Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: അഞ്ച് വിദേശ താരങ്ങളെ കളിപ്പിക്കണം; ആവിശ്യവുമായി ഫ്രാഞ്ചൈസികള്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണില്‍ അഞ്ച് വിദേശ താരങ്ങളെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കണമെന്ന് ആവിശ്യപ്പെട്ട് ഫ്രാഞ്ചൈസികള്‍. ഇതുമായി ബന്ധപ്പെട്ട് ചില ഫ്രാഞ്ചൈസികള്‍ ബിസിസി ഐയെ സമീപിച്ചെന്നാണ് വിവരം. ഇന്‍സൈഡ് സ്‌പോട്ടാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. നിലവില്‍ നാല് വിദേശ താരങ്ങള്‍ക്കാണ് പ്ലേയിങ് ഇലവനില്‍ അവസരം. ഇത് പല ടീമുകള്‍ക്കും വലിയ തിരിച്ചടി നല്‍കുന്നു. ഇത്തവണ രാജസ്ഥാന്‍ റോയല്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളെയൊക്കെ നാല് വിദേശ താരങ്ങളെന്ന നിയമം പ്രതികൂലമായി ബാധിച്ചിരുന്നു.

രാജസ്ഥാന്‍ റോയല്‍സില്‍ സ്റ്റീവ് സ്മിത്ത്, ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവരാണ് പ്ലേയിങ് ഇലവനിലുള്ള വിദേശ താരങ്ങള്‍. നാല് താരങ്ങളുടെ നിയന്ത്രണമുള്ളതിനാല്‍ ഡേവിഡ് മില്ലര്‍, ഒഷെയ്ന്‍ തോമസ് തുടങ്ങിയ വിദേശ താരങ്ങള്‍ക്ക് വേണ്ടത്ര അവസരം നല്‍കാനായില്ല. കിങ്‌സ് ഇലവന്‍ പഞ്ചാബില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍, ക്രിസ് ഗെയ്ല്‍, നിക്കോളാസ് പുരാന്‍, ക്രിസ് ജോര്‍ദാന്‍, ജിമ്മി നിഷാം, ഷെല്‍ഡോന്‍ കോട്രല്‍ എന്നിവരായിരുന്നു പ്രധാന വിദേശ താരങ്ങള്‍.

ipllogo

സണ്‍റൈസേഴ്‌സ് ഹൈദാരാബാദ് നിരയില്‍ ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, കെയ്ന്‍ വില്യംസണ്‍, റാഷിദ് ഖാന്‍ എന്നിവരാണ് പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കുന്ന പ്രമുഖ വിദേശ താരങ്ങള്‍. ജേസണ്‍ ഹോള്‍ഡറിന് കുറച്ച് മത്സരങ്ങളില്‍ അവസരം ലഭിച്ചെങ്കിലും മുഹമ്മദ് നബിക്ക് ഒറ്റ മത്സരത്തിലും അവസരം ലഭിച്ചില്ല. ടി20 മികച്ച റെക്കോഡുള്ള താരമായിട്ടും നാല് താരങ്ങളുടെ പരിധിയുള്ളതിനാലാണ് നബിയെ തഴയേണ്ടി വരുന്നത്. മികച്ച ഇന്ത്യന്‍ താരങ്ങളുടെ കരുത്തുള്ള ടീമുകള്‍ തുടര്‍ച്ചയായി കിരീടം നേടുമ്പോള്‍ മറ്റ് ടീമുകള്‍ക്ക് നിരാശരാകേണ്ടി വരുന്നു. അതിനാലാണ് ഇത്തരമൊരു മാറ്റത്തിനായി ഫ്രാഞ്ചൈസികള്‍ ആവിശ്യപ്പെടുന്നത്.

ഏറെ നാളുകളായി ഉയര്‍ന്ന് കേള്‍ക്കുന്ന ആവിശ്യമാണ് ഇത്. അതിനാല്‍ത്തന്നെ ഇത്തരമൊരു മാറ്റത്തെക്കുറിച്ച് കാര്യമായിത്തന്നെ ബിസിസി ഐ ആലോചിച്ചേക്കും. അടുത്ത സീസണില്‍ മെഗാലേലം ഉണ്ടാകുമെന്നാണ് വിവരം. അങ്ങനെ വന്നാല്‍ മുംബൈ ഇന്ത്യന്‍സിനത് കടുത്ത തിരിച്ചടിയാവും. മറ്റ് ടീമുകള്‍ക്ക് ടീം കരുത്ത് ഉയര്‍ത്താനുള്ള സുവര്‍ണ്ണാവസരവും ലഭിക്കും. ഇത്തവണ കോവിഡ് മഹാമാരിക്ക് ഇടെ നടത്തിയ ഐപിഎല്‍ വലിയ വിജയമായിരുന്നു. 4000 കോടിയോളം ബിസിസിഐക്ക് ലഭിച്ചു. അടുത്ത വര്‍ഷം ഏപ്രിലിലും മെയ്‌ലുമായി ഇന്ത്യയില്‍ത്തന്നെയാവും ഐപിഎല്‍ നടക്കുക. അതിനാല്‍ മെഗാ ലേലം നടന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്കത് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കും.

Story first published: Tuesday, November 24, 2020, 10:03 [IST]
Other articles published on Nov 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+