Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആര്‍സിബിയില്‍ എനിക്ക് കളിക്കണം, അവിടെ ഇതിഹാസ താരമുണ്ടെന്ന് ഗ്ലെന്‍ മാക്‌സ്‌വെല്‍!!

കാന്‍ബറ: ഐപില്‍ താരലേലത്തിന് ഇനി മൂന്ന് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ഇപ്പോഴിതാ ഏത് ടീമിന് വേണ്ടിയാണ് ഇത്തവണ കളിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കുകയാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍. ഇത്തവണ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനൊപ്പം കളിക്കാനാണ് താല്‍പര്യമെന്ന് മാക്‌സ്‌വെല്‍ പറഞ്ഞു. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇത്തവണ ലേലത്തില്‍ ഏറ്റവും ഉയര്‍ന്ന വിലയുള്ള താരങ്ങളിലൊരാളാണ് മാക്‌സ്‌വെല്‍. ആര്‍സിബി കളിക്കണമെന്ന് ആഗ്രഹിക്കുന്നതിന് ഏറ്റവും വലിയ കാരണം എബി ഡിവില്യേഴ്‌സ് ആണെന്നും മാക്‌സ്‌വെല്‍ പറഞ്ഞു.

Glenn Maxwell Wants to Play Alongside ‘Idol’ AB De Villiers at RCB | Oneindia Malayalam
1

എന്നെ സംബന്ധിച്ച് ഡിവില്യേഴ്‌സ് വലിയൊരു ആരാധനാമൂര്‍ത്തിയാണ്. അദ്ദേഹത്തിനൊപ്പം കളിക്കുക എന്ന സ്വപ്‌നമാണ് ആര്‍സിബിയില്‍ എത്തുന്നതിലൂടെ യാഥാര്‍ത്ഥ്യമാക്കുക. വളരെ മികച്ചതായിരിക്കും അദ്ദേഹവുമൊത്തുള്ള അനുഭവം. എങ്ങനെയാണ് അദ്ദേഹം ഓരോ ഷോട്ടും കളിക്കുന്നതെന്ന് പഠിക്കാന്‍ ആഗ്രഹമുണ്ട്. ഡിവില്യേഴ്‌സ് കളിക്കുന്നത് എപ്പോഴും കാണാറുണ്ടെന്നും മാക്‌സ്‌വെല്‍ പറഞ്ഞു. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ് മാക്‌സ്‌വെല്‍ ഇപ്പോള്‍. ബിഗ് ബാഷ് ലീഗില്‍ അടക്കം തകര്‍ത്തടിച്ചാണ് മാക്‌സ്‌വെല്‍ നില്‍ക്കുന്നത്.

ഐപിഎല്‍ താരലേലത്തില്‍ അദ്ദേഹത്തെ വലിയ തുകയ്ക്ക് വാങ്ങാനുള്ള സാധ്യത ശക്തമാണ്. ടി20 സ്‌പെഷ്യലിസ്റ്റ് കൂടിയാണ് അദ്ദേഹം. എന്നാല്‍ കഴിഞ്ഞ തവണ വളരെ മോശം പ്രകടനമായിരുന്നു മാക്‌സ്‌വെല്‍ നടത്തിയത്. പഞ്ചാബിന്റെ പ്ലേഓഫില്‍ കയറാതെ പുറത്തായതിന് കാരണക്കാരനും താരമാണ്. ഇതേ തുടര്‍ന്നാണ് വന്‍ തുകയ്ക്ക് വാങ്ങിയ മാക്‌സ്‌വെല്ലിനെ പഞ്ചാബ് ഒഴിവാക്കിയത്. പകരം മറ്റൊരു ഓള്‍റൗണ്ടറിനെയാണ് ടീം ലക്ഷ്യമിടുന്നത്. അതേസമയം ഐപിഎല്ലിന് ശേഷം നടന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ മാക്‌സ്‌വെല്‍ ഗംഭീര പ്രകടനം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് പഞ്ചാബ് ക്യാപ്റ്റന്‍ രാഹുലിനോട് അദ്ദേഹം മാപ്പ് ചോദിച്ചിരുന്നു.

ആര്‍സിബി ഇത്തവണ ക്രിസ് മോറിസ്, ശിവം ദുബെ, മോയിന്‍ അലി എന്നിവരെ ഒഴിവാക്കിയിരുന്നു. അവര്‍ക്ക് ഒരു ഓള്‍റൗണ്ടറെ ഇത്തവണ അത്യാവശ്യമാണ്. മാക്‌സ്‌വെല്ലിനെ ടീമിന് ആവശ്യമാണ്. കോലിക്കൊപ്പം തനിക്ക് നല്ല രീതിയില്‍ കളിക്കാനാവുമെന്ന് മാക്‌സ്‌വെല്‍ പറഞ്ഞു. കോലിയുടെ കീഴില്‍ കളിക്കുക എന്നത് നല്ല അനുഭവമായിരിക്കും. അദ്ദേഹത്തിനൊപ്പം ബാറ്റ് ചെയ്യുന്നതും ആസ്വദിക്കാന്‍ പറ്റുമെന്ന് മാക്‌സ്‌വെല്‍ വ്യക്തമാക്കി. ആര്‍സിബിയില്‍ മാക്‌സ്‌വെല്‍ എത്തിയാല്‍ ഐപിഎല്ലില്‍ താരത്തിന്റെ നാലാമത് ടീമായി അത് മാറും. മുംബൈ, ഡല്‍ഹി, പഞ്ചാബ് ടീമുകള്‍ക്കാണ് താരം കളിച്ചത്. ഇത്തവണ രണ്ട് കോടി രൂപയാണ് താരത്തിന്റെ വില.

Story first published: Monday, February 15, 2021, 22:29 [IST]
Other articles published on Feb 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+