IPL 2021: മുന്‍ താരങ്ങള്‍, എന്നാല്‍ മുംബൈ വീണ്ടും ടീമിലെത്തിച്ചേക്കും, ആ അഞ്ച് പേര്‍ ഇവരാണ്
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ പാതിവഴിയില്‍ മുടങ്ങിയിരിക്കുകയാണ്. 29 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോഴും കോവിഡ് വ്യാപനം ശക്തമായതോടെ ടൂര്‍ണമെന്റ് നിര്‍ത്തിവെക്കാന്‍ ബിസിസി ഐ നിര്‍ബന്ധിതരാവുകയായിരുന്നു. 2022 സീസണില്‍ മെഗാ താരലേലം നടക്കാനിരിക്കെ ടീമുകളിലെല്ലാം വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നുറപ്പാണ്. അഞ്ച് തവണ കിരീടം ചൂടിയ മുംബൈ ഇന്ത്യന്‍സ് പൊള്ളാര്‍ഡ്,രോഹിത്,ബുംറ,ഹര്‍ദിക് എന്നിവരെ നിലനിര്‍ത്തുമ്പോള്‍ സൂര്യകുമാര്‍,ഇഷാന്‍ കിഷന്‍,ട്രന്റ് ബോള്‍ട്ട്,ക്വിന്റന്‍ ഡീകോക്ക് തുടങ്ങിയ പല പ്രമുഖരെയും വിട്ടുകൊടുക്കേണ്ടി വരും. എന്നാല്‍ മെഗാതാരലേലത്തില്‍ മുംബൈ ടീമിലെത്തിക്കാന്‍ സാധ്യതയുള്ള ചില മുന്‍ താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

ഗ്ലെന്‍ മാക്‌സ്‌വെല്‍
ഇത്തവണ ആര്‍സിബിക്കൊപ്പം ഗംഭീര പ്രകടനം കാഴ്ചവെക്കാന്‍ ഗ്ലെന്‍ മാക്‌സ് വെല്ലിന് സാധിച്ചിരുന്നു. നേരത്തെ 2013 സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു മാക്‌സി. എന്നാല്‍ വേണ്ടവിധത്തില്‍ താരത്തെ ഉപയോഗിക്കാന്‍ മുംബൈക്ക് സാധിച്ചില്ല. മൂന്ന് മത്സരത്തില്‍ മാത്രമാണ് അവസരം നല്‍കിയത്. 2014ല്‍ പഞ്ചാബ് കിങ്‌സിലെത്തിയ താരം എംവിപി അവാര്‍ഡും നേടിയിരുന്നു. അടുത്ത താരലേലത്തില്‍ മുംബൈ മാക്‌സിയെ പരിഗണിക്കാന്‍ സാധ്യതയുണ്ട്.

അക്ഷര്‍ പട്ടേല്‍
ഡല്‍ഹി ക്യാപിറ്റല്‍സിന്റെ സ്പിന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെയും മുംബൈ പരിഗണിച്ചേക്കും. 2013ല്‍ മുംബൈ ഇന്ത്യക്കൊപ്പം അക്ഷര്‍ ഉണ്ടായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. 2014ല്‍ മുംബൈ വിട്ടതോടെ പഞ്ചാബിലെത്തിയ താരം ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. നിലവില്‍ ഡല്‍ഹിക്കൊപ്പവും അക്ഷര്‍ തിളങ്ങുന്നുണ്ട്. ക്രുണാലിന് പരിക്കേറ്റാല്‍ സ്പിന്‍ ഓള്‍റൗണ്ടര്‍മാരില്ല എന്ന പ്രശ്‌നത്തിന് പരിഹാരമാണ് അക്ഷര്‍ പട്ടേല്‍.

നിധീഷ് റാണ
മുംബൈ ഇന്ത്യന്‍സ് കൈവിട്ടുകളഞ്ഞതോര്‍ത്ത് നിരാശപ്പെടുന്ന താരങ്ങളിലൊരാളാണ് നിധീഷ് റാണ. 2016ലും 17ലും മുംബൈക്കൊപ്പം തകര്‍ത്തടിച്ച താരത്തെ 2017ന് ശേഷം ടീം കൈവിട്ടു. കെകെആറിലെത്തിയ നിധീഷ് മധ്യനിരയിലും ടോപ് ഓഡറിലും ഒരുപോലെ മികവ് കാട്ടി. മധ്യനിരയിലേക്ക് മുംബൈ നിധീഷിനെ വീണ്ടും പരിഗണിക്കാന്‍ സാധ്യതയുണ്ട്. സ്ഥിരതയോടെ കളിക്കാന്‍ മികവുള്ള താരമാണ് നിധീഷ്.

നിക്കോളാസ് പുരാന്‍
ഈ സീസണില്‍ പഞ്ചാബ് കിങ്‌സിനൊപ്പം തീര്‍ത്തും നിരാശപ്പെടുത്തിയെങ്കിലും കടന്നാക്രമിക്കാന്‍ കെല്‍പ്പുള്ള മികച്ച ടി20 ബാറ്റ്‌സ്മാനാണ് നിക്കോളാസ് പുരാന്‍. 2017ല്‍ മുംബൈ ഇന്ത്യന്‍സ് 30 ലക്ഷം രൂപയ്ക്ക് താരത്തെ സ്വന്തമാക്കിയിരുന്നെങ്കിലും പിന്നീട് ഒഴിവാക്കി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി പുരാനെ വീണ്ടും മുംബൈ പരിഗണിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്.

മുസ്തഫിസുര്‍ റഹ്മാന്‍
ഇത്തവണ രാജസ്ഥാന്‍ റോയല്‍സിനൊപ്പം തിളങ്ങാന്‍ ബംഗ്ലാദേശ് പേസര്‍ക്ക് സാധിച്ചിരുന്നു. നന്നായി സ്ലോ ബോളും കട്ടറുകളും യോര്‍ക്കറും വഴങ്ങുന്ന മുസ്തഫിസുറിനെ മുംബൈ വീണ്ടും ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യത കൂടുതലാണ്. 2018 സീസണില്‍ മുംബൈക്കൊപ്പം അദ്ദേഹം ഉണ്ടായിരുന്നു. ഏഴ് മത്സരത്തിന് ശേഷം പരിക്കേറ്റ് മടങ്ങുകയായിരുന്നു. ബുംറയ്‌ക്കൊപ്പം പേസ് നിരയിലേക്ക് മുംബൈ പരിഗണിക്കുന്ന താരങ്ങളിലൊരാളാണ് ബുംറ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications