IPL 2021: 'മുംബൈ ഇന്ത്യന്‍സിന്റെ കിരീട കുതിപ്പിന് ആര്‍സിബി തടയിടും', ഇതാ മൂന്ന് കാരണങ്ങള്‍
ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ഏപ്രില്‍ 9ന് ആരംഭിക്കുകയാണ്. ഇന്ത്യയിലെ ആറ് വേദികളിലായി തട്ടകത്തിന്റെ ആധിപത്യം ഇല്ലാതെയാണ് ഇത്തവണ ഐപിഎല്‍ നടത്തുന്നത്. അഞ്ച് തവണ ഐപിഎല്‍ കിരീടം ചൂടിയ മുംബൈ ഇന്ത്യന്‍സ് തന്നെയാണ് ഇത്തവണയും ഫേവറേറ്റുകള്‍. എന്നാല്‍ മുംബൈയുടെ കിരീട കുതിപ്പിന് ഇത്തവണ വിരാട് കോലിയുടെ ആര്‍സിബി അവസാനമിടും. വെറുതെ പറയുന്നതല്ല,ഇതാ മൂന്ന് കാരണങ്ങള്‍.

മാക്‌സ്‌വെല്‍-എബിഡി-കോലി കൂട്ടുകെട്ട്
ഇത്തവണ ആര്‍സിബിയെ ഏറ്റവും അപകടകാരികളാക്കി മാറ്റുന്നത് അവരുടെ ബാറ്റിങ് നിര തന്നെയാണ്. വിരാട് കോലി,എബി ഡിവില്ലിയേഴ്‌സ് കൂട്ടുകെട്ടിനോടൊപ്പം ഇത്തവണ ഗ്ലെന്‍ മാക്‌സ് വെല്‍ കൂടി എത്തുന്നതോടെ ആര്‍സിബി ഏറ്റവും ശക്തമായ നിരയായി മാറും. എബിഡി-കോലി കൂട്ടുകെട്ടാണ് ആര്‍സിബിയുടെ ശക്തി. ഇരുവര്‍ക്കും മികച്ച റെക്കോഡും ഐപിഎല്ലിലുണ്ട്. അവസാന സീസണില്‍ നിരാശപ്പെടുത്തിയെങ്കിലും ആക്രമണകാരിയായ മാക്‌സ് വെല്ലിന് താളം കണ്ടെത്താനായാല്‍ എതിര്‍ ടീം ഭയക്കണം. ലോക ക്രിക്കറ്റിലെ മൂന്ന് അപകടകാരികളായ താരങ്ങള്‍ ഒന്നിച്ച് കളിക്കുന്നത് ആര്‍സിബിക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കോലിയെ അമിതമായി ആശ്രയിക്കാത്ത ടീം
കോലിയെ അമിതമായി ആശ്രയിക്കാത്ത ടീമാണ് ഇത്തവണത്തേത്. അതിനാല്‍ത്തന്നെ ടീമെന്ന നിലയില്‍ കൂടുതല്‍ കെട്ടുറപ്പ് ആര്‍സിബിക്കുണ്ട്. ദേവ്ദത്ത് പടിക്കല്‍,കെഎസ് ഭരത്,ഡാനിയല്‍ ക്രിസ്റ്റ്യന്‍,മുഹമ്മദ് അസ്ഹറുദ്ദീന്‍ തുടങ്ങിയവരെല്ലാം ആര്‍സിബിക്കായി തിളങ്ങാന്‍ കെല്‍പ്പുള്ളവരാണ്. മികച്ച തുടക്കം ലഭിച്ചാല്‍ മധ്യനിരയില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കോലി-എബിഡി-മാക്‌സ്‌വെല്‍ കൂട്ടുകെട്ടിന് സാധിക്കും. കോലിയുടെ സമീപകാലത്തെ പ്രകടനം അത്ര മികച്ചതല്ല.

മികച്ച ബൗളിങ് നിര
അവസാന സീസണിലേതില്‍ നിന്നും അല്‍പ്പം കൂടി ശക്തമായ ടീമാണ് ഇത്തവണ ആര്‍സിബിക്കുള്ളത്. ഇന്ത്യന്‍ പേസര്‍മാരായി നവദീപ് സൈനി,മുഹമ്മദ് സിറാജ് എന്നിവരും ന്യൂസീലന്‍ഡ് പേസര്‍ കെയ്ല്‍ ജാമിസനും ഓസീസ് പേസര്‍ കെയ്ന്‍ റിച്ചാര്‍ഡ്‌സനും പേസ് കരുത്തേകാന്‍ ടീമിലുണ്ട്. വാഷിങ്ടണ്‍ സുന്ദര്‍,ആദം സാംബ,യുസ് വേന്ദ്ര ചഹാല്‍ എന്നിവരാണ് പ്രധാന സ്പിന്നര്‍മാര്‍. ഡാനിയല്‍ ക്രിസ്റ്റിയന്‍,ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ മീഡിയം പേസ് ഓള്‍റൗണ്ടര്‍മാരാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications