Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: മുംബൈ ഇന്ത്യന്‍സ് വേണ്ടവിധം ഉപയോഗിക്കാതെ കൈവിട്ട അഞ്ച് സൂപ്പര്‍ താരങ്ങളിവര്‍

മുംബൈ: യുവതാരങ്ങളെ ദേശീയ ടീമിലേക്ക് വളര്‍ത്തിയ ഐപിഎല്‍ ടീമുകളുടെ പട്ടികയെടുത്താല്‍ തലപ്പത്ത് മുംബൈ ഇന്ത്യന്‍സ് തന്നെയാവും ഉണ്ടാവുക. ക്രുണാല്‍ പാണ്ഡ്യ, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ തുടങ്ങിയവരെല്ലാം മുംബൈയിലൂടെ വളര്‍ന്ന് ദേശീയ ടീമിലേക്ക് വളര്‍ന്നവരാണ്. രോഹിത് ശര്‍മയുടെ കരിയറില്‍ത്തന്നെ വലിയ മാറ്റംകൊണ്ടുവന്നതില്‍ മുംബൈ ഇന്ത്യന്‍സിന്റെ പങ്ക് വളരെ വലുതാണ്. എന്നാല്‍ മുംബൈ വേണ്ടവിധം ഉപയോഗിക്കാതെ കൈവിട്ടുകളഞ്ഞ ചില താരങ്ങളുണ്ട്. ആ അഞ്ച് സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.


ഗ്ലെന്‍ മാക്‌സ്‌വെല്‍

ഗ്ലെന്‍ മാക്‌സ്‌വെല്‍

കിങ്‌സ് ഇലവന്‍ പഞ്ചാബ്, ആര്‍സിബി ടീമുകള്‍ക്കെല്ലാം വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടുള്ള ഗ്ലെന്‍ മാക്‌സ് വെല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പവും കളിച്ചിട്ടുണ്ട്. 2013 സീസണിലാണ് മുംബൈ മാക്‌സ് വെല്ലിനെ സ്വന്തമാക്കിയത്. എന്നാല്‍ പ്രതീക്ഷക്കൊത്ത് ഉയരാതെ വന്നതോടെ മുംബൈ തൊട്ടടുത്ത സീസണിന് മുന്നായി മാക്‌സ്‌വെല്ലിനെ ഒഴിവാക്കി. 2014ല്‍ സീസണില്‍ പഞ്ചാബിലെത്തിയ മാക്‌സ് വെല്‍ എംവിപി അവാര്‍ഡ് സ്വന്തമാക്കി. മുംബൈക്ക് വേണ്ടവിധം താരത്തെ ഉപയോഗിക്കാന്‍ സാധിച്ചില്ല.

ശ്രേയസ് ഗോപാല്‍

ശ്രേയസ് ഗോപാല്‍

രാജസ്ഥാന്‍ റോയല്‍സ് നിരയിലെ മുഖ്യ സ്പിന്നറാണ് ശ്രേയസ് ഗോപാല്‍. 2014ല്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമായിരുന്ന ശ്രേയസ് ആറ് മത്സരം ടീമിനായി കളിക്കുകയും ചെയ്തു. 2014ല്‍ നാല് മത്സരത്തില്‍ നിന്ന് ആറ് വിക്കറ്റ് വീഴ്ത്തിയെങ്കിലും തൊട്ടടുത്ത രണ്ട് സീസണില്‍ രണ്ട് മത്സരത്തിലാണ് ശ്രേയസിന് അവസരം ലഭിച്ചത്. 2016ല്‍ താരത്തെ ഒഴിവാക്കുകയും ചെയ്തു.

യുസ്‌വേന്ദ്ര ചഹാല്‍

യുസ്‌വേന്ദ്ര ചഹാല്‍

ആര്‍സിബിയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് വേട്ടക്കാരനായ യുസ് വേന്ദ്ര ചഹാല്‍ 2011 മുതല്‍ 2013 വരെ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു. ഇതില്‍ 2013ല്‍ ഒരു മത്സരം മാത്രം കളിക്കാനാണ് താരത്തിന് അവസരം ലഭിച്ചത്. മത്സരത്തില്‍ വിക്കറ്റ് എടുക്കാന്‍ സാധിക്കാതിരുന്ന ചഹല്‍ 34 റണ്‍സും വിട്ടുകൊടുത്തു. 2013ല്‍ മുംബൈ ഒഴിവാക്കിയ ചഹാലിനെ 10 ലക്ഷം രൂപക്കാണ് ആര്‍സിബി വാങ്ങിയത്. ഇന്ന് ഇന്ത്യയിലെ മുന്‍നിര സ്പിന്നര്‍മാരില്‍ ഒരാളാണ് ചഹാല്‍.

നിക്കോളാസ് പുരാന്‍

നിക്കോളാസ് പുരാന്‍

ഇത്തവണ ഐപിഎല്ലില്‍ ഏഴ് മത്സരത്തില്‍ നിന്ന് 28 റണ്‍സുമായി നിക്കോളാസ് പുരാന്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. പഞ്ചാബ് കിങ്‌സിന്റെ താരമാണ് നിലവില്‍ പുരാന്‍. ടി20 ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ള പുരാനെ 2017ലാണ് മുംബൈ ടീമിലെടുത്തത്. എന്നാല്‍ വേണ്ടവിധത്തില്‍ പുരാരെ ഉപയോഗിക്കാതെ മുംബൈ കൈവിട്ട് കളഞ്ഞു.

ക്രിസ് ലിന്‍

ക്രിസ് ലിന്‍

2020 സീസണിന് മുന്നോടിയായി രണ്ട് കോടി രൂപയ്ക്ക് മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ച താരമാണ് ക്രിസ് ലിന്‍. ഓപ്പണിങ്ങില്‍ വെടിക്കെട്ട് കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള താരത്തിന് ഇതുവരെയായി ഒരു മത്സരത്തില്‍ മാത്രമാണ് മുംബൈ അവസരം നല്‍കിയിട്ടുള്ളത്. ആ മത്സരത്തില്‍ 49 റണ്‍സുമായി താരം തിളങ്ങിയിരുന്നു. എന്നാല്‍ താരത്തിന്റെ മികവിനെ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താന്‍ ലിന്നിനായിട്ടില്ല.

Story first published: Thursday, May 6, 2021, 14:49 [IST]
Other articles published on May 6, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+