വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലിനെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം? ഈ 10 കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം

മുംബൈ: ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. ആരാധക പിന്തുണയിലും താരപ്രതിഫലത്തിലും താരസമ്പന്നതിലുമെല്ലാം ഐപിഎല്ലിനോട് കിടപിടിക്കാന്‍ സാധിക്കുന്ന മറ്റ് ലീഗുകളില്ലെന്ന് തന്നെ പറയാം. ഇത്തവണ കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് ടൂര്‍ണമെന്റ് പാതി വഴിയില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. സെപ്തംബറില്‍ ടൂര്‍ണമെന്റിന്റെ ബാക്കി നടത്താമെന്ന ആലോചനയിലാണ് നിലവില്‍ ബിസിസിഐ. ഐപിഎല്ലിലെ ഒട്ടുമിക്ക റെക്കോഡുകളും ആരാധകര്‍ക്കറിയാമെങ്കിലും ആരും അധികം ശ്രദ്ധിക്കാത്ത,തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത്തരത്തിലുള്ള 10 കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

പഞ്ചാബ്

ഐപിഎല്ലിന്റെ 14 സീസണില്‍ ഒരു തവണപോലും ഉദ്ഘാടന മത്സരം കളിക്കാത്ത ടീമാണ് പഞ്ചാബ് കിങ്‌സും രാജസ്ഥാന്‍ റോയല്‍സും. രാജസ്ഥാന്‍ പ്രഥമ സീസണിലെ ചാമ്പ്യന്മാരാണ് എന്നാല്‍ പഞ്ചാബിനിതുവരെ കിരീടം നേടാനായിട്ടില്ല. 2009ല്‍ ഉദ്ഘാട ദിനം രണ്ട് മത്സരമുണ്ടായിരുന്നു. രണ്ടാമത്തെ മത്സരത്തിലാണ് രാജസ്ഥാന് കളിക്കാന്‍ സാധിച്ചത്.

സൂര്യകുമാര്‍

ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് കൂടുതല്‍ ഐപിഎല്‍ മത്സരം കളിച്ച താരം മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവാണ്. 2012ല്‍ ഐപിഎല്ലിലേക്ക് വരവറിയിച്ച സൂര്യകുമാര്‍ ഈ വര്‍ഷം നടന്ന ഇംഗ്ലണ്ട് പരമ്പരയിലൂടെയാണ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയത്. 101 ഐപിഎല്‍ മത്സരങ്ങള്‍ക്ക് ശേഷമാണ് ദേശീയ ജഴ്‌സിയെന്ന മോഹം സൂര്യകുമാറിന് പൂര്‍ത്തിയാക്കാനായത്.

വിരാട് കോലി

ഒരു സീസണിലെ ഉയര്‍ന്ന രണ്ട് സ്‌കോറുകള്‍ ഒരു സീസണിലാണ് പിറന്നത്. 2016ല്‍ വിരാട് കോലി 973 റണ്‍സുമായി ഓറഞ്ച് ക്യാപ് നേടിയപ്പോള്‍ 848 റണ്‍സുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍ രണ്ടാമതെത്തി. ഐപിഎല്ലിലെ മറ്റ് ഓറഞ്ച് ക്യാപ് നേടിയവരുടെ റണ്‍സിനെക്കാളും ഉയര്‍ന്നതാണിത്.

ഐപിഎല്‍

എല്ലാ ഐപിഎല്‍ സീസണും കളിച്ച മൂന്ന് താരങ്ങള്‍ എബി ഡിവില്ലിയേഴ്‌സ്,വിരാട് കോലി,അമിത് മിശ്ര എന്നിവരാണ്. എന്നാല്‍ ഇവര്‍ മൂന്ന് പേര്‍ക്കും ഇതുവരെ കിരീടം നേടാനായിട്ടില്ല എന്നത് യാദൃശ്ചികം.

ഐപിഎല്‍

അഞ്ച് ഐപിഎല്‍ സീസണില്‍ ഭാഗമായിട്ടുള്ള താരമാണ് ബാബ അപരിജിത്. എന്നാല്‍ ഇതുവരെ അരങ്ങേറാന്‍ താരത്തിന് അവസരം ലഭിച്ചില്ല. സിഎസ്‌കെ,റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സ് ടീമുകള്‍ക്കൊപ്പമാണ് താരം ഉള്‍പ്പെട്ടത്.

ഐപിഎല്‍

ഐപിഎല്ലില്‍ 2000ല്‍ അധികം റണ്‍സും 100ലധികം വിക്കറ്റും നേടിയിട്ടുള്ള ഏക താരം സിഎസ്‌കെയുടെ രവീന്ദ്ര ജഡേജയാണ്. 190 മത്സരത്തില്‍ നിന്ന് 2268 റണ്‍സും 119 വിക്കറ്റും ജഡേജയുടെ പേരിലുണ്ട്.

ഐപിഎല്‍

ഒരു തവണ പോലും ക്യാപ്റ്റനാവാതെ കൂടുതല്‍ ഐപിഎല്‍ കളിച്ച് രവീന്ദ്ര ജഡേജയാണ്. 190 മത്സരങ്ങള്‍ അദ്ദേഹം ഇതുവരെ കളിച്ചു. ധോണി വിരമിക്കുമ്പോള്‍ സിഎസ്‌കെയുടെ നായകസ്ഥാനത്ത് കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന താരങ്ങളിലൊരാള്‍ ജഡേജയാണ്.

ഐപിഎല്‍

ഐപിഎല്ലിന്റെ പ്രഥമ സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ബ്രണ്ടന്‍ മക്കല്ലം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി (158* )തകര്‍പ്പന്‍ സെഞ്ച്വറി നേടി. ഇതിന് ശേഷം കെകെആറിനായി സെഞ്ച്വറി നേടാന്‍ ആര്‍ക്കും സാധിച്ചിട്ടില്ല.

ഐപിഎല്‍

ഒരു വിദേശ താരം പോലും നായകനാവാത്ത ഏക ടീമാണ് സിഎസ്‌കെ. തുടക്ക സീസണ്‍മുതല്‍ ഇതുവരെ എംഎസ് ധോണിയാണ് സിഎസ്‌കെയെ നയിച്ചത്.

ഐപിഎല്‍

അനില്‍ കുംബ്ലെ,ഷെയ്ന്‍ വോണ്‍,വിവിഎസ് ലക്ഷ്മണ്‍,സൗരവ് ഗാംഗുലി എന്നീ നാല് ഐപിഎല്‍ നായകന്മാര്‍ ഒരു അന്താരാഷ്ട്ര ടി20 മത്സരം പോലും കളിക്കാത്തവരാണ്. 2008ല്‍ രാജസ്ഥാനെ കിരീടം ചൂടിച്ച നായകനാണ് ഷെയ്ന്‍ വോണ്‍.

Story first published: Wednesday, May 5, 2021, 12:42 [IST]
Other articles published on May 5, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X