Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: എന്നെ പേടിച്ച് ചാഹല്‍ പരിശീലക ഗ്രൂപ്പ് വരെ മാറ്റി, ആര്‍സിബിയില്‍ ട്രോളുമായി മാക്‌സ്‌വെല്‍

മുംബൈ: ഗ്ലെന്‍ മാക്‌സ്‌വെല്ലും യുസവേന്ദ്ര ചഹലും തമ്മിലുള്ള രസകരമായ സംഭാഷണത്തിന്റെ ടീം വീഡിയോ പുറത്തുവിട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍.ആരാണ് മികച്ചതെന്ന ചോദ്യമാണ് ഇതില്‍ ഉയര്‍ന്നത്. അതേസമയം തനിക്കെതിരെ പന്തെറിയേണ്ടി വരുമല്ലോ എന്ന് കരുതി ട്രെയിനിംഗ് ഗ്രൂപ്പ് വരെ ചാഹല്‍ മാറ്റി കളഞ്ഞുവെന്നായിരുന്നു മാക്‌സ്‌വെല്ലിന്റെ തമാശ. അങ്ങനെ മാറിയാല്‍ എനിക്കെതിരെ പന്തെറിയേണ്ടി വരില്ലല്ലോ എന്നും മാക്‌സ്‌വെല്‍ പറഞ്ഞു. റെക്കോര്‍ഡ് തുകയ്ക്ക് ടീമിലെത്തിയ മാക്‌സ്‌വെല്ലിന്റെ തമാശകള്‍ ആര്‍സിബി ഫാന്‍സ് ഏറ്റെടുത്തിരിക്കുകയാണ്.

1

രണ്ട് മാസത്തെ പരിശീലനത്തിനിടയില്‍ എന്റെ ബൗളിംഗില്‍ എത്ര ക്യാച്ച്എടുത്തുവെന്നായിരുന്നു ചഹലിന്റെ ചോദ്യം. ഒരുപാട് ക്യാച്ചുകള്‍ എടുത്തുവെന്നായിരുന്നു മാക്‌സ്‌വെല്ലിന്റെ മറുപടി. തന്റെ ബൗളിംഗില്‍ ചഹല്‍ എത്ര ക്യാച്ചെടുത്തു എന്ന് തിരിച്ചും ഒരു ചോദ്യം മാക്‌സ്‌വെല്‍ ഉന്നയിച്ചു. ഒന്ന് മാത്രമെന്നായിരുന്നു മറുപടി. ശരിക്കും നോക്കിയാല്‍ ഒന്നുപോലും ഉണ്ടാവില്ലെന്നായിരുന്നു മാക്‌സ്‌വെല്‍ അതിനൊപ്പം ചേര്‍ത്തത്. അതേസമയം ആര്‍സിബി പുറത്തിറക്കിയ വീഡിയോയില്‍ വിരാട് കോലി, എബി ഡിവില്യേഴ്‌സ്, എന്നിവരും സംസാരിക്കുന്നുണ്ട്.

മുംബൈക്കെതിരെയുള്ള ആദ്യ മത്സരം വളരെ നിര്‍ണായകമാണെന്ന് എല്ലാ താരങ്ങളും പറയുന്നു. ക്വാറന്റൈനില്‍ ഇരുന്നാണ് എത്തിയതെന്നും, പക്ഷേ വളരെ സുപ്രധാനപ്പെട്ട ഒന്നാണ് ആദ്യ മത്സരമെന്നും എബി ഡിവില്യേഴ്‌സ് പറഞ്ഞു. ഇത്തവണ മുംബൈ ഏറ്റവും ബെസ്റ്റ് ടീമാണെന്ന് വിരാട് കോലി പറഞ്ഞു. വളരെ കരുത്തുറ്റ താരങ്ങള്‍ ടീമിലുണ്ട്. എതിരാളികളുടെ ശക്തി നോക്കിയിരിക്കാന്‍ ആര്‍സിബി ശ്രമിക്കില്ല. ക്രിക്കറ്റ് എന്ന് പറയുന്നത് ഓരോ നിമിഷവും മാറുന്നതാണ്. എന്ത് വേണമെങ്കിലും നടക്കാമെന്നും കോലി പറഞ്ഞു.

മുംബൈയെ പരാജയപ്പെടുത്താന്‍ സാധിക്കുന്ന കരുത്ത് ആര്‍സിബിക്കുണ്ട്. മുംബൈ ചാമ്പ്യന്‍ ടീമാണെന്ന് സമ്മതിക്കുന്നു. ടൂര്‍ണമെന്റില്‍ എങ്ങനെ കിരീടം നേടണമെന്നും അവര്‍ക്കറിയാം. അവരുടെ കരുത്ത് ഞങ്ങള്‍ക്കും അറിയാം. എന്നാല്‍ അത് മാത്രം ശ്രദ്ധിക്കാനില്ല. കാരണം അങ്ങനെ വന്നാല്‍ ആര്‍സിബിക്ക് കാര്യങ്ങളൊന്നും ചെയ്യാനാവില്ല. ആരാണ് മികച്ച രീതിയില്‍ കളിക്കുന്നത് അവര്‍ ജയിക്കും എന്നതാണ് ക്രിക്കറ്റ്. അതിലാണ് ഫോക്കസ് ചെയ്യുന്നതെന്നും കോലി പറഞ്ഞു. മുംബൈക്കെതിരെ അവസാനം കളിച്ച പത്ത് മത്സരങ്ങളില്‍ എട്ടിലും ആര്‍സിബി പരാജയപ്പെട്ടിരുന്നു.

Story first published: Friday, April 9, 2021, 18:36 [IST]
Other articles published on Apr 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+