Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഇതുവരെ സംഭവിക്കാത്ത മൂന്ന് കാര്യങ്ങള്‍ ഇത്തവണ സംഭവിച്ചു, അവ എന്താണെന്ന് അറിയാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ പാതിവഴിയില്‍ റദ്ദാക്കിയത് ക്രിക്കറ്റ് താരങ്ങളെയും ആരാധകരെയും ഒരുപോലെ നിരാശപ്പെടുത്തുന്ന കാര്യമാണ്. ടൂര്‍ണമെന്റിലെ പാകുതിയിലധികം മത്സരങ്ങള്‍ പിന്നിട്ട ശേഷമാണ് കൊറോണ വൈറസ് വ്യാപനംമൂലം ടൂര്‍ണമെന്റ് റദ്ദാക്കിയത്. ഇത്തവണ നിരവധി റെക്കോഡുകള്‍ പിറക്കുന്നതിനും നാഴികക്കല്ലുകള്‍ പിന്നിടുന്നതിനും സാക്ഷിയായിട്ടുണ്ടെങ്കിലും ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഇതുവരെ സംഭവിക്കാത്ത മൂന്ന് കാര്യങ്ങള്‍ക്കൂടി ഇത്തവണ ആദ്യമായി സംഭവിച്ചു. അവ എന്തൊക്കെയാണെന്ന് നോക്കാം.

ആര്‍സിബി ബൗളര്‍ പര്‍പ്പിള്‍ ക്യാപ് ഉടമ

ആര്‍സിബി ബൗളര്‍ പര്‍പ്പിള്‍ ക്യാപ് ഉടമ

ടൂര്‍ണമെന്റ് നിര്‍ത്തിയ സമയംവരെയുള്ള മത്സരങ്ങളുടെ കണക്ക് പ്രകാരം വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമത് നില്‍ക്കുന്ന താരത്തിനുള്ള പര്‍പ്പിള്‍ ക്യാപ് ആര്‍സിബിയുടെ ഹര്‍ഷല്‍ പട്ടേലിന്റെ തലയിലാണ്. ചരിത്രത്തിലാദ്യമായാണ് ഒരു സീസണില്‍ ആര്‍സിബി ബൗളര്‍ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതെത്തുന്നത്. 17 വിക്കറ്റുകള്‍ ഇതിനോടകം താരം വീഴ്ത്തി. 15.12 എന്ന മികച്ച ശരാശരിയും ഹര്‍ഷലിന്റെ പേരിലുണ്ട്. മുംബൈ ഇന്ത്യന്‍സിനെതിരേ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ബൗളറെന്ന ബഹുമതിയും ഇത്തവണ ഹര്‍ഷല്‍ പട്ടേല്‍ സ്വന്തമാക്കി. എന്നാല്‍ സിഎസ്‌കെയ്‌ക്കെതിരേ ഒരോവറില്‍ 37 റണ്‍സ് വഴങ്ങിയത് നാണക്കേടായി. 9.17ആണ് താരത്തിന്റെ ഇക്കോണമി.

ഓറഞ്ച് ക്യാപ് ഡല്‍ഹി താരത്തിന്റെ തലയില്‍

ഓറഞ്ച് ക്യാപ് ഡല്‍ഹി താരത്തിന്റെ തലയില്‍

ഐപിഎല്‍ ചരിത്രത്തിലാദ്യമായാണ് ഒരു ഡല്‍ഹി താരം ഓറഞ്ച് ക്യാപ് അണിയുന്നത്. ശിഖര്‍ ധവാന്‍ എട്ട് മത്സരത്തില്‍ നിന്ന് 380 റണ്‍സുമായാണ് റണ്‍വേട്ടക്കാരില്‍ മുന്നിട്ട് നില്‍ക്കുന്നത്. 54.28 എന്ന മികച്ച ശരാശരിയും 134.27 സ്‌ട്രൈക്കറേറ്റും ധവാന്റെ പേരിലുണ്ട്. മൂന്ന് അര്‍ധ സെഞ്ച്വറിയാണ് ധവാന്‍ സ്വന്തം പേരില്‍ കുറിച്ചത്. 43 ബൗണ്ടറിയും എട്ട് സിക്‌സും ധവാന്‍ നേടിയിട്ടുണ്ട്. നിലവില്‍ ഇന്ത്യയുടെ ടി20 ടീമിന് പുറത്താണ് ധവാനുള്ളത്. ഇത്തവണത്തെ മികച്ച പ്രകടനം ടീമിലേക്ക് തിരിച്ചെത്താന്‍ ധവാനെ സഹായിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

പോയിന്റ് പട്ടികയില്‍ ഹൈദരാബാദ് അവസാന സ്ഥാനത്ത്

പോയിന്റ് പട്ടികയില്‍ ഹൈദരാബാദ് അവസാന സ്ഥാനത്ത്

പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മാറുന്നത് ടൂര്‍ണമെന്റ് ചരിത്രത്തിലാദ്യം. ഇത്തവണ കളിച്ച ഏഴ് മത്സരത്തില്‍ ആറിലും ഹൈദരാബാദ് തോറ്റു. ഇതോടെ അവസാന സ്ഥാനത്തേക്കെത്തുകയായിരുന്നു. കളിച്ച എട്ട് സീസണില്‍ ആറിലും പ്ലേ ഓഫ് കളിച്ച ടീമാണ് ഹൈദരാബാദ്. 2016ല്‍ ഐപിഎല്‍ കിരീടം നേടുകയും ചെയ്തു. ഇത്തവണത്തേത് ടീമിന്റെ ഏറ്റവും മോശം പ്രകടനമാണ്. ഇതിന് മുമ്പ് അഞ്ച്,ആറ് സ്ഥാനങ്ങളിള്‍ ഹൈദരാബാദ് എത്തിയിരുന്നു.

Story first published: Thursday, May 6, 2021, 11:06 [IST]
Other articles published on May 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+