Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഇത്രയും മോശം ക്യാപ്റ്റന്‍സി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല, കെകെആര്‍ ക്യാപ്റ്റനെതിരെ ഗംഭീര്‍

ചെന്നൈ: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയുള്ള തോല്‍വിയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. വളരെ മോശം ക്യാപ്റ്റന്‍സിയാണ് ഓയിന്‍ മോര്‍ഗന്‍ കാഴ്ച്ചവെച്ചതെന്ന് ഗംഭീര്‍ പറയുന്നു. വരുണ്‍ ചക്രവര്‍ത്തിയെ ബൗളിംഗില്‍ നിന്ന് മാറ്റിയ തീരുമാനമാണ് മത്സരഗതിയെ തന്നെ സ്വാധീനിച്ചതെന്ന് ഗംഭീര്‍ പറയുന്നു. എന്തുകൊണ്ടാണ് തുടര്‍ച്ചയായ രണ്ടാം ഓവര്‍ ചക്രവര്‍ത്തിക്ക് നല്‍കാതിരുന്നതെന്ന് ഗംഭീര്‍ ചോദിക്കുന്നു. മോര്‍ഗന് ഇക്കാര്യത്തില്‍ വലിയ വീഴ്ച്ച തന്നെ സംഭവിച്ചതായി ഗംഭീര്‍ പറയുന്നു.

1

ഒരോവറില്‍ രണ്ട് വിക്കറ്റ് നേടിയ താരമാണ് ചക്രവര്‍ത്തി. അതില്‍ വിരാട് കോലിയുടെ വിക്കറ്റും ഉണ്ടായിരുന്നു. അദ്ദേഹത്തെ പന്തേല്‍പ്പിച്ചത് നല്ല തീരുമാനമായിരുന്നു. എന്നാല്‍ ആ ഓവറിന് ശേഷം മോര്‍ഗനാണ് കളി ആര്‍സിബിക്ക് അനുകൂലമാക്കി കൊടുത്തതെന്ന് ഗംഭീര്‍പറയുന്നു. എന്തുകൊണ്ടാണ് ചക്രവര്‍ത്തില്‍ വീണ്ടും പന്തെറിയാതിരുന്നത്. ആര്‍സിബിയുടെ ഫോമിലുള്ള ബാറ്റ്‌സ്മാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ ആ സമയം ക്രീസിലുണ്ടായിരുന്നു. അദ്ദേഹത്തെ വീഴ്ത്താന്‍ പറ്റിയ സമയമായിരുന്നു അത്. മോര്‍ഗന്‍ രണ്ടാമതൊരു ഓവര്‍ കൂടി ചക്രവര്‍ത്തിക്ക് നല്‍കിയിരുന്നെങ്കില്‍ ഉറപ്പായും മാക്‌സ്‌വെല്ലിന്റെ വിക്കറ്റ് അദ്ദേഹം നേടുമായിരുന്നുവെന്നും ഗംഭീര്‍ വ്യക്തമാക്കി.

മാക്‌സ്‌വെല്‍ തുടക്കത്തില്‍ തന്നെ പുറത്തായിരുന്നെങ്കില്‍ കെകെആര്‍ മത്സരത്തില്‍ ആധിപത്യം നേടുമായിരുന്നു. ആര്‍സിബിക്ക് വലിയൊരു സ്‌കോറും കിട്ടുമായിരുന്നില്ല. ഇതെല്ലാം നഷ്ടമായത് മോര്‍ഗന്റെ മോശം ക്യാപ്റ്റന്‍സി കൊണ്ടാണ്. ഇത്രയും മോശം ക്യാപ്റ്റന്‍സി ഞാന്‍ വേറൊരു താരത്തിലും കണ്ടിട്ടില്ലെന്നും ഗംഭീര്‍ പറഞ്ഞു. വിരാട് കോലിയുടേത് ശരിക്കും വലിയ വിക്കറ്റായിരുന്നു. അത് നല്ല ക്യാപ്റ്റന്‍സി തന്നെയാണ്. എന്നാലും പിന്നീട് നടന്നത് തന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും മോശം ക്യാപ്റ്റന്‍സിയാണ്. രണ്ട് വിക്കറ്റെടുത്ത ബൗളറെ രണ്ടാമതൊരു ഓവര്‍ എല്‍പ്പിക്കാതിരുന്നത് അദ്ഭുതപ്പെടുത്തുന്നു. മൂന്നാമതൊരു വിക്കറ്റ് അദ്ദേഹം നേടിയിരുന്നെങ്കില്‍ കളി തന്നെ മാറുമായിരുന്നു.

ഇന്ത്യന്‍ ക്യാപ്റ്റന്‍ അത്തരമൊരു അബദ്ധം കാണിക്കാത്തതില്‍ തനിക്ക് വലിയ സന്തോഷമുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍മാരാണ് അത്തരമൊരു അബദ്ധം കാണിച്ചിരുന്നതെങ്കില്‍ ഒരുപാട് പേര്‍ ഇപ്പോള്‍ വിമര്‍ശിക്കാനുണ്ടാവുമായിരുന്നു. എന്നാല്‍ വിദേശത്ത് നിന്നുള്ള ഒരു ക്യാപ്റ്റനായത് കൊണ്ട് ഒന്നും സംഭവിച്ചില്ല. ഇത്രയും വലിയൊരു അബദ്ധം ആരും കാണിക്കുമെന്ന് തോന്നുന്നില്ലെന്നും ഗംബീര്‍ പറഞ്ഞു. അതേസമയം ചക്രവര്‍ത്തിയെ രണ്ടാം ഓവര്‍ എറിയിക്കാതിരുന്നത് വലിയ അബദ്ധമാണെന്ന് കെകെആര്‍ കോച്ച് ബ്രണ്ടന്‍ മക്കല്ലവും വ്യക്തമാക്കി. ആര്‍സിബി തകരുമെന്ന് കരുതിയ മത്സരത്തിലാണ് മാക്‌സ്‌വെല്ലും ഡിവില്യേഴ്‌സും ചേര്‍ന്ന് 200ന് മുകളില്‍ സ്‌കോര്‍ നേടിയത്.

Story first published: Sunday, April 18, 2021, 21:17 [IST]
Other articles published on Apr 18, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+