വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സിഎസ്‌കെയ്ക്കു അടുത്ത ധോണിയെ കിട്ടി! അവനെ ലഭിച്ചത് ഭാഗ്യമെന്നു ഉത്തപ്പ

റുതുരാജിനെയാണ് പുകഴ്ത്തിയത്

ഐപിഎല്ലില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിലെ പുതിയ ബാറ്റിങ് സെന്‍സേഷനായി മാറിയിരിക്കുന്ന യുവ ഓപ്പണര്‍ റുതുരാജിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ടീമംഗം റോബിന്‍ ഉത്തപ്പ. ഈ സീസണിനു മുന്നോടിയായി സിഎസ്‌കെയിലേക്കു വന്ന ഉത്തപ്പയ്ക്കും ഇനിയും ടീമിനായി അരങ്ങേറാന്‍ അവസരം ലഭിച്ചിട്ടില്ല. ഓപ്പണറായി കളിക്കാനാണ് തനിക്കു ആഗ്രഹമെന്നു സീസണിനു മുമ്പ് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. പക്ഷെ റുതുരാജ്- ഫഫ് ഡുപ്ലെസി ജോടി സ്ഥിരയതാര്‍ന്ന പ്രകടനത്തിലൂടെ ഓപ്പണിങ് സ്ഥാനം ഭദ്രമാക്കിയതോടെ ഉത്തപ്പയ്ക്കു കാത്തിരിക്കേണ്ടി വന്നിരിക്കുകയാണ്.

കഴിഞ്ഞ സീസണില്‍ സിഎസ്‌കെയുടെ ഭാഗമായ റുതുരാജ് തുടക്കത്തിലെ ചില മല്‍സരങ്ങളില്‍ നിരാശപ്പെടുത്തിയിരുന്നെങ്കിലും അവസാന റൗണ്ട് മല്‍സരങ്ങളില്‍ തകര്‍പ്പന്‍ ഇന്നിങ്‌സുകളിലൂടെ ടീമിലെ സ്ഥാനമുറപ്പിക്കുകയായിരുന്നു. കഴിഞ്ഞ സീസണില്‍ നിര്‍ത്തിയ ഇടത്തു നിന്നു തുടങ്ങിയ റുതുരാജ് ഇപ്പോള്‍ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ അഞ്ചാമതുണ്ട്.

റുതുരാജ് ധോണിയെപ്പോലെ

റുതുരാജ് ധോണിയെപ്പോലെ

സിഎസ്‌കെയുടെ ഇതിഹാസ നായകന്‍ എംഎസ് ധോണിയോടാാണ് റുതുരാജ് ഗെയ്ക്വാദിനെ ഉത്തപ്പമ താരതമ്യം ചെയ്തത്. റുതുവിന്റെ വ്യക്തിത്വം അവിശ്വസനീയമാണെന്നു സിഎസ്‌കെയുടെ ഔദ്യോഗിത ട്വിറ്റര്‍ ഹാന്റിലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അദ്ദേഹം പറഞ്ഞു.
അസാധാരണ പ്രതിഭയുള്ള ക്രിക്കറ്ററാണ് റുതുരാജ്. അവനെ സിഎസ്‌കെയ്ക്കു ലഭിച്ചത് ഭാഗ്യമായാണ് കാണുന്നത്. റുതുവിന്റെ സ്വാഭാവം ധോണിയെപ്പോലെ തന്നെയാണ്. ശാന്തപ്രകൃതമാണ് അവന്റേത്, എല്ലായ്‌പ്പോഴും കൂളായിരിക്കും. വളരെ നല്ല മനുഷ്യനുമാണ് അവന്‍. എനിക്കു റുതുവിനെ ശരിക്കും ഇഷ്ടമാണ്. നല്ല ഭാവിയാണ് അവനുള്ളതെന്നും ഉത്തപ്പ വിശദമാക്കി.

 പവര്‍പ്ലേ പ്രധാനം

പവര്‍പ്ലേ പ്രധാനം

പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതിരിക്കേണ്ടത് വളരെ പ്രധാനമാണെന്നും ടീമിന്റെ വിജയത്തില്‍ ഇതു നിര്‍ണായക പങ്കാണ് വഹിക്കുകയെന്നും ഉത്തപ്പ നിരീക്ഷിച്ചു. ക്രിക്കറ്റ് സ്റ്റാറ്റിസ്റ്റിക്‌സ് നോക്കുകയാണെങ്കില്‍ പവര്‍പ്ലേയുടെ പ്രാധാന്യം മനസ്സിലാവും. പവര്‍പ്ലേയില്‍ രണ്ടോ അതിലധികമോ, മൂന്നോ വിക്കറ്റുകള്‍ ഒരു ടീം നഷ്ടപ്പെടുത്തുകയാണെങ്കില്‍ ഈ ടീം ജയിക്കാനുള്ള സാധ്യത വെറും 10 ശതമാനം മാത്രമാണെന്നു ഉത്തപ്പ വിശദമാക്കി.

 റുതുരാജിന്റെ പ്രകടനം

റുതുരാജിന്റെ പ്രകടനം

ഈ സീസണില്‍ 10 മല്‍സരങ്ങളില്‍ നിന്നും 362 റണ്‍സോടെ റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ അഞ്ചാംസ്ഥാനത്ത് റുതുരാജുണ്ട്. 40.22 ശരാശരിയിലാണ് താരം ഇത്രയും റണ്ണെടുത്തത്. മൂന്നു ഫിഫ്റ്റികളടക്കമാണിത്. പുറത്താവാതെ നേടിയ 88 റണ്‍സാണ് റുതുരാജിന്റെ ഉയര്‍ന്ന സ്‌കോര്‍.
ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ സിഎസ്‌കെയുടെ അവസാന മല്‍സരത്തിലും താരം ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. 28 ബോളില്‍ രണ്ടു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം 40 റണ്‍സാണ് റുതുരാജ് നേടിയത്.
ഇതുവരെയുള്ള ഐപിഎല്‍ കരിയറെടുത്താല്‍ 16 മല്‍സരങ്ങളില്‍ നിന്നും 566 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ആറു ഫിഫ്റ്റികളും റുതുരാജ് നേടിക്കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ ആറു കളിയില്‍ നിന്നും ഹാട്രിക്ക് ഫിഫ്റ്റികളോടെ 204 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

സിഎസ്‌കെയുടെ തിരിച്ചുവരവ്

സിഎസ്‌കെയുടെ തിരിച്ചുവരവ്

2020ലെ കഴിഞ്ഞ ഐപിഎല്ലില്‍ തല കുനിച്ച് മടങ്ങിയ സിഎസ്‌കെ ശക്തമായ തിരിച്ചുവരവാണ് ഈ സീസണില്‍ നടത്തിയിരിക്കുന്നത്. കളിച്ച എല്ലാ സീസണിലും പ്ലേഓഫിലെത്തിയ ഏക ടീമെന്ന സിഎസ്‌കെയുടെ റെക്കോര്‍ഡ് കൂടിയാണ് ഇതോടെ തകര്‍ന്നത്. ബാറ്റിങ് നിരയുടെ മോശം പ്രകടനമായിരുന്നു അവര്‍ക്കു പ്ലേഓഫ് നിഷേധിച്ചത്.
ഈ സീസണില്‍ ചെറിയ ചില മാറ്റങ്ങള്‍ മാത്രം വരുത്തി സിഎസ്‌കെ അവിശ്വസനീയ തിരിച്ചുവരവ് നടത്തുകയായിരുന്നു. 10 മല്‍സരങ്ങളില്‍ എട്ടിലും ജയിച്ച സിഎസ്‌കെ പോയിന്റ് പട്ടികയില്‍ തലപ്പത്തുണ്ട്. പ്ലേഓഫ് ഉറപ്പിച്ചു കഴിഞ്ഞ സിഎസ്‌കെയുടെ അടുത്ത മല്‍സരം വ്യാഴാഴ്ച പോയിന്റ് പട്ടികയിലെ അവസാനസ്ഥാനക്കാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയാണ്. ഹാട്രിക് ജയത്തോടെ മുന്നേറുന്ന സിഎസ്‌കെയെ പിടിച്ചുകെട്ടാന്‍ എസ്ആര്‍എച്ചിനാവുമോയെന്നതാണ് ചോദ്യം. തുടര്‍ തോല്‍വികള്‍ക്കു ശേഷം കഴിഞ്ഞ മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ എസ്ആര്‍എച്ച് ഞെട്ടിച്ചിരുന്നു.

Story first published: Tuesday, September 28, 2021, 21:32 [IST]
Other articles published on Sep 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X