക്കറ്റുകള്‍ വീതവും വീഴ്ത്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഇന്നത്തെ മത്സരം. രാത്രി ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുക.

Story first published: Monday, September 20, 2021, 19:37 [IST]
Other articles published on Sep 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X