Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ദേശീയ ടീം താരങ്ങള്‍, പക്ഷേ ഇത്തവണ വന്‍ ഫ്‌ളോപ്പ്, നിരാശപ്പെടുത്തുന്ന അഞ്ച് പേര്‍ ഇവര്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ കൊറോണ പ്രതിസന്ധികള്‍ക്കിടയിലും വിജയകരമായി മുന്നോട്ട് പോവുകയാണ്. രണ്ടാഴ്ച പിന്നിടുമ്പോള്‍ സിഎസ്‌കെ,ഡല്‍ഹി,ആര്‍സിബി ടീമുകള്‍ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. എന്നാല്‍ ഹാട്രിക് കിരീട പ്രതീക്ഷയിലിറങ്ങുന്ന മുംബൈ ഇന്ത്യന്‍സിന് പ്രതീക്ഷക്കൊത്ത് ഉയരാനായിട്ടില്ല. വലിയ പ്രകടനം നടത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ച പല താരങ്ങളും സീസണില്‍ നിരാശപ്പെടുത്തുകയാണ്. ദേശീയ ടീമില്‍ കളിച്ചിട്ടുള്ള ഈ സീസണില്‍ ഇതുവരെയുള്ള കണക്ക് പ്രകാരം നിരാശപ്പെടുത്തിയ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.


5 capped players who have been struggling in IPL 2021 | Oneindia malayalam
ഹര്‍ദിക് പാണ്ഡ്യ

ഹര്‍ദിക് പാണ്ഡ്യ

ഇത്തവണ മുംബൈ ഇന്ത്യന്‍സിനെ ഏറ്റവും ആശങ്കപ്പെടുത്തുന്നത് ഹര്‍ദിക് പാണ്ഡ്യയുടെ പ്രകടനമാണ്. പുറം വേദനയെത്തുടര്‍ന്ന് പന്തെറിയാന്‍ സാധിക്കാത്ത ഹര്‍ദിക്കിന് ബാറ്റിങ്ങിലും തിളങ്ങാനായില്ല. 13,15,7,0,1 എന്നിങ്ങനെയാണ് ഹര്‍ദിക്കിന്റെ സ്‌കോര്‍. വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് ഒറ്റക്ക് മത്സരഫലത്തെ മാറ്റാന്‍ കെല്‍പ്പുള്ള ഹര്‍ദിക്കിന്റെ മോശം പ്രകടനം സീസണിലെ ടീമിന്റെ കുതിപ്പിനെ ബാധിച്ചിട്ടുണ്ട്. ഇതേ മോശം ഫോം തുടര്‍ന്നാല്‍ ഹര്‍ദിക്കിനെ പുറത്തിരുത്താന്‍ ടീം മാനേജ്‌മെന്റ് നിര്‍ബന്ധിതരാവും.

ക്രുണാല്‍ പാണ്ഡ്യ

ക്രുണാല്‍ പാണ്ഡ്യ

അനിയന്‍ പാണ്ഡ്യക്കൊപ്പം ചേട്ടന്‍ ക്രുണാല്‍ പാണ്ഡ്യയും ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം. ഭേദപ്പെട്ട ബൗളിങ് പ്രകടനം കാഴ്ചവെക്കുന്നുണ്ടെങ്കിലും ബാറ്റുകൊണ്ട് തീര്‍ത്തും നിരാശപ്പെടുത്തുന്നു. 7,15,3*,1,3 എന്നിങ്ങനെയാണ് ക്രുണാലിന്റെ സ്‌കോര്‍. മൂന്ന് വിക്കറ്റാണ് അഞ്ച് മത്സരത്തില്‍ നിന്ന് വീഴ്ത്തിയത്. റണ്‍സുയര്‍ത്തുന്നതില്‍ മധ്യനിരയില്‍ ക്രുണാല്‍ നിരാശപ്പെടുത്തുന്നതിന് മാറ്റമുണ്ടായില്ലെങ്കില്‍ താരത്തിന്റെ പകരക്കാരെ തേടാന്‍ മുംബൈയെ പ്രേരിപ്പിക്കുമെന്നുറപ്പാണ്.

യുസ്‌വേന്ദ്ര ചഹാല്‍

യുസ്‌വേന്ദ്ര ചഹാല്‍

ആര്‍സിബി സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലിന് പതിവ് മികവിലേക്ക് ഉയരാനായിട്ടില്ല. കൂട്ടുകെട്ട് പൊളിക്കാന്‍ ആര്‍സിബി നായകന്‍ വിരാട് കോലിയുടെ വജ്രായുധമായിരുന്നു ചഹാല്‍. എന്നാല്‍ ഈ സീസണില്‍ നാല് ഓവര്‍ തികച്ച് പോലും ചഹാലിന് പല മത്സരങ്ങളിലും ലഭിച്ചിട്ടില്ല. ആദ്യ രണ്ട് മത്സരത്തിലും വിക്കറ്റ് നേടാതിരുന്ന താരം കൊല്‍ക്കത്തയ്‌ക്കെതിരെയാണ് സീസണിലെ ആദ്യ വിക്കറ്റ് നേടിയത്. സിഎസ്‌കെയ്‌ക്കെതിരേ 3 ഓവര്‍ മാത്രമാണ് താരത്തിന് നല്‍കിയത്.

ക്വിന്റന്‍ ഡീകോക്ക്

ക്വിന്റന്‍ ഡീകോക്ക്

പവര്‍പ്ലേയില്‍ മുംബൈക്കായി ഓപ്പണിങ്ങില്‍ തകര്‍ത്തടിച്ചിരുന്ന ക്വിന്റന്‍ ഡീകോക്ക് ഇത്തവണ നിരാശപ്പെടുത്തുകയാണ്. ആദ്യ മത്സരം കളിക്കാതിരുന്ന ഡീകോക്ക് പിന്നീടുള്ള നാല് മത്സരം കളിച്ചെങ്കിലും പഴയ വെടിക്കെട്ട് പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നില്ല. നാല് മത്സരത്തില്‍ നിന്ന് 47 റണ്‍സാണ് ഡീകോക്ക് നേടിയത്. ഹൈദരാബാദിനെതിരേ 40 റണ്‍സ് നേടി. ബാക്കി മൂന്ന് മത്സരത്തില്‍ നിന്ന് ഏഴ് റണ്‍സാണ് നേടിയത്.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം സീനിയര്‍ താരം ആര്‍ അശ്വിന്‍ നിരാശപ്പെടുത്തുകയാണ്. വിക്കറ്റ് വീഴ്ത്താന്‍ സാധിക്കുന്നില്ലെങ്കിലും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാട്ടുന്നുണ്ട്. അഞ്ച് മത്സരത്തില്‍ നിന്ന് ഒരു വിക്കറ്റ് മാത്രമാണ് അശ്വിന്‍ വീഴ്ത്തിയത്. കോവിഡ് പ്രതിസന്ധിയില്‍ കുടുംബത്തിനൊപ്പം നില്‍ക്കുന്നതിനായി അശ്വിന്‍ ടൂര്‍ണമെന്റില്‍ നിന്ന് പാതിവഴിയില്‍ മടങ്ങിയിരിക്കുകയാണ്.

Story first published: Monday, April 26, 2021, 13:34 [IST]
Other articles published on Apr 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+