IPL 2021: ടൂര്‍ണമെന്റ് ചരിത്രത്തില്‍ ആരാധകരെ ഞെട്ടിച്ച ആറ് സര്‍പ്രൈസ് പ്രകടനങ്ങള്‍ ഇതാ
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയ നിരവധി മത്സരങ്ങള്‍ ഇതിനോടകം സംഭവിച്ചിട്ടുണ്ട്. സൂപ്പര്‍ ഓവറിലേക്ക് നീണ്ട ആവേശ പോരാട്ടങ്ങള്‍ ആരാധകരെ ത്രസിപ്പിച്ചതും നിരവധി തവണ. എന്നാല്‍ പല തവണ ആരാധകര്‍ പ്രതീക്ഷിക്കാത്ത ചില ബാറ്റിങ് പ്രകടനങ്ങള്‍ ടൂര്‍ണമെന്റില്‍ ഉണ്ടായിട്ടുണ്ട്. ഐപിഎല്‍ ചരിത്രത്തില്‍ ആരാധകരെയടക്കം ഞെട്ടിച്ച ആറ് സര്‍പ്രൈസ് പ്രകടനങ്ങള്‍ ഇതാ.

ഹര്‍ഷല്‍ പട്ടേല്‍
നേരത്തെ മുതല്‍ ഐപിഎല്ലില്‍ സജീവമായിട്ടുള്ള താരമാണ് ഹര്‍ഷല്‍ പേട്ടല്‍. ഗുജറാത്ത് കാരനായ താരം 2020 സീസണില്‍ ഡല്‍ഹിയുടെ ഭാഗമായിരുന്നെങ്കിലും ഇത്തവണ ആര്‍സിബിക്കുവേണ്ടിയാണ് കളിച്ചത്. മീഡിയം പേസ് ഓള്‍റൗണ്ടറായ താരത്തിന്റെ സര്‍പ്രൈസ് പ്രകടനം ഇത്തവണ മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ഉണ്ടായത്. കരുത്തരായ മുംബൈക്കെതിരേ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന ആദ്യ ബൗളറെന്ന നേട്ടമാണ് ഹര്‍ഷല്‍ സ്വന്തമാക്കിയത്. ഏഴ് മത്സരത്തില്‍ നിന്ന് 17 വിക്കറ്റാണ് ഇത്തവണ താരം വീഴ്ത്തിയത്. ആരാധകരെ സംബന്ധിച്ച് സര്‍പ്രൈസ് പ്രകടനമായിരുന്നു ഇത്.

രാഹുല്‍ ത്രിപാഠി
ഇന്ത്യന്‍ യുവ ക്രിക്കറ്റ് താരങ്ങളില്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോവുന്ന യുവതാരമാണ് രാഹുല്‍ ത്രിപാഠി. അതിവേഗം റണ്‍സുയര്‍ത്താന്‍ മികവുള്ള താരം അവസാന സീസണില്‍ 14 ഇന്നിങ്‌സില്‍ നിന്ന് 391 റണ്‍സാണ് നേടിയത്. ആരാധകര്‍ ഒട്ടും പ്രതീക്ഷ വെക്കാതിരുന്ന താരമാണെങ്കിലും കെകെആറിനായി ആത്മാര്‍ത്ഥമായി കളിക്കുന്ന ത്രിപാഠിയുടെ പ്രകടനം ഏവരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.

ഷോണ്‍ മാര്‍ഷ്
മുന്‍ പഞ്ചാബ് കിങ്‌സ് താരം ഷോണ്‍ മാര്‍ഷിനെ ടി20യില്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുന്ന താരമായല്ല ആരാധകര്‍ കണക്കാക്കിയിരുന്നത്. എന്നാല്‍ ഈ പ്രതീക്ഷകളെല്ലാം ഐപിഎല്ലിലൂടെ അദ്ദേഹം തെറ്റിച്ചു. പ്രഥമ സീസണിലെ ഓറഞ്ച് ക്യാപ് വിന്നറായിരുന്നു ഷോണ്‍ മാര്‍ഷ്. 11 മത്സരത്തില്‍ നിന്ന് 68.44 ശരാശരിയില്‍ 616 റണ്‍സാണ് താരം നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ആരാധകരെ സംബന്ധിച്ച് പ്രതീക്ഷിക്കാത്ത പ്രകടനമായിരുന്നു ഇത്.

സ്വപ്‌നില്‍ അസ്‌നോഡ്കര്‍
പ്രഥമ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്നു സ്വപ്‌നില്‍. ഗോവക്കാരനായ താരം ലഭിച്ച അവസരങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചു. 34.95 ശരാശരിയില്‍ 311 റണ്‍സാണ് അദ്ദേഹം നേടിയത്. യൂസുഫ് പഠാന്റെയും ഷെയ്ന്‍ വാട്‌സണിന്റെയും പ്രകടനത്തിനിടെയിലും രാജസ്ഥാനൊപ്പം ശ്രദ്ധിക്കപ്പെട്ട താരമാണ് സ്വപ്‌നില്‍. താരത്തിന്റെ സ്ഥിരതയാര്‍ന്ന പ്രകടനം ശരിക്കും അപ്രതീക്ഷിതമായിരുന്നു.

പോള്‍ വാല്‍ത്താട്ടി
ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനൊപ്പം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച താരമാണ് പോള്‍ വാല്‍ത്താട്ടി. അധികമാരും കേള്‍ക്കാത്ത താരമായി ഐപിഎല്ലിലെത്തിയ വാല്‍ത്താട്ടി സിഎസ്‌കെയ്‌ക്കെതിരേ 63 പന്തില്‍ പുറത്താവാതെ 120 റണ്‍സ് നേടിയാണ് ഞെട്ടിച്ചത്. ആരാധകര്‍ക്കിടയില്‍ വലിയ തരംഗമുണ്ടാക്കുന്ന താരമായി മാറാന്‍ വാല്‍ത്താട്ടിക്ക് സാധിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications