Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: കിട്ടിയാല്‍ കിട്ടി, ഇല്ലെങ്കില്‍ ഒന്നുമില്ല, കോലിയോ രോഹിത്തോ അവന്‍ ആവില്ലെന്ന് ഗംഭീര്‍

മുംബൈ: രാജസ്ഥാന്‍ റോയല്‍സ് വീണ്ടുമൊരു മത്സരം കൂടി ഐപിഎല്ലില്‍ തോറ്റിരിക്കുകയാണ്. എന്നാല്‍ സഞ്ജു സാംസണിന്റെ പ്രകടനത്തിനെതിരെ മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ രംഗത്തെത്തിയിരിക്കുകയാണ്. സഞ്ജുവിന്റെ പ്രകടനം തീര്‍ത്തും സ്ഥിരതയില്ലാത്തതാണെന്ന് ഗംഭീര്‍ കുറ്റപ്പെടുത്തി. ഇത് ആദ്യമായിട്ടാണ് ഇത്ര രൂക്ഷമായി ഗംഭീര്‍ സഞ്ജുവിനെ വിമര്‍ശിക്കുന്നത്. നേരത്തെ സഞ്ജുവിന്റെ ബാറ്റിംഗിനെ എപ്പോഴും പിന്തുണയ്ക്കാറുള്ളത് ഗംഭീറായിരുന്നു. സഞ്ജുവിന്റെ മനോനിലയുടെ പ്രശ്‌നമാണ് സ്ഥിരതയില്ലായ്മയില്‍ പ്രതിഫലിക്കുന്നതെന്ന് ഗംഭീര്‍ പറഞ്ഞു.

1

സഞ്ജുവിന്റെ സ്ഥിരതയില്ലായ്മ അദ്ദേഹത്തെ മുന്നോട്ട് പോകുന്നതില്‍ നിന്ന് തടസ്സപ്പെടുത്തുകയാണെന്നും ഗംഭീര്‍ തുറന്നടിച്ചു. സഞ്ജു എല്ലാം സീസണിലും വമ്പന്‍ സ്‌കോര്‍ തുടക്കത്തില്‍ തന്നെ നേടാറുണ്ട്. എന്നാല്‍ പിന്നീടങ്ങോട്ട് സഞ്ജുവിന് ആ ഫോം നിലനിര്‍ത്താന്‍ സാധിക്കാറില്ലെന്ന് ഗംഭീര്‍ പറയുന്നു. സഞ്ജു ഈ സീസണിലെ ആദ്യ മത്സരത്തില്‍ 119 റണ്‍സാണ് എടുത്തത്. ഗംഭീര പ്രകടനമായിരുന്നു അത്. പിന്നീടുള്ള മത്സരങ്ങളില്‍ 4, 1, 21 എന്നിങ്ങനെയായിരുന്നു സ്‌കോര്‍. സഞ്ജുവിന്റെ ഈ സ്ഥിരതയില്ലായ്മ പലപ്പോഴും ചര്‍ച്ചയാവാറുമുണ്ട്. ഇത്തവണ അത് ഗംഭീര്‍ തന്നെ ഉയര്‍ത്തിയിരിക്കുകയാണ്.

കിട്ടിയാല്‍ കിട്ടി, ഇല്ലെങ്കില്‍ ഒന്നും ഉണ്ടാവില്ല എന്ന അവസ്ഥയിലാണ് സഞ്ജുവിന്റെ ബാറ്റിംഗ് എന്ന് ഗംഭീര്‍ കുറ്റപ്പെടുത്തി. ഐപിഎല്ലിലെ പ്രകടനങ്ങള്‍ പരിശോധിക്കുമ്പോള്‍ സ്ഥിരത വളരെ വലിയൊരു പ്രശ്‌നമാണ്. എപ്പോഴും നന്നായി തന്നെ സഞ്ജു തുടങ്ങാറുണ്ട്. പക്ഷേ ഒന്നുകില്‍ വലിയ സ്‌കോറടിക്കും. അല്ലെങ്കില്‍ വട്ടപൂജ്യമാകുമെന്നതാണ് സഞ്ജുവിന്റെ എക്കാലവുമുള്ള ബാറ്റിംഗ് ശൈലി, ബാറ്റിംഗ് ഗ്രാഫ് ഒരിക്കലും ഉയര്‍ത്താന്‍ സഞ്ജുവിന് സാധിക്കില്ല. ഒരു മികച്ച കളിക്കാരന്റെ ഗ്രാഫ് എപ്പോഴും നടുക്ക് ബാലന്‍സ് ചെയ്ത് നില്‍ക്കും. രോഹിത് ശര്‍മ, വിരാട്, എബി ഡിവില്യേഴ്‌സ് തുടങ്ങിയ ബ്രില്യന്റ് കളിക്കാരെ നോക്കൂ. ഇവര്‍ ഒരു കളിയില്‍ 80 റണ്‍സടിച്ചാലും, അടുത്ത കളിയില്‍ അവര്‍ ഒരിക്കലും പൂജ്യത്തിലോ രണ്ട് റണ്‍സിലോ വീഴുന്നില്ലെന്ന് ഗംഭീര്‍ പറഞ്ഞു.

കോലിയും രോഹിത്തുമെല്ലാം ഒരു വലിയ ഇന്നിംഗ്‌സ് കളിച്ചാല്‍, അടുത്ത കളിയില്‍ മുപ്പതോ നാല്‍പ്പതോ റണ്‍സ് അടിച്ച് മാത്രമേ പുറത്താവൂ. എന്നാല്‍ സഞ്ജുവിന് സ്ഥിരതയില്ലാത്തത് കൊണ്ട് ഇവരുടെ മികവിലേക്ക് എത്താനാവില്ല. സഞ്ജുവിന്റെ ഗ്രാഫ് നോക്കൂ. ഒരു 90 റണ്‍സടിച്ചാല്‍, അടുത്തത് പൂജ്യമോ റണ്‍സ് റണ്‍സോ ആണ്. ശരിക്കും പറഞ്ഞാല്‍ മൈന്‍ഡ് സെറ്റിന്റെ കുഴപ്പമാണ് ഇത്. സഞ്ജു ചിന്തിച്ച് ബാറ്റ് ചെയ്യണം. സാഹചര്യത്തിനനുസരിച്ച് കളിക്കാന്‍ പഠിക്കണം. ഒരേസമയം വെടിക്കെട്ട് നടത്താനും അതേപോലെ തന്നെ ക്ഷയോടെ ക്രീസില്‍ നിന്ന് ഇന്നിംഗ്‌സ് മുന്നോട്ട് കൊണ്ടുപോകാനും സാധിക്കണമെന്ന് ഗംഭീര്‍ പറഞ്ഞു.

Story first published: Friday, April 23, 2021, 3:06 [IST]
Other articles published on Apr 23, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+