വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: കേദാര്‍ ജാദവിനെ ചെന്നൈ എന്തുകൊണ്ട് ഒഴിവാക്കി? ഗംഭീര്‍ പറയും ഉത്തരം

കേദാര്‍ ജാദവിനെ എന്തുകൊണ്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒഴിവാക്കി? ചോദ്യത്തിന് വിശദീകരണവുമായി രംഗത്തുവന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. 2018 -ലെ മെഗാ ലേലത്തില്‍ 7.8 കോടിയെന്ന ഭീമന്‍ തുകയ്ക്കാണ് ജാദവിനെ സ്റ്റീഫന്‍ ഫ്‌ളമിങ്ങും സംഘവും സ്വന്തം പാളയത്തില്‍ കൊണ്ടുവന്നത്. രണ്ടു വര്‍ഷം താരം ചെന്നൈയ്‌ക്കൊപ്പം കളിച്ചു.

എന്നാല്‍ ഇപ്പോള്‍, 2020 ഐപിഎല്‍ സീസണിന് മുന്നോടിയായുള്ള ലേലത്തിന് മുന്‍പ് കേദാര്‍ ജാദവിനെ പറഞ്ഞൊഴിവാക്കിയിരിക്കുന്നു ചെന്നൈ. ചെന്നൈ എന്തുകൊണ്ട് കേദാര്‍ ജാദവിനെ വേണ്ടെന്നുവെച്ചു? ഇതിന് ഉത്തരം ഗംഭീര്‍ നല്‍കും. ഉയര്‍ന്ന പ്രൈസ് ടാഗാണ് കേദാര്‍ ജാദവിന് വിനയായതെന്ന് ഗംഭീര്‍ നിരീക്ഷിക്കുന്നു. മൂന്നോ നാലോ കോടി രൂപയ്ക്കാണ് ജാദവ് ടീമിലുണ്ടായിരുന്നതെങ്കില്‍ താരത്തെ ഒഴിവാക്കാന്‍ ചെന്നൈ മുതിരുമായിരുന്നില്ലെന്ന് മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകന്‍ പറയുന്നു.

IPL 2021: Gautam Gambhir Reveals Reason Why Chennai Super Kings Released Kedar Jadhav

'പീയുഷ് ചൗളയെ ഒഴിവാക്കാനുള്ള കാരണവും ഉയര്‍ന്ന വിലതന്നെ. ഒപ്പം ടീമില്‍ കരണ്‍ ശര്‍മയും ഇമ്രാന്‍ താഹിറും ചൗളയ്ക്ക് പകരക്കാരായുണ്ട്. എന്നാല്‍ കേദാര്‍ ജാദവിന്റെ കാര്യമെടുത്താല്‍ വിലയും ഒപ്പം ബാറ്റിങ് പൊസിഷനും വിലങ്ങുതടിയായി. ജാദവിന് മൂന്നോ നാലോ കോടി രൂപയാണ് പ്രൈസ് ടാഗുണ്ടായിരുന്നതെങ്കില്‍ ഒരു സീസണില്‍ കൂടി പരീക്ഷിക്കാന്‍ ധോണി തയ്യാറായേനെ', സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഗംഭീര്‍ പറഞ്ഞു. കഴിഞ്ഞ ഐപിഎല്‍ സീസണിലെ ദാരുണ പ്രകടനവും കേദാര്‍ ജാദവിന്റെ നിറംകെടുത്തുന്നുണ്ട്. പോയ സീസണില്‍ എട്ടു മത്സരങ്ങളില്‍ നിന്നും 62 റണ്‍സ് മാത്രമാണ് ജാദവ് അടിച്ചെടുത്തത്. എന്നാല്‍ ജാദവിനെ ഒഴിവാക്കാനുള്ള പ്രധാന കാരണം ഉയര്‍ന്ന പ്രൈസ് ടാഗുതന്നെയാണെന്ന് ഗംഭീര്‍ ഉറപ്പിച്ചു പറയുന്നു.

കേദാര്‍ ജാദവിന് പുറമെ പിയൂഷ് ചൗള, ഹര്‍ഭജന്‍ സിങ്, മുരളി വിജയ്, മോനു കുമാര്‍ സിങ്, ഷെയ്ന്‍ വാട്‌സണ്‍ എന്നിവരും പുതിയ സീസണില്‍ ചെന്നൈയ്ക്കായി കളിക്കില്ല. ഐപിഎല്ലില്‍ നിന്നും വിരമിച്ച പശ്ചാത്തലത്തിലാണ് വാട്‌സണിന്റെ പടിയിറക്കം. ലേലത്തിന് മുന്നോടിയായി 18 താരങ്ങളെ ചെന്നൈ നിലനിര്‍ത്തിയിട്ടുണ്ട്. ഇവരെ ചുവടെ കാണാം.

എംഎസ് ധോണി, രവീന്ദ്ര ജഡേജ, സുരേഷ് റെയ്ന, ഫാഫ് ഡുപ്ലെസി, സാം കറന്‍, ഡ്വെയ്ന്‍ ബ്രാവോ, ജോഷ് ഹേസല്‍വുഡ്, ലുങ്കി എന്‍ഗിഡി, അംബാട്ടി റായുഡു, കരണ്‍ ശര്‍മ, മിച്ചല്‍ സാന്‍ടര്‍, ശാര്‍ദ്ധുല്‍ താക്കൂര്‍, റിതുരാജ് ഗെയ്ക്വാദ്, എന്‍ ജഗദീശന്‍, ഇമ്രാന്‍ താഹിര്‍, ദീപക് ചഹര്‍, കെഎം ആസിഫ്, ആര്‍ സായി കിഷോര്‍.

Story first published: Monday, January 25, 2021, 19:12 [IST]
Other articles published on Jan 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X