വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഏറ്റവും പ്രതിഫലം വാങ്ങുന്ന പരിശീലകനാര്? പോണ്ടിങ്ങും ജയവര്‍ധനയും അല്ല, മറ്റൊരാള്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പാതിവഴിയില്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ സെപ്തംബറില്‍ യുഎഇയില്‍ വെച്ച് ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കുമെന്ന് ബിസിസിഐ വ്യക്തമാക്കിയതിനാല്‍ വീണ്ടും കളിയാവേശം ആരാധകരിലേക്കെത്തുകയാണ്. ഓരോ സീസണിലെയും ഏറ്റവും പ്രതിഫലം പറ്റുന്ന താരങ്ങളെ ആരാധകര്‍ക്ക് അറിയാമെങ്കിലും ഏറ്റവും പ്രതിഫലം വാങ്ങുന്ന പരിശീലകനരാണെന്ന് പലര്‍ക്കും അറിയില്ല. നിലവിലെ ഐപിഎല്‍ പരിശീലകരില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഞ്ച് പരിശീലകര്‍ ആരൊക്കെയാണെന്ന് നോക്കാം.


അനില്‍ കുംബ്ലെ

അനില്‍ കുംബ്ലെ

മുന്‍ ഇന്ത്യന്‍ പരിശീലകനും ഇന്ത്യന്‍ താരവുമായിരുന്ന അനില്‍ കുംബ്ലെയാണ് ഏറ്റവും പ്രതിഫലം പറ്റുന്ന ഐപിഎല്‍ പരിശീലകരില്‍ ഒരാള്‍. നാല് കോടി രൂപയാണ് പഞ്ചാബ് കിങ്‌സിന്റെ പരിശീലകനായ അനില്‍ കുംബ്ലെക്ക് ഒരു സീസണില്‍ ലഭിക്കുന്നത്. 42 ഐപിഎല്ലില്‍ കളിച്ചിട്ടുള്ള അദ്ദേഹം ആര്‍സിബിയുടെ ക്യാപ്റ്റനുമായിട്ടുണ്ട്. രണ്ട് സീസണില്‍ ടീമിനെ പരിശീലിപ്പിച്ചിട്ടും പ്രതീക്ഷിച്ച നേട്ടത്തിലേക്കെത്തിക്കാന്‍ കുംബ്ലെക്ക് സാധിച്ചിട്ടില്ല.

സൈമണ്‍ കാറ്റിച്ച്

സൈമണ്‍ കാറ്റിച്ച്

മുന്‍ ഓസീസ് താരവും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പരിശീലകനുമായ സൈമണ്‍ കാറ്റിച്ചിനും നാല് കോടിയാണ് ഒരു സീസണിലെ പ്രതിഫലം. ഇന്ത്യന്‍ നായകന്‍ വിരാട് കോലി ക്യാപ്റ്റനായുള്ള ആര്‍സിബി പ്രഥമ സീസണ്‍ മുതല്‍ ഐപിഎല്ലിന്റെ ഭാഗമാണെങ്കിലും ഇതുവരെ കിരീടം നേടാനായിട്ടില്ല. ഇത്തവണ വളരെ പ്രതീക്ഷയായിരുന്നു ആര്‍സിബിക്കുണ്ടായിരുന്നത്. എന്നാല്‍ പാതിവഴിക്ക് ടൂര്‍ണമെന്റ് നിന്നത് ടീമിനെ സംബന്ധിച്ച് കടുത്ത തിരിച്ചടിയാണ്.

സ്റ്റീഫന്‍ ഫ്‌ളമിങ്

സ്റ്റീഫന്‍ ഫ്‌ളമിങ്

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പരിശീലകനായ സ്്റ്റീഫന്‍ ഫ്‌ളമിങ്ങാണ് മൂന്നാം സ്ഥാനത്ത്.3.5 കോടിയാണ് അദ്ദേഹത്തിന്റെ പ്രതിഫലം. സീനിയര്‍ താരങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം നല്‍കി ടീമിനെ തയ്യാറാക്കുന്ന ഫ്‌ളമിങ്ങിന് ടീമിനെ മികച്ച റിസല്‍ട്ടിലേക്കെത്തിക്കാനും സാധിക്കുന്നു. 2009 മുതല്‍ സിഎസ്‌കെയെ പരിശീലിപ്പിക്കുന്ന ഫ്‌ളമിങ്ങിന് കീഴില്‍ 2020ല്‍ മാത്രമാണ് ടീമിനെ പ്ലേ ഓഫ് കാണാന്‍ സാധിക്കാതിരുന്നത്.

റിക്കി പോണ്ടിങ്

റിക്കി പോണ്ടിങ്

മുന്‍ ഓസീസ്,മുംബൈ ഇന്ത്യന്‍ നായകനും മുംബൈ ഇന്ത്യന്‍സ് പരിശീലകനുമായ റിക്കി പോണ്ടിങ് നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെയാണ് പരിശീലിപ്പിക്കുന്നത്. 3.5 കോടി രൂപയാണ് ഡല്‍ഹി അദ്ദേഹത്തിന് പ്രതിഫലമായി നല്‍കുന്നത്. 2020 സീസണില്‍ പോണ്ടിങ്ങിന്റെ പരിശീലനത്തിന് കീഴില്‍ ഡല്‍ഹി ഫൈനല്‍ കളിച്ചിരുന്നു. 2021 സീസണിലെ ആദ്യ പാദം പൂര്‍ത്തിയാവുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സാണ് തലപ്പത്ത്.

ബ്രണ്ടന്‍ മക്കല്ലം

ബ്രണ്ടന്‍ മക്കല്ലം

മുന്‍ ന്യൂസീലന്‍ഡ് ക്യാപ്റ്റനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരവുമായ ബ്രണ്ടന്‍ മക്കല്ലം നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തന്നെയാണ് പരിശീലിപ്പിക്കുന്നത്. 3.4 കോടിയാണ് അദ്ദേഹത്തിന് ലഭിക്കുന്ന പ്രതിഫലം. എന്നാല്‍ പരിശീലകനെന്ന നിലയില്‍ മികച്ച പ്രകടനമല്ല മക്കല്ലം കാഴ്ചവെക്കുന്നത്. 2021 ഐപിഎല്ലിന്റെ ആദ്യ പാദം പൂര്‍ത്തിയാവുമ്പോള്‍ കൊല്‍ക്കത്ത ഏഴാം സ്ഥാനത്താണ്.

Story first published: Sunday, June 13, 2021, 15:05 [IST]
Other articles published on Jun 13, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X