IPL 2021: ഡല്‍ഹിയെ നയിക്കാന്‍ റിഷഭ് പന്ത്, അറിയാം ടീമിന്റെ ഇതുവരെയുള്ള നായകന്മാരെ
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിക്കുന്നത് റിഷഭ് പന്താണ്. പരിക്കേറ്റ ശ്രേയസ് അയ്യറിന് പകരക്കാരനായാണ് 23കാരനായ റിഷഭ് പന്ത് എത്തുന്നത്. സമീപകാലത്തായി മികച്ച ഫോമില്‍ കളിക്കുന്ന റിഷഭിന്റെ ക്യാപ്റ്റന്‍സി മികവ് ഈ സീസണില്‍ നിന്ന് വ്യക്തമാവും. ഭാവി ഇന്ത്യന്‍ ക്യാപ്റ്റനായി വരെ പരിഗണിക്കപ്പെടുന്ന റിഷഭിന്റെ മുന്നില്‍ പ്രതിഭ തെളിയിക്കാനുള്ള അവസരമാണിത്. അവസാന സീസണില്‍ ഫൈനല്‍ കളിച്ച ഡല്‍ഹിയുടെ ഇതുവരെയുള്ള ക്യാപ്റ്റന്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

തുടക്കം സെവാഗിലൂടെ
പ്രഥമ സീസണില്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗാണ് ടീമിനെ നയിച്ചത്. 2008 ല്‍ പ്ലേ ഓഫ് കളിക്കാന്‍ ഡല്‍ഹിക്കായെങ്കിലും കിരീടത്തിലേക്കെത്താനായില്ല. 2012ലും ടീമിനെ നയിക്കാന്‍ സെവാഗിന് അവസരം ലഭിച്ചു. അപ്പോഴും ടീം പ്ലേ ഓഫിലെത്തിയിരുന്നു. 52 മത്സരങ്ങളില്‍ നിന്ന് 24 ജയമാണ് അദ്ദേഹം ടീമിന് നേടിക്കൊടുത്തത്.

ഗൗതം ഗംഭീറിനും അവസരം
2009ല്‍ ഗൗതം ഗംഭീറിന് ക്യാപ്റ്റനായി അവസരം ലഭിച്ചു. 2018ലാണ് അവസാനമായി ടീമിന് നയിച്ചത്. 25 മത്സരത്തില്‍ നിന്ന് 12 ജയമാണ് ഗംഭീറിന് നേടിക്കൊടുക്കാനായത്. കെകെആറിനെ രണ്ട് തവണ കിരീടത്തിലെത്തിച്ച നായകനാണ് ഗംഭീര്‍. എന്നാല്‍ ഡല്‍ഹിയെ കിരീടത്തിലേക്ക് നയിക്കാനായില്ല. 48 ആണ് ഡല്‍ഹിക്കൊപ്പം അദ്ദേഹത്തിന്റെ വിജയ ശരാശരി.

കാര്‍ത്തിക്, ഹോപ്‌സ്, ജയവര്‍ധന, ടെയ്‌ലര്‍, വാര്‍ണര്‍
2010ല്‍ ദിനേഷ് കാര്‍ത്തികാണ് ടീമിനെ നയിച്ചത്. 6 മത്സരത്തില്‍ നിന്ന് രണ്ട് മത്സരം മാത്രമാണ് വിജയിപ്പിക്കാനായത്.2014ലും ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചു. 2011ല്‍ ജെയിംസ് ഹോപ്‌സ് മൂന്ന് മത്സരത്തില്‍ ടീമിനെ നയിച്ചു. രണ്ട് മത്സരത്തില്‍ ടീം തോറ്റപ്പോള്‍ ഒരു മത്സരത്തില്‍ ഫലം ഉണ്ടായില്ല.
2012ല്‍ മഹേല ജയവര്‍ധന ടീമിനെ നയിച്ചു. 18 മത്സരത്തില്‍ 6 ജയവും 11 തോല്‍വിയും 1 ടൈയും ആയിരുന്നു അദ്ദേഹത്തിന് ടീമിന് നേടിക്കൊടുക്കാനായത്. 2012ല്‍ത്തന്നെ റോസ് ടെയ്‌ലറിന് രണ്ട് മത്സരത്തില്‍ നയിക്കാന്‍ അവസരം ലഭിച്ചു. രണ്ടിലും ടീം തോറ്റു. 2013ല്‍ ഡേവിഡ് വാര്‍ണറിനും ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചു. രണ്ടിലും ടീം തോറ്റു. 2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കിരീടം ചൂടിച്ച ക്യാപ്റ്റനാണ് വാര്‍ണര്‍.

കെവിന്‍ പീറ്റേഴ്‌സണ്‍, സഹീര്‍ഖാന്‍, കരുണ്‍ നായര്‍
2014ല്‍ കെവിന്‍ പീറ്റേഴ്‌സനും അവസരം ലഭിച്ചു. 11 മത്സരത്തില്‍ 10ലും തോറ്റപ്പോള്‍ ഒരു മത്സരം മാത്രമാണ് ജയിച്ചത്. ഇതോടെ ഇതേ സീസണില്‍ ജെപി ഡുമിനിയെ പകരക്കാരനാക്കി. ടീമിനെ 16 മത്സരത്തില്‍ നിന്ന് 6 മത്സരത്തിലാണ് ഡുമിനിക്ക് വിജയിപ്പിക്കാനായത്. 2016ല്‍ സഹീര്‍ ഖാന്‍ ടീമിന്റെ ക്യാപ്റ്റനായി. 23 മത്സരത്തില്‍ നിന്ന് 10 ജയവും 13 തോല്‍വിയുമാണ് ടീം വഴങ്ങിയത്. 2017ല്‍ കരുണ്‍ നായര്‍ക്ക് മൂന്ന് മത്സരത്തില്‍ അവസരം ലഭിച്ചപ്പോള്‍ രണ്ട് ജയവും 1 തോല്‍വിയും ടീം നേരിട്ടു.

ശ്രേയസും റിഷഭും
2018ല്‍ ശ്രേയസ് അയ്യര്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്തി. അവസാന സീസണില്‍ ടീമിനെ ഫൈനലിലേക്ക് നയിക്കാന്‍ ശ്രേയസിനായി. എന്നാല്‍ തോളിന് പരിക്കേറ്റതിനാല്‍ ഈ സീസണില്‍ താരം ഉണ്ടാകില്ല. ഇതോടെയാണ് റിഷഭ് പന്തിന് അവസരം ലഭിച്ചത്. ഐപിഎല്ലിലെ പ്രായം കുറഞ്ഞ അഞ്ചാമത്തെ ക്യാപ്റ്റനായാണ് റിഷഭ് ഈ സീസണില്‍ എത്തുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications