IPL 2021: അവന്‍ വലിയ കളികള്‍ക്ക് തയ്യാറാണ്; ചേതനെ സക്കറിയ ഭാവി താരമെന്ന് സഞ്ജു സാംസണ്‍
ഐപിഎല്ലിലെ ആദ്യ പാദത്തില്‍ ശ്രദ്ധ നേടിയ യുവതാരമാണ് ചേതന്‍ സക്കറിയ. തന്റെ ദുരിതങ്ങള്‍ നിറഞ്ഞ ജീവതത്തിന്റെ തീചൂളയില്‍ നിന്നും ഉയര്‍ന്നു വന്ന ചേതന്‍ രാജസ്ഥാന്‍ റോയല്‍സിനായി മിന്നും പ്രകടനങ്ങളാണ് കാഴ്ചവച്ചത്. ഭാവിയിലെ മുന്‍നിര താരമായി മാറാനുള്ള എല്ലാ സ്‌കില്ലും ചേതനുണ്ടെന്നാണ് ക്രിക്കറ്റ് പണ്ഡിതര്‍ അവകാശപ്പെടുന്നത്. ആരാധകരുടേയും ഇഷ്ടം സമ്പാദിക്കാന്‍ ചേതന് സാധിച്ചിട്ടുണ്ട്.
ചേതനെ കറിച്ച് വലിയ പ്രതീക്ഷകളാണ് രാജസ്ഥാന്‍ നായകനും മലയാളിയുമായ സഞ്ജു സാംസണിനുമുള്ളത്. ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്ന ഇടങ്കയ്യന്‍ പേസറെ അഭിനന്ദിച്ചു കൊണ്ട് സഞ്ജു രംഗത്ത് എത്തിയിരിക്കുകയാണ്. കഴി്ഞ്ഞ ദിവസം നടന്ന കൊല്‍ക്കത്തയ്ക്ക് എതിരായ മത്സരത്തിലും ചേതന്‍ ശ്രദ്ധ നേടിയിരുന്നു.

ചേതന്‍ വലിയ മത്സരങ്ങള്‍ക്ക് തയ്യാറാണെന്നാണ് സഞ്ജു പറയുന്നത്. കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരം ഐപിഎല്ലിലെ ചേതന്റെ അഞ്ചാമത്തെ മത്സരമായിരുന്നു. അഞ്ച് മത്സരങ്ങളില്‍ നിന്നും ഇതിനോടകം തന്നെ ഏഴ് വിക്കറ്റുകള്‍ ചേതന്‍ നേടിക്കഴിഞ്ഞിട്ടുണ്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ഉജ്ജ്വല പ്രകടനമാണ് ചേതനെ രാജസ്ഥാന്‍ റോയല്‍സിലേക്ക് എത്തിക്കുന്നത്.
തന്റെ സഹോദരന്റെ മരണത്തിന്റെ ഓര്‍മ്മകള്‍ പേറിയായിരുന്നു ചേതന്‍ ഐപിഎല്ലിന് ഇറങ്ങിയത്. ഈ സീസണില്‍ ഇതുവരെ രാജസ്ഥാന്‍ കളിച്ച എല്ലാ മത്സരങ്ങളിലും ചേതനുണ്ടായിരുന്നു. ഈ മത്സരങ്ങളിലെ പ്രകടനം വരും മത്സരങ്ങളിലും ചേതനുണ്ടാകുമെന്ന പ്രതീക്ഷ ഉറപ്പിക്കുന്നതാണ്. കൊല്‍ക്കത്ത താരം നിതീഷ് റാണയുടെ വിക്കറ്റായിരുന്നു ഇന്നലെ ചേതന്‍ വീഴ്ത്തിയത്.
അവന്‍ തീര്‍ത്തും വ്യത്യസ്തനായ, എപ്പോഴും ശാന്തനായൊരു താരമാണ്. അത് രാജസ്ഥാന്‍ റോയല്‍സിന് വളരെ പോസിറ്റീവായൊരു കാര്യമാണ്. അവന്‍ ടൂര്‍ണമെന്റിനും വലിയ മത്സരങ്ങള്‍ക്കും തയ്യാറാണ്. ഭാവിയില്‍ ഞങ്ങള്‍ക്കായി അവന്‍ കൂടുതല്‍ മത്സരങ്ങള്‍ ജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നായിരുന്നു നായകന്‍ സഞ്ജു സാംസണിന്റെ വാക്കുകള്‍. ജോഫ്ര ആര്‍ച്ചറുടേയും ബെന്‍ സ്റ്റോക്‌സിന്റേയും അഭാവത്തിലും തന്റെ ബോളിംഗ് ഡിപ്പാര്‍ട്ട്‌മെന്റ് പുലര്‍ത്തുന്ന സ്ഥിരതയിലും സഞ്ജു തൃപ്തനാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications