Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഐപിഎല്‍ ഉള്ളത് കൊണ്ട് കരിയര്‍ രക്ഷപ്പെട്ടു. ആ സീസണ്‍ തലവര മാറ്റിയെന്ന് മാക്‌സ്‌വെല്‍

ചെന്നൈ: തന്റെ കരിയര്‍ ഇത്രത്തോളം ഉയരാന്‍ കാരണം ഐപിഎല്ലാണെന്ന് ഗ്ലെന്‍ മാക്‌സ്‌വെല്‍. 2014ല്‍ താന്‍ ഐപിഎല്ലില്‍ നടത്തിയ പ്രകടനം ഓസ്‌ട്രേലിയയില്‍ എനിക്ക് ഒരുപാട് ആരാധകരെ ഉണ്ടാക്കി തന്നു. പലരും ഏഷ്യന്‍ പിച്ചുകളില്‍ താന്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനാണെന്ന് വരെ വിശ്വസിക്കാന്‍ തുടങ്ങിയെന്ന് മാക്‌സ്‌വെല്‍ പറയുന്നു. 2014ല്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടിയായിരുന്നു മാക്‌സ്‌വെല്ലിന്റെ തകര്‍പ്പന്‍ പ്രകടനം. അതിന് ശേഷമാണ് താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.

ഐപിഎല്‍ കരിയര്‍ മാറ്റി

ഐപിഎല്‍ കരിയര്‍ മാറ്റി

ഐപിഎല്‍ കൊണ്ട് ഏറ്റവും നേട്ടമുണ്ടാക്കിയ കളിക്കാരനാണ് ഞാന്‍. ടി20യിലെ എന്റെ കരിയര്‍ വേഗത്തില്‍ വളരാന്‍ കാരണമായത് ഐപിഎല്‍ കാരണമായതാണ്. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ എനിക്ക് നല്ല പ്രകടനം നടത്താന്‍ കഴിഞ്ഞു. എന്താണ് ഇവിടെയുള്ള പിച്ചെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞു. 2014ല്‍ ടൂര്‍ണമെന്റ് ദുബായിലായിരുന്നു നടന്നത്. എനിക്ക് വനല്ല രീതിയില്‍ അവിടെ വെച്ച് കളിക്കാനായി. ഓസ്‌ട്രേലിയയില്‍ പലരും ഞാന്‍ ഏഷ്യന്‍ സ്‌പെഷ്യലിറ്റ് എന്ന രീതിയില്‍ തന്നെ രീതിയില്‍ കാണാന് തുടങ്ങിയെന്നും മാക്‌സ്‌വെല്‍ പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ അവസരങ്ങള്‍

ഓസ്‌ട്രേലിയയില്‍ അവസരങ്ങള്‍

2014ലെ ആ പ്രകടനത്തോടെ ഓസ്‌ട്രേലിയയില്‍ കൂടുതല്‍ അവസരങ്ങള്‍ എന്നെ തേടി വന്നു. ഏകദിനങ്ങളും ടെസ്റ്റ് പരമ്പരകളും എനിക്ക് ലഭിച്ചു. ഐപിഎല്‍ ഇല്ലായിരുന്നുവെങ്കില്‍ ഈ അവസരങ്ങളൊന്നും എനിക്ക് ലഭിക്കില്ലായിരുന്നുവെന്നും മാക്‌സ്‌വെല്‍ പറഞ്ഞു. ഐപിഎല്ലില്‍ എന്റെ ആദ്യത്തെ സീസണില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുമൊത്ത് ഞാന്‍ സംസാരിച്ചിരുന്നു. ഓസീസ് താരമെന്ന നിലയില്‍ ഞാന്‍ അദ്ദേഹവുമായി തമാശ പറഞ്ഞിരുന്നു. പക്ഷേ അദ്ദേഹത്തിനത് ഇഷ്ടപ്പെട്ടു. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ ക്രിക്കറ്റ് ജീവിതത്തില്‍ ഉപകാരപ്പെട്ടുവെന്നും മാക്‌സ്‌വെല്‍ വ്യക്തമാക്കി.

ചാഹല്‍ സുഹൃത്ത്

ചാഹല്‍ സുഹൃത്ത്

ഇന്ത്യയില്‍ തന്റെ അടുത്ത സുഹൃത്ത് യുസവേന്ദ്ര ചാഹലാണ്. ആര്‍സിബി നിരയില്‍ ചാഹലുമായി കളിക്കാന്‍ സാധിക്കുന്നത് സന്തോഷം തരുന്ന കാര്യമാണ്. ഞാന്‍ ആര്‍സിബി ക്യാമ്പില്‍ ചെന്ന സമയത്ത് തന്നെ രണ്ട് മൂന്ന് കാര്യങ്ങളില്‍ അദ്ദേഹമെന്നെ പറ്റിച്ചു. 2013ലെ മുംബൈ ഇന്ത്യന്‍സ് ടീമില്‍ ഞങ്ങളൊന്നിച്ച് ഉണ്ടായിരുന്നു. ദീര്‍ഘകാലമായി അതുകൊണ്ട് ഞങ്ങള്‍ സുഹൃത്തുക്കളാണ്. പരസ്പരം നേരിടുന്നതിന് മുമ്പ് ഞങ്ങള്‍ തമ്മില്‍ കെട്ടിപ്പിടിക്കാറുണ്ട്. അത് സുഹൃദ് ബന്ധം കാരണമാണ്. തമാശകള്‍ കൊണ്ടുവരാനും ചിരിപ്പിക്കാനുമാണ് പരസ്പരം ശ്രമിക്കാറുള്ളതെന്നും മാക്‌സ്‌വെല്‍ പറയുന്നു.

ആര്‍സിബിയിലെ ഇന്ത്യന്‍ നിര

ആര്‍സിബിയിലെ ഇന്ത്യന്‍ നിര

ആര്‍സിബിയില്‍ ഏറ്റവും മികച്ച ഇന്ത്യന്‍ താരങ്ങളുടെ നിരയാണ് ഉള്ളത്. അതുകൊണ്ട് വിദേശ താരങ്ങള്‍ക്ക് മോശം പ്രകടനം നടത്താനാവില്ല. അവരും ആ നിലവാരത്തിലേക്ക് ഉയരേണ്ടി വരും. ആര്‍സിബിയിലെ യുവതാരങ്ങളെല്ലാം കഴിവുള്ളവരാണ്. ഏറ്റവും പിന്നണിയില്‍ നിന്നാണ് കഴിവുകള്‍ ഉണ്ടാവുന്നത്. അത് ആര്‍സിബിയിലെ യുവതാരങ്ങളില്‍ നിന്ന് വരുന്നു. സ്‌പെഷ്യലിസ്റ്റ് ഓപ്പണര്‍മാര്‍ ടീമിനുണ്ട്. മികച്ച ഇന്ത്യന്‍ ബൗളര്‍മാരും ആര്‍സിബിയിലുണ്ട്. ആര്‍സിബി നിരയില്‍ ചാഹല്‍ ഈ സീസണില്‍ ഗംഭീര പ്രകടനം നടത്തുമെന്നും മാക്‌സ്‌വെല്‍ പറഞ്ഞു.

Story first published: Tuesday, April 13, 2021, 23:54 [IST]
Other articles published on Apr 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+