Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഓസീസ് പര്യടനത്തിനിടെ കോലി സൂചന നല്‍കി, പിന്നെ നടന്നത് അക്കാര്യമെന്ന് മാക്‌സ്‌വെല്‍

മുംബൈ: ഐപിഎല്ലില്‍ ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഏറ്റവും വലിയ പ്രതീക്ഷയാണ് ഗ്ലെന്‍ മാക്‌സ്‌വെല്‍. 14.25 കോടി കൊടുത്താണ് താരത്തെ ബാംഗ്ലൂര്‍ സ്വന്തമാക്കിയത്. വളരെ ശക്തമായ പോരാട്ടമാണ് താരത്തിന് വേണ്ടി ആര്‍സിബിക്ക് നടത്തേണ്ടി വന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഇവര്‍ക്കൊപ്പം മാക്‌സ്‌വെല്ലിനെ സ്വന്തമാക്കാനുണ്ടായിരുന്നു. എന്നാല്‍ ഒടുവില്‍ ജയം ആര്‍സിബിക്കായിരുന്നു. എന്നാല്‍ തന്നെ സ്വന്തമാക്കാനുള്ള ആര്‍സിബിയുടെ നീക്കം ഇന്ത്യന്‍ ടീമിന്റെ ഓസീസ് പര്യടനത്തില്‍ വെച്ചാണ് തുടങ്ങിയതെന്ന് മാക്‌സ്‌വെല്‍ വെളിപ്പെടുത്തുന്നു.

കോലി അക്കാര്യം പറഞ്ഞു

കോലി അക്കാര്യം പറഞ്ഞു

ഓസീസ് പര്യടനത്തിനിടെ വിരാട് കോലി തന്നോട് ആര്‍സിബി നിരയില്‍ മാക്‌സ്‌വെല്‍ ഉണ്ടാവേണ്ടതുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ലേലത്തില്‍ അനിശ്ചിതത്വം ഉള്ളത് കൊണ്ട് അക്കാര്യം ഉറപ്പ് പറയാനാവില്ലെന്നും കോലി പറഞ്ഞിരുന്നുവെന്ന് മാക്‌സ്‌വെല്‍ പറയുന്നു. അതേസമയം ഇന്ത്യക്കെതിരെ ഗംഭീര പ്രകടനമായിരുന്നു മാക്‌സ്‌വെല്‍ നടത്തിയത്. ടി20യിലും ഏകദിന പരമ്പരയിലും മികച്ച പ്രകടനം നടത്തിയ മാക്‌സ്‌വെല്‍ പഞ്ചാബ് ടീം ക്യാപ്റ്റനായ കെഎല്‍ രാഹുലിനോട് മോശം ഫോമിന് ക്ഷമ ചോദിച്ചിരുന്നു.

ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായി

ആ സ്വപ്‌നം യാഥാര്‍ത്ഥ്യമായി

ആര്‍സിബിയില്‍ കളിക്കുന്ന കാര്യത്തെ കുറിച്ചും ഞാനും കോലിയും സംസാരിച്ചിരുന്നു. ഏകദിന-ടി20 പരമ്പരകള്‍ ഓസ്‌ട്രേലിയയില്‍ അവസാനിച്ചതിന് പിന്നാലെയായിരുന്നു ഈ ചര്‍ച്ചകള്‍ നടന്നത്. തനിക്ക് അവസരം കിട്ടിയാല്‍ ആര്‍സിബിയില്‍ മാക്‌സ്‌വെല്‍ ഉണ്ടാവുമെന്ന് കോലി പറഞ്ഞിരുന്നു. തന്നെ പോലൊരു താരത്തെ ടീമില്‍ വേണ്ടതുണ്ടെന്ന് കോലി തന്നോട് പറഞ്ഞിരുന്നു. എന്തായാലും താരലേലം ഉള്ളത് കൊണ്ട് ടീമിലെത്തുക എന്നത് ദൈര്‍ഘ്യമേറിയ കാര്യമായിരുന്നു. ഇപ്പോള്‍ ആര്‍സിബിക്ക് വേണ്ടി കളിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മാക്‌സ്‌വെല്‍ വ്യക്തമാക്കി.

ലേലത്തിന് മുമ്പേ ആര്‍സിബി ക്യാപ്പ്

ലേലത്തിന് മുമ്പേ ആര്‍സിബി ക്യാപ്പ്

താരലേലത്തിന് മുമ്പേ തനിക്ക് ആര്‍സിബിയുടെ ക്യാപ്പ് കിട്ടിയിരുന്നുവെന്ന് മാക്‌സ്‌വെല്‍ പറയുന്നു. അത് ഓസീസില്‍ വെച്ച് നടന്നൊരു തമാശയായിരുന്നു. ആദം സാമ്പ എടുത്തൊരു ചിത്രം വിരാട് കോലിക്ക് ലഭിക്കുകയും അദ്ദേഹം മറുപടി തന്നിരുന്നുവെന്നും മാക്‌സ്‌വെല്‍
പറയുന്നു. ലേലത്തിന്റെ അന്ന് ഞാനും സാമ്പയും ഓസീസ് ടീമിന്റെ ഭാഗമായി ന്യൂസിലന്റിലായിരുന്നു. ക്വാറന്റൈനില്‍ ഇരുന്നായിരുന്നു പരിശീലനം. ആര്‍സിബിയുടെ ക്യാപ്പ് എപ്പോഴും സാമ്പയുടെ ഭാഗിലുണ്ടാവും. ആ ക്യാപ്പ് എന്നെ കൊണ്ട് ധരിപ്പിച്ചായിരുന്നു ഫോട്ടോ എടുത്തതെന്നും, വളരെ തമാശ നിറഞ്ഞ നീക്കമായിരുന്നു അതെന്നും മാക്‌സ്‌വെല്‍ പറഞ്ഞു.

കോലിയുടെ മറുപടി

കോലിയുടെ മറുപടി

ഫോട്ടോയെടുത്ത സാമ്പ ഒരുപണി കൂടി കാണിച്ചു. അത് വിരാട് കോലിക്ക് അയച്ച് കൊടുക്കുകയും ചെയ്തു. അഭിനന്ദനങ്ങള്‍, ടീമില്‍ എടുക്കും മുമ്പേ അദ്ദേഹത്തിന് ഞാന്‍ തൊപ്പി കൈമാറി കഴിഞ്ഞു എന്നായിരുന്നു സാമ്പ കോലിയോട് പറഞ്ഞത്. അത് ശരിക്കും ലേലത്തിന് മുമ്പുള്ള തീരുമാനമായിരുന്നു. നിങ്ങള്‍ ശരിക്കും വിഡ്ഢികളാണ്, പക്ഷേ നല്ല രീതിയില്‍ എന്നായിരുന്നു കോലിയുടെ മറുപടി. കോലി അത്തരമൊരു മറുപടി നല്‍കുകയോ, അതല്ലെങ്കില്‍ ഞാന്‍ ആര്‍സിബിയുടെ ഭാഗമാവാതിരിക്കുകയോ ചെയ്തിരുന്നെങ്കില്‍ ഇതെല്ലാം വെറും ബാലിശമായി പോയേനെയെന്നും മാക്‌സ്‌വെല്‍ പറഞ്ഞു.

Story first published: Tuesday, April 13, 2021, 20:00 [IST]
Other articles published on Apr 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+