Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ആര്‍സിബിയില്‍ മാക്‌സ്‌വെല്ലിന് രണ്ട് റോളുണ്ട്, കോലിക്ക് അക്കാര്യം ഉപകാരപ്പെടുമെന്ന് കോച്ച്

ചെന്നൈ: ഗ്ലെന്‍ മാക്‌സ്‌വെല്‍ ആര്‍സിബിയുടെ വളരെ സുപ്രധാനപ്പെട്ട താരമാണെന്ന് കോച്ച് സൈമണ്‍ കാറ്റിച്ച്. ടീമില്‍ അദ്ദേഹത്തിന്റെ റോള്‍ എന്താണ് മാക്‌സ്‌വെല്ലിന് മനസ്സിലായിട്ടുണ്ട്. അത് ശരിക്കും താരം ഏറ്റെടുത്തിരിക്കുകയാണ്. വളരെ പക്വതയോടെയാണ് അദ്ദേഹം കളിക്കുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ അദ്ദേഹത്തിന്റെ പ്രകടനത്തില്‍ താന് വളരെ സന്തോഷവാനാണെന്നും സൈമണ്‍ കാറ്റിച്ച് പറഞ്ഞു. ആര്‍സിബി 14.25 കോടിക്കാണ് മാക്‌സ്‌വെല്ലിനെ വാങ്ങിയത്. കഴിഞ്ഞ സീസണില്‍ പഞ്ചാബിന് വേണ്ടി മോശം പ്രകടനമായിരുന്നു താരം നടത്തിയത്. എന്നിട്ടും വന്‍ തുകയ്ക്കാണ് താരം ആര്‍സിബിയിലെത്തിയത്.

1

സമ്മര്‍ദങ്ങളൊന്നുമില്ലാതെ ആദ്യ മത്സരത്തില്‍ തന്നെ ആര്‍സിബിയുടെ മാച്ച് വിന്നറാവാന്‍ മാക്‌സ്‌വെല്ലിന് സാധിച്ചു. രണ്ടാം മത്സരത്തില്‍ അഞ്ച് വര്‍ഷത്തിന് ശേഷമുള്ള ആദ്യ ഐപിഎല്‍ ഫിഫ്റ്റിയോടെ താരം ഞെട്ടിക്കുകയും ചെയ്തു. ആര്‍സിബിയുടെ സ്‌കോര്‍ 149 റണ്‍സില്‍ എത്തിച്ചത് മാക്‌സ്‌വെല്ലിന്റെ ഇന്നിംഗ്‌സായിരുന്നു. ബാക്കിയെല്ലാവരും മത്സരത്തില്‍ പരാജയപ്പെടുകയും ചെയ്തു. എന്നാല്‍ മികച്ച ബൗളിംഗിലൂടെ ആര്‍സിബി മത്സരം സ്വന്തമാക്കി. രണ്ട് ടീമുകളിലെയും ആകെ വ്യത്യാസം മാക്‌സ്‌വെല്ലിന്റെ ഇന്നിംഗ്‌സ് മാത്രമായിരുന്നു.

മാക്‌സ്‌വെല്‍ കാണിച്ചത് പക്വതയാണ്. കളിക്കളത്തില്‍ അത് ആവശ്യമാണ്. ഹൈദരാബാദിനെതിരെ വിക്കറ്റുകള്‍ വീണ് കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം കാഴ്ച്ച വെച്ച പ്രകടനം വളരെ പക്വതയാര്‍ന്ന പ്രകടനം തന്നെയാണ്. സാഹചര്യത്തിനനുസരിച്ചാണ് താരം കളിച്ചത്. അവസാനം വളരെ ആ ഇന്നിംഗ്‌സ് കൊണ്ടുപോകാനും മാക്‌സ്‌വെല്ലിന് സാധിച്ചു. താരത്തിന്റെ പരിചയസമ്പത്താണ് അവിടെ വലിയ ഘടകമായത്. പക്ഷേ അതിലും വലിയ കാര്യം, പിഴവില്ലാതെ അത് കളിക്കളത്തില്‍ കാണിക്കാന്‍ സാധിച്ചെന്നതാണ്. ഇന്നിംഗ്‌സിന്റെ അവസാനം ടീമിന് റണ്‍സ് വേണ്ടിയിരുന്നു. അത് നേടിത്തരാന്‍ മാക്‌സ്‌വെല്ലരിന് സാധിച്ചെന്നും സൈമണ്‍ കാറ്റിച്ച് പറഞ്ഞു.

ആര്‍സിബിയില്‍ വലിയൊരു റോള്‍ മാക്‌സ്‌വെല്ലിനെ കാത്തിരിപ്പുണ്ട്. വളരെ ഗംഭീര പ്രകടനം തന്നെയാണ് അദ്ദേഹം നടത്തുന്നത്. ഒന്നാമത്തേത് വിരാട് കോലിയെ കളിക്കളത്തില്‍ സഹായിക്കുകയെന്നതാണ്. ഫീല്‍ഡ് പൊസിഷനില്‍ മാക്‌സ്‌വെല്ലിന്റെ സേവനം വളരെ അത്യാവശ്യമാണ്. ഏതൊക്കെ സ്ഥലങ്ങളിലെ ആരെയൊക്കെ ഫീല്‍ഡ് ചെയ്യിപ്പിക്കണെന്ന് മാക്‌സ്‌വെല്ലിന് നല്ല ബോധ്യമുണ്ട്. ആ കാര്യം അദ്ദേഹം ടീമില്‍ ഏറ്റെടുത്തിരിക്കുകയാണ്. ഫീല്‍ഡിംഗ് പരിശീലനത്തില്‍ യുവതാരങ്ങള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ മാക്‌സ്‌വെല്‍ നല്‍കുന്നുണ്ട്. ആ മേഖലയിലാണ് ടീമിന് മെച്ചപ്പെടാനുള്ളത്. പക്ഷേ ബാറ്റിംഗ് വളരെ പ്രധാനമാണ്. രണ്ട് കാര്യങ്ങളും അദ്ദേഹം നന്നായി ചെയ്യുന്നുണ്ടെന്നും കാറ്റിച്ച് പറഞ്ഞു.

Story first published: Thursday, April 15, 2021, 22:28 [IST]
Other articles published on Apr 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+