വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സ്‌റ്റോയിനിസിനെ ഡല്‍ഹി കളിപ്പിക്കേണ്ടായിരുന്നു, ടീമിന്റെ സംതുലിതാവസ്ഥ തകര്‍ത്തു- ഗംഭീര്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ സിഎസ്‌കെ-കെകെആര്‍ ഫൈനല്‍. രണ്ടാം ക്വാളിഫയറില്‍ കരുത്തരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തിയാണ് കെകെആര്‍ ഫൈനല്‍ ടിക്കറ്റെടുത്തത്. ആദ്യ ക്വാളിഫയറില്‍ സിഎസ്‌കെയോട് തോറ്റ ഡല്‍ഹി കെകെആറിനെ തോല്‍പ്പിച്ച് ഫൈനലില്‍ കടക്കാമെന്ന് പ്രതീക്ഷിച്ചെങ്കിലും രണ്ടാം ക്വാളിഫയറിലും കാലിടറി. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സെടുത്തപ്പോള്‍ കെകെആര്‍ ഒരു പന്തും മൂന്ന് വിക്കറ്റും ബാക്കിനിര്‍ത്തിയാണ് വിജയം നേടിയെടുത്തത്.

രണ്ടാം ക്വാളിഫയറില്‍ നിര്‍ണ്ണായക മാറ്റവുമായാണ് ഡല്‍ഹിയിറങ്ങിയത്. പരിക്കേറ്റ് പുറത്തായിരുന്ന മാര്‍ക്കസ് സ്റ്റോയിനിസിനെ ഡല്‍ഹി പ്ലേയിങ് 11ലേക്ക് തിരിച്ചുവിളിച്ചു. രണ്ടാം പാദത്തില്‍ അദ്ദേഹം കളിക്കുന്ന ആദ്യ മത്സരമായിരുന്നു ഇത്. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനിറങ്ങിയ സ്റ്റോയിനിസ് 23 പന്തില്‍ 18 റണ്‍സാണ് നേടിയത്. ഒരു ഓവര്‍ പോലും പന്തെറിഞ്ഞുമില്ല. ഇപ്പോഴിതാ ഡല്‍ഹി ക്യാപിറ്റല്‍സ് സ്റ്റോയിനിസിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് തിരിച്ചടിയായെന്ന് വിലയിരുത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കെകെആറിനെ രണ്ട് കിരീടത്തിലേക്കെത്തിച്ച നായകനുമായ ഗൗതം ഗംഭീര്‍.

'ഞാനിപ്പോഴും സ്റ്റീവ് സ്മിത്തെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. അഞ്ച് മികച്ച ബൗളര്‍മാര്‍ ഒപ്പമുള്ളപ്പോള്‍ സ്‌റ്റോയിനിസിന്റെ ബൗളിങ്ങിന് വലിയ പ്രാധാന്യമുണ്ടെന്ന് കരുതുന്നില്ല. സ്റ്റോയിനിസിനെ ടീമിലേക്ക് തിരിച്ചുവിളിക്കാമെന്നത് തികച്ചും തെറ്റായ തീരുമാനമായിരുന്നു. ടീമിന്റെ സംതുലിതാവസ്ഥ ഇത് നഷ്ടപ്പെടുത്തി. ഇത്തരമൊരു പിച്ചില്‍ മികച്ച ബൗളിങ് കരുത്തുള്ള ടീമിനെതിരേ ഡല്‍ഹി കാട്ടിയത് സാഹസമായിരുന്നു'- ഗൗതം ഗംഭീര്‍ പറഞ്ഞു.

gautamgambhir-marcusstoinis

സ്റ്റീവ് സ്മിത്തിനെപ്പോലൊരു സൂപ്പര്‍ ബാറ്റ്‌സ്മാനെ തഴഞ്ഞാണ് സ്റ്റോയിനിസിനെ ഡല്‍ഹി പരിഗണിച്ചത്. പ്രയാസമേറിയ സാഹചര്യത്തില്‍ നിര്‍ണ്ണായക പ്രകടനം കാഴ്ചവെക്കാന്‍ കഴിവുള്ള താരമാണ് സ്മിത്ത്. എന്നാല്‍ വേണ്ടവിധത്തില്‍ ഡല്‍ഹി താരത്തെ ഉപയോഗിച്ചില്ല. ഇടവേളക്ക് ശേഷമെത്തിയ സ്റ്റോയിനിസിനെ മൂന്നാം നമ്പറില്‍ കളിപ്പിച്ചു എന്നതാണ് മറ്റൊരു കാര്യം. താരത്തിന്റെ മെല്ലപ്പോക്ക് ടീമിനെ പ്രതികൂലമായി ബാധിച്ചു. സ്‌റ്റോയിനിസിന് അതിവേഗം സ്‌കോര്‍ ഉയര്‍ത്താനാവാതെ വന്നതോടെ പിന്നാലെ എത്തിയവരും സമ്മര്‍ദ്ദത്തിലായി.

അതേ സമയം സ്‌റ്റോയിനിസെ ടീമില്‍ ഉള്‍പ്പെടുത്തിയതിന് ബുദ്ധിപരമായ തീരുമാനമെന്നാണ് സഞ്ജയ് മഞ്ജരേക്കര്‍ വിശേഷിപ്പിച്ചത്. 'സ്റ്റോയിനിസിനെ പ്ലേയിങ് 11 ഉള്‍പ്പെടുത്തുകയെന്നത് മികച്ചൊരു പദ്ധതിയായിരുന്നു. സ്റ്റോയിനിസിനെ പ്രകടനത്തെ കുറ്റം പറയുമ്പോഴും ഈ പിച്ച് വളരെ പ്രയാസമുള്ളതായിരുന്നുവെന്ന് മനസിലാക്കണം. അതേ ടീമിനെ നിലനിര്‍ത്തി എന്നതാണ് കെകെആര്‍ ചെയ്ത ഏറ്റവും മഹത്തായ കാര്യം. റസല്‍ ഫിറ്റായിരുന്നെങ്കിലും അവര്‍ അവനെ കളിപ്പിക്കാന്‍ തയ്യാറാകില്ലായിരുന്നു'- സഞ്ജയ് പറഞ്ഞു.

IPL 2021: 'ഈ സന്ദര്‍ഭത്തെ വിവരിക്കാന്‍ വാക്കുകളില്ല', തോല്‍വിയില്‍ ചങ്ക് തകര്‍ന്ന് റിഷഭ് പന്ത് IPL 2021: 'ഈ സന്ദര്‍ഭത്തെ വിവരിക്കാന്‍ വാക്കുകളില്ല', തോല്‍വിയില്‍ ചങ്ക് തകര്‍ന്ന് റിഷഭ് പന്ത്

ടീമില്‍ മാറ്റം വരുമ്പോള്‍ സംതുലിതാവസ്ഥയെ അത് ബാധിക്കും. ആന്‍ഡ്രേ റസല്‍ കെകെആര്‍ നിരയിലുണ്ടായിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നാകുമായിരുന്നു. എന്നാല്‍ എലിമിനേറ്ററില്‍ ആര്‍സിബിക്കെതിരേ ടീമിനെ വിജയത്തിലെത്തിച്ച അതേ ടീമുമായി ഇറങ്ങി കെകെആര്‍ ഡല്‍ഹിയേയും മറികടന്ന് ഫൈനല്‍ ടിക്കറ്റെടുക്കുകയായിരുന്നു.

ഫൈനലില്‍ ഇതേ ടീമിനെത്തന്നെ കെകെആര്‍ ഇറക്കാനാണ് സാധ്യത. സിഎസ്‌കെയെപ്പോലൊരു ശക്തമായ ടീമിനെതിരേ നിലവിലെ വിജയക്കൂട്ടുകെട്ട് പൊളിക്കാന്‍ കെകെആര്‍ തയ്യാറായേക്കില്ല. മധ്യനിരയില്‍ ദിനേഷ് കാര്‍ത്തിക്,നായകന്‍ ഓയിന്‍ മോര്‍ഗന്‍ എന്നിവരുടെ ബാറ്റിങ്ങാണ് ടീമിന്റെ പ്രധാന തലവേദന. വെങ്കടേഷ് അയ്യര്‍- ശുഭ്മാന്‍ ഗില്‍ കൂട്ടുകെട്ടാണ് ടീമിന്റെ ശക്തി. സ്പിന്‍ ബൗളര്‍മാരും പ്രതീക്ഷക്കൊത്ത് പന്തെറിയുന്നു. ഇത്തവണ പല തവണ ഭാഗ്യം തുണച്ച കെകെആര്‍ ഫൈനലില്‍ ധോണിക്കും സംഘത്തിനും ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യം ഉറപ്പാണ്. മൂന്നാം കിരീടമാണ് കെകെആര്‍ ഇത്തവണ ലക്ഷ്യമിടുന്നത്. സിഎസ്‌കെ ജയിച്ചാല്‍ നാലാം കിരീടവും ടീമിന്റെ അലമാരയിലെത്തും.

Story first published: Thursday, October 14, 2021, 11:55 [IST]
Other articles published on Oct 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X