വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷര്‍മാര്‍; ഒന്നാമന്‍ ധോണിയല്ല!

By Abin MP

ട്വന്റി-20 ക്രിക്കറ്റില്‍ ഏറ്റവും പ്രധാനപ്പെട്ട റോളുകളിലൊന്നാണ് ഫിനിഷറുടേത്. സ്വന്തം ടീമിനെ വിജയ തീരത്ത് എത്തിക്കുക എന്നത് വളരെ പ്രധാനപ്പെട്ട ജോലിയാണ്. ഡെത്ത് ഓവറുകളിലേക്ക് നീങ്ങുന്ന മത്സരങ്ങളില്‍ മത്സരം ഫിനിഷ് ചെയ്യാനാകാതെ പല ടീമുകളും കുഴങ്ങുന്നത് കണ്ടിട്ടുണ്ട്. നല്ലൊരു ഫിനിഷര്‍ ഉണ്ടെങ്കില്‍ മാത്രമേ ഇത് സാധിക്കുകയുള്ളൂ.

പലപ്പോഴും മുന്‍നിര വീണു പോകുമ്പോള്‍ രക്ഷകരായി മാറുന്നത് ഇവരാണ്. ഇവിടെ ഇതാ ഐപിഎല്ലിലെ മികച്ച അഞ്ച് ഫിനിഷര്‍മാരെ കുറിച്ച് പറയുകയാണ്. മുന്‍ ഇന്ത്യന്‍ നായകന്‍ ധോണി മുതല്‍ മുംബൈയുടെ ഹാര്‍ദിക് പാണ്ഡ്യ വരെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ആരെല്ലാമാണ് ഐപിഎല്ലിലെ എക്കാലത്തേയും മികച്ച ഫിനിഷര്‍മാര്‍ എന്നു പരിശോധിക്കാം.

ഹാര്‍ദിക് പാണ്ഡ്യ


ഹാര്‍ദിക് പാണ്ഡ്യ

രോഹിത് ശര്‍മ്മ നയിക്കുന്ന മുംബൈ ഇന്ത്യന്‍സിന്‌റെ കുന്തമുനയാണ് ഹാര്‍ദിക് പാണ്ഡ്യ. മുന്‍നിര വീണു പോയപ്പോഴും ജോലി പൂര്‍ത്തിയാക്കാനാതെ വന്നപ്പോഴുമെല്ലാം അവസരത്തിനൊത്ത് ഉയരുകയും ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്യുന്ന താരമാണ് ഹാര്‍ദിക് പാണ്ഡ്യ. ഐപിഎല്ലില്‍ ഹാര്‍ദിക്കിന്‌റെ കൂറ്റനടികളിലൂടെ മുംബൈ നിരവധി കളികള്‍ ജയിച്ചിട്ടുണ്ട്. ഡെത്ത് ഓവറുകളില്‍ 836 റണ്‍സാണ് ഹാര്‍ദിക് പാണ്ഡ്യ ഈ ഐപിഎല്ലിന് മുമ്പ് മാത്രം സ്‌കോര്‍ ചെയ്തിട്ടുള്ളത്. 159.26 ആണ് പാണ്ഡ്യയുടെ സ്‌ട്രൈക്ക് റേറ്റ്.

ആന്ദ്രേ റസല്‍

ആന്ദ്രേ റസല്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വജ്രായുധം. പലപ്പോഴും താളം തെറ്റിപ്പോകുന്ന കൊല്‍ക്കത്തയുടെ ബാറ്റിംഗ് നിരയെ രക്ഷിച്ചിട്ടുണ്ട് റസല്‍. മസില്‍ റസല്‍ എന്ന് വിളിക്കുന്നത് ചുമ്മാതല്ല. 38 ഇന്നിംഗ്‌സുകളില്‍ നിന്നും 665 റണ്‍സാണ് ഡെത്ത് ഓവറുകളില്‍ റസലിന്റെ സമ്പാദ്യം. സ്‌ട്രൈക്ക് റേറ്റ് ആകട്ടെ 218 ഉം. രണ്ട് തവണ ഐപിഎല്ലിലെ എംവിപി അവാര്‍ഡും റസലിനെ തേടിയെത്തിയിട്ടുണ്ട്.

എബി ഡിവില്യേഴ്‌സ്

എബി ഡിവില്യേഴ്‌സ്

ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങളിലൊരാള്‍. വിരമിച്ചിട്ടും ഇന്നും ലീഗുകളില്‍ കൊടുങ്കാറ്റ് വിതയ്ക്കുന്ന പ്രതിഭ. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനായി നിരവധി മത്സരങ്ങളാണ് ഡിവില്യേഴ്‌സ് കൈപ്പിടിയിലൊതുക്കിയിരിക്കുന്നത്. ഡെത്ത് ഓവറുകളില്‍ മാത്രം 1254 റണ്‍സാണ് താരം നേടിയിട്ടുള്ളത്. അതും 233.1 എന്ന സ്‌ട്രൈക്ക് റേറ്റില്‍. കൂറ്റനടികളേക്കാള്‍ ഗ്രൗണ്ടിന്റേ ഏത് ഭാഗത്തേക്കും ഷോട്ടുകള്‍ ഉതിര്‍ക്കാനുള്ള കഴിവാണ് ഡിവില്യേഴ്‌സിനെ വ്യത്യസ്തനാക്കുന്നത്. മിസ്റ്റര്‍ 360 എന്ന് പേര് എബിഡി നേടുന്നതും അങ്ങനെയാണ്.

എംഎസ് ധോണി

എംഎസ് ധോണി

ഇന്ത്യന്‍ ക്രിക്കറ്റും ചെന്നൈ സൂപ്പര്‍ കിംഗ്‌സും കണ്ട എക്കാലത്തേയും ഏറ്റവും മികച്ച ഫിനിഷര്‍ ധോണി തന്നെയാണ്. തോല്‍വിയുടെ വക്കില്‍ നിന്നും പലപ്പോഴും ഒറ്റയ്ക്ക് തന്റെ ടീമിനെ ധോണി ജയത്തിലേക്ക് നയിച്ചിട്ടുണ്ട്. ഡെത്ത് ഓവറുകളില്‍ നിന്നും 2303 റണ്‍സാണ് ധോണി നേടിയിട്ടുള്ളത്. സ്‌ട്രൈക്ക് റേറ്റ് 189.1 ആണ്. 216 സിക്‌സുകള്‍ നേടിയിട്ടുണ്ട് ധോണി. ധോണി എന്താണെന്ന് കണക്കുകള്‍ക്ക് മാത്രമായിട്ട് ഒരിക്കലും വിവരിക്കാനാകില്ല.

കിറോണ്‍ പൊള്ളാര്‍ഡ്

കിറോണ്‍ പൊള്ളാര്‍ഡ്

ട്വന്റി-20 ക്രിക്കറ്റിനായി ജനിച്ചവനെന്ന് തോന്നിപ്പിക്കുന്ന താരമാണ് പൊള്ളാര്‍ഡ്. മുംബൈയ്ക്ക് എത്ര തവണ പൊള്ളാര്‍ഡ് രക്ഷകനായിട്ടുണ്ടെന്ന് എണ്ണാനാകില്ല. പലപ്പോഴും കൂട്ടായി ഹാര്‍ദിക് പാണ്ഡ്യയുമുണ്ടാകുംം. 1487 റണ്‍സാണ് ഡെത്ത് ഓവറുകളില്‍ മാത്രമായി പൊള്ളാര്‍ഡ് നേടിയിട്ടുള്ളത്. അതും 185.4 എന്ന് സ്‌ട്രൈക്ക് റേറ്റോടു കൂടി. ദീര്‍ഘനാളായി മുംബൈയുടെ വിശ്വസ്തനാണ് പൊള്ളാര്‍ഡ്.

Story first published: Saturday, April 17, 2021, 15:50 [IST]
Other articles published on Apr 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X