വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'തീര്‍ച്ചയായും അവന്‍ അതില്‍ ഖേദിക്കുന്നുണ്ടാവും', റസലിന്റെ പുറത്താകലിനെക്കുറിച്ച് ഗംഭീര്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആവേശ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് 18 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. സിഎസ്‌കെ മുന്നോട്ട് വെച്ച 221 റണ്‍സ് വിജയലക്ഷ്യം പിന്നിട്ടിറങ്ങിയ കെകെആറിന്റെ പോരാട്ടം 202 റണ്‍സില്‍ അവസാനിച്ചു. ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തിയപ്പോഴും പൊരുതി നോക്കിയ പാറ്റ് കമ്മിന്‍സ് (66*),ആന്‍ഡ്രേ റസല്‍ (54),ദിനേഷ് കാര്‍ത്തിക് (40) എന്നിവരാണ് വലിയ തോല്‍വിയില്‍ നിന്ന് കെകെആറിനെ രക്ഷിച്ചത്.

Gautham Gambhir reveals CSK's trick to take Andre Russel's wicket | Oneindia Malayalam

ആദ്യ മൂന്ന് കളിയിലും നിരാശപ്പെടുത്തിയ റസല്‍ ഇത്തവണ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. 21 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ച റസല്‍ 22 പന്തില്‍ മൂന്ന് ഫോറും 6 സിക്‌സുമടക്കം 54 റണ്‍സുമായാണ് പുറത്തായത്. ആറാം വിക്കറ്റില്‍ ദിനേഷ് കാര്‍ത്തികുമായി 81 റണ്‍സിന്റെ കൂട്ടുകെട്ടും അദ്ദേഹമുണ്ടാക്കി. മത്സരത്തില്‍ റസലിന്റെ പുറത്താകലാണ് മത്സരത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ചത്. ഇപ്പോഴിതാ റസലിന്റെ പുറത്താകലിനെക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ കെകെആര്‍ നായകന്‍ ഗൗതം ഗംഭീര്‍.

gambhirandrusseloutipl

'എന്നെ സംബന്ധിച്ച് പറയുകയാണെങ്കില്‍ അതൊരു കബളിപ്പിക്കല്ലായിരുന്നു. മികച്ചൊരു ചിന്ത തന്നെയായിരുന്നു സിഎസ്‌കെയുടേത്. ധോണി ഫീല്‍ഡ് സെറ്റ് ചെയ്തത് ഓഫ് സൈഡിലായിരുന്നു. അതിനാല്‍ത്തന്നെ ഓഫ്സ്റ്റംപിനോട് ചേര്‍ന്നുള്ള പന്തുകളാണ് റസല്‍ പ്രതീക്ഷിച്ചിരുന്നതും. ശര്‍ദുല്‍ ഠാക്കൂര്‍ എറിഞ്ഞതും ലൈനോട് ചേര്‍ന്നുള്ള പന്തുകളും ഫുള്‍ ലെങ്ത് ബോളുകളുമായിരുന്നു. സാം ലെഗ് സ്റ്റംപിന് പന്തെറിഞ്ഞപ്പോള്‍ റസല്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത അക്രമണമായിരുന്നു അത്. അതിനാലാണ് അത് ഒഴിവാക്കിയത്'-ഗംഭീര്‍ ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു.

ഓഫ് സ്റ്റംപിന് പുറത്ത് ലൈനോട് ചേര്‍ന്നുള്ള പന്ത് പ്രതീക്ഷിച്ച റസലിന്റെ ലെഗ് സ്റ്റംപാണ് സാം കറാന്‍ പിഴുതത്. വിക്കറ്റ് നഷ്ടമായ ശേഷം വളരെ നിരാശയോടെ ഒറ്റക്ക് മാറിയിരിക്കുന്ന റസലിന്റെ ചിത്രം എല്ലാവരെയും നിരാശപ്പെടുത്തുന്നതായിരുന്നു. മികച്ച ഫോമില്‍ നില്‍ക്കെയാണ് ഇത്തരമൊരു പുറത്താകല്‍. റസല്‍ ക്രീസില്‍ തുടര്‍ന്നിരുന്നെങ്കില്‍ മത്സര ഫലം മറ്റൊന്നായി മാറുമായിരുന്നു.

'അവന്‍ കളിക്കുന്നത് കണ്ടിട്ട് അടുത്ത നാല്,അഞ്ച് ഓവര്‍കൂടിയെങ്കിലും ബാറ്റ് ചെയ്യണമെന്ന് അവന്‍ ആഗ്രഹിച്ചിരുന്നുവെന്ന് എനിക്കുറപ്പാണ്. ഒരു ഓഫ് സ്പിന്നര്‍ താന്‍ ബാറ്റ് ചെയ്യുമ്പോള്‍ പന്തെറിയില്ലെന്ന് അവന് ഉറപ്പാണ്. ഡ്രസിങ് റൂമിലേക്ക് തിരിച്ചെത്തിയ ശേഷം തനിക്ക് സെഞ്ച്വറി നേടാന്‍ സാധിക്കുന്ന സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്തിയതോര്‍ത്ത് നിരാശനായിട്ടുണ്ടാവും. താന്‍ നിന്നിരുന്നെങ്കില്‍ 17,18 ഓവറിനുള്ളില്‍ മത്സരം തീര്‍ക്കാമായിരുന്നല്ലോയെന്നും അവന്‍ ചിന്തിക്കും'-ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, April 22, 2021, 13:10 [IST]
Other articles published on Apr 22, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X