Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: റാഷിദിനെതിരെ അവന്‍ റിസ്‌കെടുത്തില്ല, ആര്‍സിബിയുടെ ജയത്തിന്റെ കാരണം പറഞ്ഞ് ഗംഭീര്‍

ദില്ലി: ഐപിഎല്ലിന്റെ ഈ സീസണിന്റെ തുടക്കത്തില്‍ തന്നെ ഗംഭീര പ്രകടനം നടത്താന്‍ മാക്‌സ്‌വെല്ലിന് സാധിച്ചെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മാക്‌സ്‌വെല്ലിന്റെ ബാറ്റിംഗ് ഒന്ന് കൊണ്ട് മാത്രമാണ് ആര്‍സിബി രക്ഷപ്പെട്ടതെന്ന് ഗംഭീര്‍ പറയുന്നു. ബുദ്ധിപൂര്‍വമായിരുന്നു മാക്‌സ്‌വെല്ലിന്റെ കളിയെന്നും ഗംഭീര്‍ വ്യക്തമാക്കി. അതേസമയം കഴിഞ്ഞ സീസണില്‍ ഗംഭീര്‍ രൂക്ഷമായി മാക്‌സ്‌വെല്ലിന്റെ പ്രകടനത്തെ വിമര്‍ശിച്ചിരുന്നു. ഒരു സീസണ്‍ ഒഴിച്ച് നിര്‍ത്തിയാല്‍ മാക്‌സ്‌വെല്ലിന് പറയാന്‍ കാര്യമായ പ്രകടനമില്ലെന്നും ഗംഭീര്‍ കഴിഞ്ഞ തവണ പറഞ്ഞിരുന്നു.

ആര്‍സിബിക്ക് അവനെ ആവശ്യം

ആര്‍സിബിക്ക് അവനെ ആവശ്യം

ആര്‍സിബിക്ക് വളരെ അത്യാവശ്യമുള്ള ബാറ്റ്‌സ്മാനാണ് മാക്‌സ്‌വെല്‍. ഒരുപാട് പണം അദ്ദേഹത്തിനായി അവര്‍ മുടക്കിയിട്ടുണ്ട്. അതുകൊണ്ട് മാക്‌സ്‌വെല്‍ കളിക്കുമെന്ന വിശ്വാസം ടീം മാനേജ്‌മെന്റിനുണ്ട്. അതുകൊണ്ട് മാക്‌സ്‌വെല്‍ കളിച്ചേ തീരൂ. അത്രയും വലിയ തുക അദ്ദേഹത്തിന് നല്‍കുന്നുണ്ടെങ്കില്‍ അതിനെ ന്യായീകരിക്കുന്നതാവണം പ്രകടനം. മികച്ച രീതിയിലാണ് ടൂര്‍ണമെന്റിന് മാക്‌സ്‌വെല്‍ തുടക്കമിട്ടത്. ആദ്യ ഇന്നിംഗ്‌സ് മുതല്‍ അദ്ദേഹം അത് തുടരുകയാണെന്നും ഗംഭീര്‍ പറഞ്ഞു.

റാഷിദിനെതിരെ റിസ്‌കെടുത്തില്ല

റാഷിദിനെതിരെ റിസ്‌കെടുത്തില്ല

ആര്‍സിബിയെ സംബന്ധിച്ച് വളരെ നിര്‍ണായക ഇന്നിംഗ്‌സാണ് മാക്‌സ്‌വെല്‍ കളിച്ചത്. ആദ്യ മത്സരത്തിലെ ജയം തുടരുക എന്നത് വളരെ പ്രധാനമാണ്. ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന വിക്കറ്റ് കൂടിയായിരുന്നു അത്. റാഷിദ് ഖാനെതിരെ മാക്‌സ്‌വെല്‍ ബാറ്റ് ചെയ്ത രീതി അമ്പരിപ്പിക്കുന്നതായിരുന്നു. വളരെ സ്മാര്‍ട്ടായി, ബുദ്ധിപൂര്‍വമാണ് മാക്‌സ്‌വെല്‍ കളിച്ചത്. യാതൊരു റിസ്‌കും അദ്ദേഹം എടുത്തില്ല. അത് കളിയില്‍ വളരെ നിര്‍ണായകമായിരുന്നു. ഇന്നിംഗ്‌സിന്റെ അവസാനം വരെ ബാറ്റ് ചെയ്യാന്‍ മാക്‌സ്‌വെല്ലിന് സാധിച്ചു എന്നതാണ് പ്രധാനം. അതാണ് ആര്‍സിബിയുടെ സ്‌കോറില്‍ നിര്‍ണായകമായതെന്നും ഗംഭീര്‍ പറഞ്ഞു.

ഗംഭീറിന്റെ യൂടേണ്‍

ഗംഭീറിന്റെ യൂടേണ്‍

ഗംഭീര്‍ നേരത്തെ പറഞ്ഞതില്‍ നിന്നുള്ള യൂടേണ്‍ കൂടിയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. മാക്‌സ്‌വെല്‍ ഒരു ഫ്രാഞ്ചൈസിയില്‍ മാത്രം തുടരാത്തതിന് കാരണം സ്ഥിരതയില്ലായ്മ കൊണ്ടാണെന്ന് ഗംഭീര്‍ പറഞ്ഞിരുന്നു. കുറച്ച് കാലം മുമ്പുള്ള സീസണിലെ പ്രകടനം കൊണ്ട് മാത്രം വിലയിരുത്തി ഒരാളെ വന്‍ വിലയ്ക്ക് വാങ്ങാന്‍ പാടില്ലെന്നും ഗംഭീര്‍ തുറന്നടിച്ചിരുന്നു. കൊല്‍ക്കത്ത നിരയിലെ ആേ്രന്ദ റസ്സല്‍ മാക്‌സ്‌വെല്ലിനേക്കാള്‍ മികച്ച താരമാണെന്നും ഗംഭീര്‍ വിമര്‍ശിച്ചിരുന്നു. ഈ സീസണില്‍ പക്ഷേ വിമര്‍ശകരെ ഞെട്ടിച്ച പ്രകടനമായിരുന്നു മാക്‌സ്‌വെല്‍ കാഴ്ച്ചവെച്ചത്.

കോലി ആ പറഞ്ഞത് ഞെട്ടിച്ചു

കോലി ആ പറഞ്ഞത് ഞെട്ടിച്ചു

ഹൈദരാബാദിനെതിരെയുള്ള മത്സരത്തിനിടെയുള്ള കമന്ററില്‍ വിരാട് കോലിയുടെ ഒരു തീരുമാനം തന്നെ ഞെട്ടിച്ചെന്നും ഗംഭീര്‍ പറഞ്ഞിരുന്നു. മൂന്നാം നമ്പറില്‍ ഷഹബാസ് അഹമ്മദ് കളിക്കുമെന്ന് കോലി ടോസ് ശേഷം പറഞ്ഞിരുന്നു. എന്നാല്‍ തന്റെ ജീവിതത്തില്‍ ഒരു ക്യാപ്റ്റനും മൂന്നാം നമ്പറില്‍ ആരാണ് കളിക്കുകയെന്ന് പറഞ്ഞ് കേട്ടിട്ടില്ല. ഇന്നിംഗ്‌സ് ആരാണ് ഓപ്പണ്‍ ചെയ്യുകയെന്ന് ക്യാപ്റ്റന്‍ പറയുന്നത് സാധാരണമാണ്. എന്നാല്‍ മൂന്നാം നമ്പര്‍ രഹസ്യമായി വെക്കുകയാണ് ചെയ്യാറുള്ളത്. അതുകൊണ്ട് ആ തീരുമാനം ഞെട്ടിച്ചെന്നും ഗംഭീര്‍ പറഞ്ഞു.

Story first published: Thursday, April 15, 2021, 20:29 [IST]
Other articles published on Apr 15, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+