വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വെങ്കി, ഇന്ത്യന്‍ കാത്തിരുന്ന ഓള്‍റൗണ്ടര്‍ ഇവനാണ്!- പുകഴ്ത്തി ഗവാസ്‌കര്‍, ഹാര്‍ദിക് കാണുന്നില്ലേ?

വെങ്കടേഷിന്റെ കന്നി സീസണാണ് ഇത്തവണത്തേത്

1

ഐപിഎല്ലിന്റെ ഈ സീസണിലെ രണ്ടാംപാദത്തിലെ സെന്‍സേഷനായി മാറിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പേസ് ബൗളിങ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യര്‍. തകര്‍പ്പന്‍ ബാറ്റിങിലൂടെ ഇതിനകം ഏറെ ആരാധകരെ അദ്ദേഹം നേടിക്കഴിഞ്ഞു. കൂടാതെ രണ്ടു കളികളില്‍ നിന്നും രണ്ടു വിക്കറ്റുമായി ബൗളിങിലും താന്‍ മോശമല്ലെന്നു വെങ്കടേഷ് തെളിയിച്ചു കഴിഞ്ഞു. ഇന്ത്യ കാത്തിരിക്കുന്ന ഓള്‍റൗണ്ടറായി മാറാന്‍ വെങ്കടേഷിനു കഴിയുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍.

താരത്തിന്റെ ഓള്‍റൗണ്ട് മികവിനെ പുകഴ്ത്തിയ അദ്ദേഹം യോര്‍ക്കറുകളെറിയാനും വെങ്കി മിടുക്കനാണെന്നു ചൂണ്ടിക്കാട്ടി. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഫിറ്റ്‌നസ് പ്രശ്‌നങ്ങളും മോശം ഫോമും കാരണം വലയവെയാണ് വെങ്കിയുടെ അപ്രതീക്ഷിത വരവ്. ഐപിഎല്ലിന്റെ ഈ സീസണില്‍ ഇനിയും ബൗള്‍ ചെയ്തിട്ടില്ലാത്ത ഹാര്‍ദിക് ബാറ്റിങിലും മോശം ഫോമിലാണ്.

 വെങ്കി മികച്ച ഓള്‍റൗണ്ടര്‍

വെങ്കി മികച്ച ഓള്‍റൗണ്ടര്‍

ഇന്ത്യ നോക്കിയിരിക്കുന്ന ഒരു ഓള്‍റൗണ്ടറെയാണ് വെങ്കടേഷ് അയ്യരിലൂടെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഐപിഎല്ലിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. അതിവേഗ ബൗളറല്ല വെങ്കി, പക്ഷെ വളരെ നന്നായി യോര്‍ക്കറുകളെറിയാന്‍ അവനു കഴിയുന്നു. ബാറ്റ്‌സ്മാന്‍മാര്‍ക്കു റണ്ണെടുക്കാന്‍ അധികം പഴുതുകളും നല്‍കുന്നില്ല. ബാറ്റ്‌സ്മാനെന്ന നിലയിള്‍ ശ്രദ്ധേയമാണ് വെങ്കടേഷിന്റെ പ്രകടനം. ഷോര്‍ട്ട് ബോളുകള്‍ മികച്ച പൊസിഷനിലാണ് അവന്‍ കൡക്കുന്നത്, മാത്രമല്ല ഓഫ് സൈഡിലൂടെയുള്ള വെങ്കിയുടെ ഡ്രൈവുകള്‍ മനോഹരമാണെന്നും ഗവാസ്‌കര്‍ നിരീക്ഷിച്ചു.

 ഇതുവരെയുള്ള പ്രകടനം

ഇതുവരെയുള്ള പ്രകടനം

ഐപിഎല്ലിന്റെ ഈ സീസണിലെ ആദ്യപാദത്തില്‍ വെങ്കടേഷ് അയ്യര്‍ കൊല്‍ക്കത്ത ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒരു മല്‍സരത്തില്‍പ്പോലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ യുഎഇയിലെ രണ്ടാംപാദത്തില്‍ താരത്തെ ഓപ്പണറായി ഇറക്കാനുള്ള കെകെആറിന്റെ ചൂതാട്ടം അപ്രതീക്ഷിത ഹിറ്റായി മാറുകയായിരുന്നു.
ഇതുവരെ കളിച്ച നാലു മല്‍സരങ്ങളില്‍ നിന്നും 26കാരനായ മധ്യപ്രദേശ് താരം ഒരു ഫിഫ്റ്റിയടക്കം 42 ശരാശരിയില്‍ 145 സ്‌ട്രൈക്ക് റേറ്റോടെ 126 റണ്‍സ് നേടിയിട്ടുണ്ട്.
53 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 6.8 ഇക്കോണമി റേറ്റിലാണ് രണ്ടു വിക്കറ്റുകള്‍ വെങ്കി വീഴ്ത്തിയത്. കൂടാത മൂന്നു ക്യാച്ചുകളും താരത്തിന്റെ പേരിലുണ്ട്.

 കൊല്‍ക്കത്തയ്ക്കു പ്ലേഓഫ് പ്രതീക്ഷ

കൊല്‍ക്കത്തയ്ക്കു പ്ലേഓഫ് പ്രതീക്ഷ

ഐപിഎല്ലിന്റെ ആദ്യപാദം ഇന്ത്യയില്‍ പാതിവഴിയില്‍ നിര്‍ത്തിവയ്ക്കുമ്പോള്‍ കൊല്‍ക്കത്തയുടെ പ്ലേഓഫ് പ്രതീക്ഷക്ഷ ദുഷ്‌കരമായിരുന്നു. പോയിന്റ് പട്ടികയില്‍ ഏഴാംസ്ഥാനത്തായിരുന്നു അവര്‍. ഏഴു മല്‍സരങ്ങളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമേ കെകെആറിനു ജയിക്കാനായിരുന്നുള്ളൂ. എന്നാല്‍ യുഎഇയിലെ രണ്ടാംപാദത്തില്‍ കെകെആര്‍ അവിശ്വസനീയ തിരിച്ചുവരവ് നടത്തി. നാലു മല്‍സരങ്ങളില്‍ മൂന്നിലും ജയിച്ച അവര്‍ ഒന്നില്‍ മാത്രമേ തോല്‍വി വഴങ്ങിയുള്ളൂ. ഇതാണ് പോയിന്റ് പട്ടികയില്‍ ടോപ്പ് ഫോറിലേക്ക് മുന്നേറാന്‍ ഒയ്ന്‍ മോര്‍ഗനെയും സംഘത്തെയും സഹായിച്ചത്. ശേഷിച്ച നാലു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ ജയിക്കാനായാല്‍ കെകെആറിനു പ്ലേഓഫ് സാധ്യതയുണ്ട്.
കെകെആറിന്റെ തിരിച്ചുവരവില്‍ നിര്‍ണായക പങ്കുവഹിച്ച താരങ്ങളിലൊരാളാണ് വെങ്കി. ശുഭ്മാന്‍ ഗില്ലിനോടൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ യുവതാരത്തിനു സാധിച്ചതാണ് കെകെആറിന്റെ കുതിപ്പിനു വേഗതയേകിയത്.

photo credit

Story first published: Friday, October 1, 2021, 21:41 [IST]
Other articles published on Oct 1, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X