വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'എംഎസ് ധോണിക്ക് അതിവേഗം റണ്‍സ് നേടാനാവില്ല, പ്രയാസപ്പെടും'- ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ2021 സീസണിന്റെ രണ്ടാം പാദം ഈ മാസം 19ന് യുഎഇയില്‍ ആരംഭിക്കുകയാണ്. ടീമുകളെല്ലാം അവസാന ഘട്ട തയ്യാറെടുപ്പിലാണ്. ആദ്യ പാദത്തിന് വേദി ഇന്ത്യയായിരുന്നു. എന്നാല്‍ രണ്ടാം പാദത്തില്‍ യുഎഇയിലേക്ക് കളി മാറുന്നതോടെ പോയിന്റ് പട്ടികയിലും മാറ്റം വരാന്‍ സാധ്യത ഏറെയാണ്. നിലവിലെ പോയിന്റ് പട്ടിക പ്രകാരം ഡല്‍ഹി ക്യാപിറ്റല്‍സ്, സിഎസ്‌കെ, ആര്‍സിബി, മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് ആദ്യ നാലിലുള്ളത്.

MS Dhoni needs to work on CSK batting order: Gautam Gambhir | Oneindia

എംഎസ് ധോണി ഇന്ത്യയുടെ ഉപദേഷ്ടാവായി സ്ഥാനം ഏറ്റെടുത്തതിനാല്‍ ഇത് അദ്ദേഹത്തിന്റെ അവസാന ഐപിഎല്‍ സീസണായി മാറാന്‍ സാധ്യത ഏറെയാണ്. സിഎസ്‌കെയ്ക്ക് മൂന്ന് ഐപിഎല്‍ കിരീടം നേടിക്കൊടുത്ത ധോണിക്ക് അവസാന സീസണില്‍ കിരീടം നേടിക്കൊടുത്ത് യാത്രയയപ്പ് നല്‍കേണ്ടത് സഹതാരങ്ങളുടെ കടമയാണ്. എന്തായാലും സജീവ കിരീട പ്രതീക്ഷയിലാണ് സിഎസ്‌കെയുള്ളത്.

IPL 2021: 'തീ പാറും', രണ്ടാം പാദത്തില്‍ കാത്തിരിക്കുന്ന അഞ്ച് താര പോരാട്ടങ്ങള്‍ ഇതാIPL 2021: 'തീ പാറും', രണ്ടാം പാദത്തില്‍ കാത്തിരിക്കുന്ന അഞ്ച് താര പോരാട്ടങ്ങള്‍ ഇതാ

1

2020 ആഗസ്റ്റ് 15ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി സിഎസ്‌കെയ്‌ക്കൊപ്പം വിക്കറ്റ് കീപ്പറായും നായകനായും തിളങ്ങുന്നുണ്ടെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ പഴയ ഫോമില്ല. പഴയ വെടിക്കെട്ട് പ്രകടനം ഇനി ധോണിയില്‍ നിന്നുണ്ടാവുക പ്രയാസം തന്നെയാണെന്ന് പറയാം. ഇപ്പോഴിതാ രണ്ടാം പാതത്തിലും ധോണി ബാറ്റിങ്ങില്‍ പ്രയാസപ്പെടുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.

'എംഎസ് ധോണിയെ സ്വാഭവികമായും 4,5 ബാറ്റിങ് പൊസിഷനുകളിലാണ് നമ്മള്‍ കൂടുതലായും കണ്ടിട്ടുള്ളത്. എന്നാല്‍ ആദ്യ പാദത്തില്‍ 6,7 സ്ഥാനങ്ങളിലാണ് ധോണി ബാറ്റ് ചെയ്യാനിറങ്ങിയത്. സാം കറാനെ തനിക്ക് മുമ്പ് ഇറക്കിവിടുന്ന അവസ്ഥപോലും ഉണ്ടാവുന്നു. അതിന് പിന്നിലെ കാരണം ഉപദേഷ്ടാവായും വിക്കറ്റ് കീപ്പറായും ടീമിനെ നയിക്കാനുള്ള ശ്രമമാണ്. ഇങ്ങനെ പോയാല്‍ 8,9 പന്തുകള്‍ മാത്രമാവും ധോണിക്ക് കളിക്കാന്‍ അവസരം ലഭിക്കുക.

2

അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാതെ വലിയ പ്രകടനം ഐപിഎല്ലില്‍ നടത്തുകയെന്നത് ധോണിയെ സംബന്ധിച്ച് പ്രയാസം തന്നെയാണ്. ഐപിഎല്‍ വളരെ പ്രയാസമുള്ള ടൂര്‍ണമെന്റാണ്. സിപിഎല്‍ പോലെയെ മറ്റ് ഫ്രാഞ്ചൈസി ക്രിക്കറ്റ് പോലെയോ അല്ല. ലോകോത്തര ബൗളര്‍മാരെ ഐപിഎല്ലില്‍ നേരിടേണ്ടി വരും. എന്നെ സംബന്ധിച്ച് പറഞ്ഞാല്‍ സിഎസ്‌കെക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി ടോപ് ഓഡര്‍ തിളങ്ങണമെന്നതാണ്.കാരണം എംഎസ് ധോണിയില്‍ ഇനി പ്രതീക്ഷവെക്കാനാവില്ല'- ഗൗതം ഗംഭീര്‍ പറഞ്ഞു.

ഇത്തവണയും ആദ്യം പരിശീലനം ആരംഭിച്ച ടീമുകളിലൊന്ന് സിഎസ്‌കെയാണ്. ഗംഭീര ബാറ്റിങ്ങാണ് നെറ്റ്‌സില്‍ ധോണി കാഴ്ചവെക്കുന്നത്. എന്നാല്‍ മറ്റൊരു മത്സരവും ഏറെ നാളുകളായി കളിക്കാതെ ഐപിഎല്ലിനെത്തി ബാറ്റിങ്ങില്‍ തിളങ്ങുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. ഇത് ധോണിക്കും കൃത്യമായി അറിയാവുന്നതിനാലാണ് അദ്ദേഹം സ്വയം ബാറ്റിങ് ഓഡറില്‍ താഴോട്ടിറങ്ങുന്നത്.

3

2020ലെ യുഎഇ ഐപിഎല്ലില്‍ സിഎസ്‌കെ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. സിഎസ്‌കെ ചരിത്രത്തിലാദ്യമായി പ്ലേ ഓഫിലെത്താതെ പോയ ഐപിഎല്‍ സീസണും ഇതായിരുന്നു. ഇന്ത്യയില്‍ സിഎസ്‌കെക്കുവേണ്ടി തിളങ്ങിയ താരങ്ങളുടെയെല്ലാം യുഎഇയിലെ പ്രകടനം എങ്ങനെയെന്ന് കണ്ടുതന്നെ അറിയണം. ഫഫ് ഡുപ്ലെസിസിന് സിപിഎല്ലിനിടെ പരിക്കേറ്റിരുന്നെങ്കിലും രണ്ടാം പാദം കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

അമ്പാട്ടി റായിഡു, സുരേഷ് റെയ്‌ന, റുതുരാജ് ഗെയ്ക്‌വാദ്, മോയിന്‍ അലി, സാം കറാന്‍ എന്നിവരെല്ലാം രണ്ടാം പാദത്തിലും സിഎസ്‌കെക്കൊപ്പമുണ്ട്. യുഎഇയിലെ സാഹചര്യം ബാറ്റിങ്ങിനും ബൗളിങ്ങിനും ഒരുപോലെ പിന്തുണ ലഭിക്കുന്ന തരത്തിലുള്ളതാണ്. സ്പിന്നര്‍മാര്‍ക്കും തിളങ്ങാനാവുന്ന പിച്ചാണിത്. 2020ലെ പിഴവുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടാവും സിഎസ്‌കെ ഇറങ്ങുമെന്ന കാര്യം ഉറപ്പാണ്. ധോണിയും പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളമിങ്ങും ചേര്‍ന്ന് എന്ത് തന്ത്രമാവും മെനഞ്ഞിരിക്കുന്നതെന്ന് കാത്തിരുന്ന് കാണാം. മുംബൈ ഇന്ത്യന്‍സ്- സിഎസ്‌കെ മത്സരത്തോടെയാവും രണ്ടാം പാദം ആരംഭിക്കുന്നത്.

Story first published: Thursday, September 16, 2021, 9:19 [IST]
Other articles published on Sep 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X