Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: പൂജ്യം മുതല്‍ വന്‍ തോല്‍വി വരെ, ഐപിഎല്ലിലെ 5 നാണംകെട്ട റെക്കോര്‍ഡുകള്‍ ഇവയാണ്

മുംബൈ: ഐപിഎല്‍ എന്നത് ഏത് ബൗളര്‍ക്കും ബാറ്റ്‌സ്മാനും നേട്ടങ്ങള്‍ ഉണ്ടാക്കുന്ന ടൂര്‍ണമെന്റാണ്. എന്നാല്‍ അതേ പോലെ തന്നെ പല നാണക്കേടുകളും പിറക്കുന്ന ടൂര്‍ണമെന്റ് കൂടിയാണ് ഐപിഎല്‍. ചിലരുടെ ടി20 കരിയര്‍ വരെ അതിലൂടെ തീര്‍ന്ന് പോയിട്ടുണ്ട്. അത്തരത്തില്‍ അഞ്ച് സംഭവങ്ങള്‍ ഇവിടെ അവതരിപ്പിക്കുകയാണ്. നാണക്കേടെന്ന് എടുത്ത് പറയാവുന്ന കാര്യങ്ങളാണ് ഇത്. വേറെയും റെക്കോര്‍ഡുകള്‍ ഉണ്ടെങ്കിലും ഈ അഞ്ച് കാര്യങ്ങള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്നു.

ബേസിലിന്റെ കരിയര്‍ തീര്‍ന്നു

ബേസിലിന്റെ കരിയര്‍ തീര്‍ന്നു

2018ലാണ് ബേസില്‍ തമ്പി ഐപിഎല്ലില്‍ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേട് സ്വന്തമാക്കിയത്. നാലോവര്‍ എറിഞ്ഞ ബേസില്‍ ആര്‍സിബിക്കെതിരെ 70 റണ്‍സാണ് വഴങ്ങിയത്. ഐപിഎല്‍ ചരിത്രത്തില്‍ ഇത്രയും റണ്‍സ് ആരും വഴങ്ങിയിട്ടില്ല. ഒരു വിക്കറ്റ് പോലും ബേസിലിന് കിട്ടിയില്ല. ആദ്യ ഓവറില്‍ തന്നെ ബേസിലിന്റെ കാര്യം പോക്കാണെന്ന് വ്യക്തമായിരുന്നു. മോയിന്‍ അലി രണ്ട് സിക്‌സറിനാണ് ആദ്യ ഓവറില്‍ തന്നെ തൂക്കിയത്. 19 റണ്‍സ് പിറന്നു. രണ്ടാമത്തേതില്‍ 18 റണ്‍സും മൂന്നാമത്തേതില്‍ 14 റണ്‍സും പിറന്നു. ഇഷാന്ത് ശര്‍മയുടെ 66 റണ്‍സെന്ന റെക്കോര്‍ഡാണ് തകര്‍ത്തത്. മത്സരത്തില്‍ ഹൈദരാബാദ് 14 റണ്‍സിന് തോറ്റു.അിതന് ശേഷം അധികം അവസരങ്ങള്‍ ബേസിലിനെ തേടിയെത്തിയിട്ടില്ല.

പൂജ്യം കൊണ്ട് കളി

പൂജ്യം കൊണ്ട് കളി

ഗൗതം ഗംഭീര്‍ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ പൂജ്യനായതാണ് ഐപിഎല്ലിലെ മറ്റൊരു നാണക്കേട്. 2014ലാണ് ഈ നാണക്കേടിന്റെ റെക്കോര്‍ഡ് ഗംഭീര്‍ സ്വന്തമാക്കി. മൂന്ന് കളിയിലുമായി 13 പന്തുകള്‍ ഗംഭീര്‍ നേരിട്ടിട്ടുണ്ട്. നാലാമത്തെ കളിയില്‍ അഞ്ച് പന്തില്‍ നിന്ന് ആകെ ഒരു റണ്‍സാണ് ഗംഭീര്‍ നേടിയത്. ഇതേ റെക്കോര്‍ഡ് നേടിയ മറ്റൊരു താരം കൂടിയുണ്ട്. ആഷ്ടണ്‍ ടര്‍ണറാണ് ആ താരം. ആദ്യ പന്തില്‍ തന്നെയാണ് ടര്‍ണര്‍ പുറത്തായത്. 2019ലാണ് ടര്‍ണര്‍ മൂന്ന് ഇന്നിംഗ്‌സില്‍ പൂജ്യനായത്.

ആര്‍സിബിയുടെ തിരുത്താനാവാത്ത ചരിത്രം

ആര്‍സിബിയുടെ തിരുത്താനാവാത്ത ചരിത്രം

ഐപിഎല്ലിലെ ഏറ്റവും കുറഞ്ഞ സ്‌കോറെന്ന നാണക്കേടാണ് ആര്‍സിബിക്കുള്ളത്. 2017ലാണ് സംഭവിച്ചത്. സുനില്‍ നരെയ്ന്‍ അടിച്ചുതകര്‍ത്ത മത്സരത്തില്‍ കൊല്‍ക്കത്ത വലിയ സ്‌കോറിലേക്ക് കുതിക്കുകയായിരുന്നു. എന്നാല്‍ ആര്‍സിബി ബൗളര്‍മാരെ അവരെ പിടിച്ചുകെട്ടി. 131 റണ്‍സിന് കെകെആര്‍ പുറത്തായത്. ഈ സ്‌കോര്‍ എളുപ്പത്തില്‍ ആര്‍സിബി ചേസ് ചെയ്യുമെന്ന് ഉറപ്പായിരുന്നു. 49 റണ്‍സിനാണ് ആര്‍സിബി മത്സരത്തില്‍ പുറത്തായത്. ആദ്യ ഓവറില്‍ വിരാട് കോലിയും പിന്നീട് മന്‍ദീപ് സിംഗും പിന്നാലെ എബി ഡിവില്യേഴ്‌സും പുറത്തായി. പിന്നീട് കെകെആറിന് ആര്‍സിബിയെ ചുരുട്ടികെട്ടാവുന്നതേ ഉണ്ടായിരുന്നുള്ളൂ. 9.4 ഓവറിലാണ് ആര്‍സിബി കൂടാരം കയറിയത്. അവസാന ആറ് വിക്കറ്റ് ഒമ്പത് റണ്‍സിന് അവര്‍ കളഞ്ഞു. ഒമ്പത് റണ്‍സെടുത്ത കേദാര്‍ ജാദവാണ് അവരുടെ ടോപ് സ്‌കോറര്‍.

എക്‌സ്ട്രാസിലും റെക്കോര്‍ഡ്

എക്‌സ്ട്രാസിലും റെക്കോര്‍ഡ്

ഐപിഎല്ലില്‍ എപ്പോഴും എക്‌സ്ട്രാസ് വിട്ടുകൊടുക്കുന്നതില്‍ ടീമുകള്‍ പിശുക്ക് കാണിക്കാറുണ്ട്. എന്നാല്‍ അക്കാര്യത്തിലും റെക്കോര്‍ഡ് ഇട്ട ടീമുണ്ട്. 28 എക്‌സ്ട്രാസ് ആണ് ഡെക്കാന്‍ ചാര്‍ജേഴ്‌സ് 2008ല്‍ വഴങ്ങിയത്. ഇത് ഐപിഎല്ലിലെ മറ്റൊരു നാണക്കേടാണ്. കെകെആറിനെതിരെയായിരുന്നു ഇത്രയും എക്‌സ്ട്രാസ് വഴങ്ങിയത്. 110 റണ്‍സ് ഡെക്കാന്‍ ആദ്യം പുറത്തായി. എന്നാല്‍ കെകെആര്‍ മൂന്നിന് 21 എന്ന നിലയിലായിരുന്നു. വിക്കറ്റുകളും ഡെക്കാന്‍ എടുത്തതോടെ ജയം എളുപ്പമല്ലായിരുന്നു. 15 വൈഡുകള്‍ അടക്കം ഇത്രയും എക്‌സ്ട്രാസ് വിട്ടുകൊടുത്തതാണ് ഡെക്കാന്‍ തോല്‍ക്കാന്‍ ഇടയാക്കിയത്. 19 ഓവറില്‍ 112 റണ്‍സായിരുന്നു ജയിക്കുമ്പോള്‍. ആ എക്‌സ്ട്രാസ് ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ കളി മമാറുമായിരുന്നു.

മുംബൈയുടെ റെക്കോര്‍ഡ്

മുംബൈയുടെ റെക്കോര്‍ഡ്

ഐപിഎല്ലിലെ റെക്കോര്‍ഡ് ജയങ്ങളിലൊന്നാണ് മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ഡെയര്‍ഡെവില്‍സിനെതിരെ സ്വന്തമാക്കിയത്. 146 റണ്‍സിന്റെ നാണംകെട്ട തോല്‍വിയായിരുന്നു ഡല്‍ഹി സ്വന്തമാക്കിയത്. സിമ്മണ്‍സും പൊള്ളാര്‍ഡും തകര്‍ത്തടിച്ച മത്സരത്തില്‍ 212 റണ്‍സാണ് മുംബൈ സ്‌കോര്‍ ചെയ്തത്. മറുപടി 66 റണ്‍സില്‍ ഡല്‍ഹി ഒതുങ്ങി. സഞ്ജു സാംസണ്‍ ഗോള്‍ഡന്‍ ഡക്കായി പുറത്തായി. മൂന്ന് ഡല്‍ഹി ബാറ്റ്‌സ്മാന്‍മാര്‍ മാത്രമാണ് രണഅടക്കം കണ്ടത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്‌കോറാണ് ഡല്‍ഹി കുറിച്ചത്. വലിയ സ്‌കോര്‍ മുംബൈ നേടിയത് കൊണ്ട് ഐപിഎല്ലിലെ ഏറ്റവും വലിയ തോല്‍വി ഡല്‍ഹിക്ക് വഴങ്ങേണ്ടി വന്നു.

Story first published: Saturday, April 17, 2021, 23:50 [IST]
Other articles published on Apr 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+