വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'എന്തൊരു മോശം ഷോട്ട്', കോലിയും മാക്‌സ്‌വെല്ലും വിക്കറ്റ് നഷ്ടപ്പെടുത്തിയതിനെ വിമര്‍ശിച്ച് ഗംഭീര്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലെ ആര്‍സിബിയുടെ പ്രതീക്ഷകള്‍ അസ്തമിച്ചിരിക്കുകയാണ്. കിരീട പ്രതീക്ഷ സജീവമാക്കി പ്ലേ ഓഫിലെത്തിയ ആര്‍സിബി എലിമിനേറ്ററില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോറ്റാണ് പുറത്തായത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ കെകെആര്‍ രണ്ട് പന്തും നാല് വിക്കറ്റും ബാക്കിനിര്‍ത്തിയാണ് വിജയം നേടിയെടുത്തത്.

ഈ സീസണോടെ വിരാട് കോലി ആര്‍സിബി നായകസ്ഥാനം ഒഴിയുമെന്നതിനാല്‍ ആരാധകര്‍ വലിയ പ്രതീക്ഷവെച്ചിരുന്നെങ്കിലും പതിവ് നിര്‍ഭാഗ്യം ടീമിനെ വേട്ടയാടി. ബാറ്റിങ് നിരയുടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ആര്‍സിബിക്ക് തിരിച്ചടിയായത്. ഇപ്പോഴിതാ ആര്‍സിബി നായകന്‍ വിരാട് കോലിയുടെയും ഗ്ലെന്‍ മാക്‌സ് വെല്ലിന്റെയും ഷോട്ട് സെലക്ഷനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കെകെആറിനെ രണ്ട് തവണ കിരീടത്തിലേക്ക് നയിച്ച നായകനുമായ ഗൗതം ഗംഭീര്‍.

Also Read : IPL 2021: ആര്‍സിബിയുടെ തോല്‍വി അവിടെ തുടങ്ങി! കെകെആര്‍ ജയമുറപ്പിച്ചത് എപ്പോഴെന്നു ചോപ്ര പറയുന്നു

1

'മോശം ബാറ്റിങ് തന്നെയാണിത്. ഷോട്ട് സെലക്ഷനും വളരെ മോശം. ആരെങ്കിലും ഒരാള്‍ 16 ഓവര്‍വരെയെങ്കിലും ബാറ്റ് ചെയ്യാന്‍ ശ്രമിക്കണമായിരുന്നു. ആദ്യം വിരാടിനെക്കുറിച്ച് തന്നെ പറയാം. തെറ്റായ സമയത്ത് മോശം ഷോട്ട് കളിച്ചാണ് അവന്‍ പുറത്തായത്. ഗ്ലെന്‍ മാക്‌സ് വെല്ലും ഇത് തന്നെയാണ് ചെയ്തത്. സുനില്‍ നരെയ്‌ന്റെ ഓവറില്‍ രണ്ട് പന്തുകള്‍ മാത്രം ബാക്കി നില്‍ക്കെ അത്തരമൊരു ഷോട്ടിന്റെ ആവിശ്യമുണ്ടായിരുന്നോ?ശിവം മാവിയെയായിരുന്നു അവന്‍ ലക്ഷ്യമിടേണ്ടിയിരുന്നത്.

മികച്ചൊരു പദ്ധതിയുണ്ടായിരുന്നെങ്കില്‍ 150-155 എന്ന സ്‌കോറിലേക്കെത്താന്‍ അവര്‍ക്ക് സാധിക്കുമായിരുന്നു. ആരെയൊക്കെ ഏതൊക്കെ സാഹചര്യത്തില്‍ ലക്ഷ്യമിടണമെന്നതിലും കൃത്യമായ പദ്ധതി വേണമായിരുന്നു. 16 ഓവര്‍വരെ വിരാട് നിന്നിരുന്നെങ്കില്‍ 60-70 റണ്‍സ് നേടമായിരുന്നു. ഇത് മികച്ച ടോട്ടലിലേക്ക് ടീമിനെ എത്തിക്കാനും സഹായിക്കുമായിരുന്നു'-ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോയില്‍ സംസാരിക്കവെ ഗംഭീര്‍ പറഞ്ഞു.

2

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ച ആര്‍സിബിക്ക് പിഴച്ചു. വിരാട് കോലി 33 പന്തില്‍ അഞ്ച് ബൗണ്ടറിയടക്കം 39 റണ്‍സുമായി ടീമിന്റെ ടോപ് സ്‌കോററായി. ദേവ്ദത്ത് പടിക്കല്‍ (21), ഗ്ലെന്‍ മാക്‌സ് വെല്‍ (15), എബി ഡിവില്ലിയേഴ്‌സ് (11) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഒന്നാം വിക്കറ്റില്‍ 49 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കാന്‍ ആര്‍സിബിക്ക് സാധിച്ചെങ്കിലും പിന്നീടത് മുതലാക്കാനായില്ല.

കെ എസ് ഭരത് 16 പന്തില്‍ 9 റണ്‍സാണ് നേടിയത്. ഭരത് സ്‌കോര്‍ ഉയര്‍ത്താന്‍ പ്രയാസപ്പെട്ടതോടെ പിന്നാലെയെത്തിയവരും സമ്മര്‍ദ്ദത്തിലായി. മാക്‌സ് വെല്ലിനും സ്വാതന്ത്ര്യത്തോടെ കളിക്കാനാവാത്തതാണ് തിരിച്ചടിയായത്. എബി ഡിവില്ലിയേഴ്‌സിനും പ്രതീക്ഷക്കൊത്തുയരാനായില്ല. കെകെആറിന്റെ സുനില്‍ നരെയ്‌ന്റെ ബൗളിങ്ങാണ് ആര്‍സിബിയെ പിടിച്ചുകെട്ടിയത്. നാല് ഓവറില്‍ 21 റണ്‍സ് വിട്ടുകൊടുത്ത് നാല് വിക്കറ്റാണ് അദ്ദേഹം നേടിയത്. ലോക്കി ഫെര്‍ഗൂസന്‍ രണ്ട് വിക്കറ്റുമായി മികച്ച പിന്തുണയും നല്‍കി.

3

ആര്‍സിബി ബൗളര്‍മാര്‍ അവസാന സമയംവരെ പൊരുതി നോക്കിയെങ്കിലും കെകെആറിന്റെ വിജയത്തെ തടുത്തുനിര്‍ത്താനായില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്താനും റണ്‍റേറ്റ് പിടിച്ചുനിര്‍ത്താനും ആര്‍സിബിക്കായി. എന്നാല്‍ സുനില്‍ നരെയ്ന്‍ 15 പന്തില്‍ മൂന്ന് സിക്‌സ് ഉള്‍പ്പെടെ 26 റണ്‍സ് നേടിയത് ആര്‍സിബിക്ക് തിരിച്ചടിയായി. മുഹമ്മദ് സിറാജ്, ഹര്‍ഷല്‍ പട്ടേല്‍, യുസ് വേന്ദ്ര ചഹാല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

വിരാട് കോലി നായകസ്ഥാനം ഒഴിഞ്ഞതിനാല്‍ പുതിയ സീസണില്‍ പുതിയ മുഖവുമായാവും ആര്‍സിബി ഇറങ്ങുക. ടീമില്‍ അടിമുടി മാറ്റങ്ങള്‍ ഉണ്ടാവാന്‍ സാധ്യതകളേറെ. വിരാട് കോലി നായകസ്ഥാനം ഒഴിഞ്ഞാലും താരമായി ടീമിനൊപ്പം തുടരും. അടുത്ത സീസണില്‍ എബി ഡിവില്ലിയേഴ്‌സ് ടീമിനൊപ്പം ഉണ്ടാകുമോയെന്നത് കാത്തിരുന്ന് കാണണം.

Story first published: Tuesday, October 12, 2021, 16:02 [IST]
Other articles published on Oct 12, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X