IPL 2021: ദേവ്ദത്തിന് പകരം കോലിക്കൊപ്പം ആര് ഓപ്പണറാവും? അവസരം കാത്ത് മൂന്ന് പേര്‍
ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ 9ന് ആരംഭിക്കുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ആദ്യ മത്സരത്തിന് തൊട്ട്മുമ്പായി ആര്‍സിബിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിന് കോവിഡ് ബാധ സ്ഥിരീകരിച്ചത്.
ഇതോടെ മുംബൈക്കെതിരായ മത്സരത്തില്‍ ദേവ്ദത്ത് കളിക്കില്ലെന്ന് ഉറപ്പായിരിക്കുകയാണ്. വിരാട് കോലി ഓപ്പണറാവുമ്പോള്‍ പങ്കാളിയായി ആരാവും ഇറങ്ങുകയെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. ദേവ്ദത്തിന് പകരക്കാരനായി ആര്‍സിബിയുടെ ഓപ്പണറായി എത്താന്‍ സാധ്യതയുള്ള മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

മുഹമ്മദ് അസ്ഹറുദ്ദീന്‍
കേരള താരം മുഹമ്മദ് അസ്ഹറുദ്ദീന് ഓപ്പണിങ്ങില്‍ ആര്‍സിബി അവസരം നല്‍കിയേക്കും. പവര്‍ഹിറ്ററായ അസ്ഹറുദ്ദീന്റെ ആദ്യ ഐപിഎല്‍ സീസണാണിത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കെതിരേ വെടിക്കെട്ട് സെഞ്ച്വറി നേടിയതോടെയാണ് താരം ശ്രദ്ധ പിടിച്ചുപറ്റുന്നത്. വലിയ ടൂര്‍ണമെന്റുകള്‍ കളിച്ച് അനുഭവസമ്പത്ത് കുറവുണ്ടെങ്കിലും ഓപ്പണറെന്ന നിലയില്‍ അസ്ഹറുദ്ദീന് അവസരം കൊടുക്കാന്‍ തിളങ്ങാനുള്ള സാധ്യത കൂടുതലാണ്.

ഗ്ലെന്‍ മാക്‌സ് വെല്‍
വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ് വെല്ലിനെ ഇത്തവണ ടോപ് ഓഡറിലാവും ഇറക്കുകയെന്ന് നേരത്തെ തന്നെ ആര്‍സിബി മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു. അതിനാല്‍ത്തന്നെ ഓപ്പണറെന്ന നിലയില്‍ മാക്‌സിയെ പരീക്ഷിക്കാനുള്ള സാധ്യത കൂടുതലാണ്. പവര്‍പ്ലേയില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ മിടുക്കനാണ് മാക്‌സ് വെല്‍. അതിനാല്‍ത്തന്നെ കോലിക്ക് നിലയുറപ്പിച്ച് പിന്തുണ നല്‍കിയാല്‍ ഒരു വശത്ത് നിന്ന് മാക്‌സ് വെല്‍ കടന്നാക്രമിക്കുകയും ചെയ്യും. ഇത് ടീമിന് ഗുണം ചെയ്‌തേക്കും. ഓസ്‌ട്രേലിയക്കുവേണ്ടി ഓപ്പണറായി ഇറങ്ങിയ നേരത്തെ മാക്‌സ് വെല്‍ മികവ് തെളിയിച്ചിട്ടുണ്ട്.

വാഷിങ്ടണ്‍ സുന്ദര്‍
സ്പിന്‍ ഓള്‍റൗണ്ടറായ വാഷിങ്ടണ്‍ സുന്ദര്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ വെടിക്കെട്ട് പ്രകടനം നടത്തിയിട്ടുള്ള ഓപ്പണറാണ്. എന്നാല്‍ ഐപിഎല്ലില്‍ ഇതുവരെ ടോപ് ഓഡറില്‍ ബാറ്റ് ചെയ്യാന്‍ താരത്തിന് അവസരം ലഭിച്ചിട്ടില്ല. സുനില്‍ നരെയ്‌നെ കെകെആര്‍ ഉപയോഗിച്ചതുപോലെ സുന്ദറിനെ ആര്‍സിബി ഓപ്പണിങ്ങിലേക്ക് പരിഗണിക്കാന്‍ സാധ്യതയുണ്ട്. ഇടം കൈയനായതിനാല്‍ത്തന്നെ ഓപ്പണിങ്ങില്‍ കോലിക്കൊപ്പം വലത്-ഇടത് കൈ കൂട്ടുകെട്ട് ഉണ്ടാക്കാനും സാധിക്കും. ഇന്ത്യയുടെ ടി20 ടീമിലെയും സ്ഥിര സാന്നിധ്യമായ സുന്ദറിന് ഐപിഎല്ലില്‍ ഇതുവരെ മികച്ചൊരു ബാറ്റിങ് പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications