IPL 2021: വിജയക്കുതിപ്പ് തുടരാന്‍ ആര്‍സിബി കെകെആറിനെതിരേ, കാത്തിരിക്കുന്ന റെക്കോഡുകളിതാ
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ആര്‍സിബിയും കെകെആറും നേര്‍ക്കുനേര്‍. ആദ്യ രണ്ട് മത്സരവും വിജയിച്ച് ഉജ്ജ്വല ഫോമില്‍ വിരാട് കോലിയുടെ ആര്‍സിബി എത്തുമ്പോള്‍ അവസാന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റ ക്ഷീണത്തിലാണ് കെകെആര്‍ എത്തുന്നത്. ആര്‍സിബിയില്‍ ബൗളര്‍മാരുടെ മികച്ച പ്രകടനത്തോടൊപ്പം വിരാട് കോലി,എബി ഡിവില്ലിയേഴ്‌സ്,ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരും ഫോമിലാണ്. കെകെആറില്‍ നിധീഷ് റാണ മാത്രമാണ് ഫോമിലുള്ളത്. നിലവിലെ ഫോമില്‍ വിജയ സാധ്യത ആര്‍സിബിക്കാണ്. മത്സരത്തില്‍ താരങ്ങളെ കാത്തിരിക്കുന്ന പ്രധാന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

അവസാന സീസണിലേതില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ മാക്‌സ് വെല്‍ ഫോമിലാണ്. കൂടുതല്‍ ഉത്തരവാദിത്തതോടെ ബാറ്റ് ചെയ്യുന്ന മാക്‌സ് വെല്‍ ഇന്ന് നാല് സിക്‌സര്‍ കൂടി നേടിയാല്‍ ടൂര്‍ണമെന്റില്‍ 100 സിക്‌സര്‍ പൂര്‍ത്തിയാക്കാനാവും. 81 ഐപിഎല്‍ ഇന്നിങ്‌സില്‍ നിന്ന് 96 സിക്‌സാണ് അദ്ദേഹം നേടിയത്. 1603 റണ്‍സും മാക്‌സ് വെല്ലിന്റെ പേരിലുണ്ട്.

കെകെആര്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഇന്ന് 13 റണ്‍സ് നേടിയാല്‍ 1000 റണ്‍സ് ക്ലബ്ബിലെത്താന്‍ സാധിക്കും. 40 ഇന്നിങ്‌സില്‍ നിന്ന് 987 റണ്‍സാണ് ഗില്ലിന്റെ പേരിലുള്ളത്. ആദ്യ രണ്ട് മത്സരത്തിലും മികച്ചൊരു ഇന്നിങ്‌സ് കാഴ്ചവെക്കാന്‍ ഗില്ലിന് സാധിച്ചിരുന്നില്ല.

ആര്‍സിബിയുടെ നട്ടെല്ലായ എബിഡിവില്ലിയേഴ്‌സ് 158 ഇന്നിങ്‌സില്‍ നിന്ന് നേടിയിട്ടുള്ളത് 4898 റണ്‍സ്. 102 റണ്‍സ് കൂടി നേടിയാല്‍ 5000 റണ്‍സ് ക്ലബ്ബില്‍ ഇടം പിടിക്കാന്‍ എബിഡിക്കാവും. ഡേവിഡ് വാര്‍ണര്‍ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയ വിദേശ താരം. സെഞ്ച്വറി പ്രകടനം നടത്താന്‍ എബിഡിക്കാവുമോയെന്ന് കാത്തിരുന്ന് കാണാം.

ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിയെ കാത്ത് വമ്പന്‍ റെക്കോഡാണുള്ളത്. നിലവില്‍ 5944 റണ്‍സുള്ള കോലി 56 റണ്‍സുകൂടി നേടിയാല്‍ ടൂര്‍ണമെന്റില്‍ 6000 റണ്‍സ് നേടുന്ന ആദ്യ താരമെന്ന റെക്കോഡ് സ്വന്തമാക്കാന്‍ കോലിക്കാവും. നിലവിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്ത് കോലിയാണ്. ഓപ്പണറായി ഇറങ്ങുന്ന കോലി നിലവിലെ ഫോമില്‍ ഈ റെക്കോഡിലെത്താന്‍ സാധ്യത കൂടുതലാണ്.

കെകെആര്‍ നായകന്‍ ഓയിന്‍ മോര്‍ഗന്‍ 79 റണ്‍സ് നേടിയാല്‍ ടി20 ഫോര്‍മാറ്റില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിനാവും. നിലവില്‍ 297 ഇന്നിങ്‌സില്‍ നിന്ന് 6921 റണ്‍സ് മോര്‍ഗന്റെ പേരിലുണ്ട്. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇംഗ്ലണ്ട് താരമെന്ന റെക്കോഡാണ് മോര്‍ഗനെ കാത്തിരിക്കുന്നത്.

ഇന്ന് ആര്‍സിബിക്കായി ഡാനിയല്‍ ക്രിസ്റ്റിയന്‍ കളിച്ചത് അത് അദ്ദേഹത്തിന്റെ 350ാമത്തെ ടി20 മത്സരമായി മാറും. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഓസ്‌ട്രേലിയന്‍ താരമായി അദ്ദേഹം മാറും. മീഡിയം പേസ് ഓള്‍റൗണ്ടറായ ക്രിസ്റ്റിയന് ആദ്യ രണ്ട് മത്സരത്തിലും തിളങ്ങാനായിരുന്നില്ല.

കെകെആറിനെതിരേ മികച്ച റെക്കോഡാണ് കോലിക്കുള്ളത്. 40.27 ശരാശരിയില്‍ 754 റണ്‍സാണ് കോലി നേടിയിട്ടുള്ളത്. ഇതില്‍ ഒരു സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications