IPL 2021: പഞ്ചാബിന് ജയിക്കണോ? എങ്കില്‍ ഈ മൂന്ന് പ്രശ്‌നത്തിന് രാഹുല്‍ പരിഹാരം കാണണം
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനമല്ല കെ എല്‍ രാഹുല്‍ നായകനായ പഞ്ചാബ് കിങ്‌സ് കാഴ്ചവെക്കുന്നത്. ആറ് മത്സരത്തില്‍ നാലിലും തോറ്റ ടീമിന് രണ്ട് മത്സരത്തില്‍ മാത്രമാണ് ജയിക്കാനായത്. ബാറ്റിങ്ങിലെ പ്രശ്‌നങ്ങള്‍ തുടര്‍ച്ചയായി ടീമിനെ അലട്ടുകയാണ്. വിജയവഴിയില്‍ തിരിച്ചെത്താന്‍ അടിമുടി മാറ്റങ്ങള്‍ ടീമിന് ആവിശ്യമാണ്. നിലവിലെ മനോഭാവം തുടര്‍ന്നാല്‍ വിജയവഴിയിലേക്ക് മടങ്ങിയെത്തുക പഞ്ചാബിന് പ്രയാസമാവും. ആര്‍സിബിക്കെതിരായി ഇന്ന് പഞ്ചാബിന്റെ മത്സരം നടക്കാനിരിക്കെ നായകന്‍ കെ എല്‍ രാഹുലിന് മുന്നിലുള്ള മൂന്ന് വെല്ലുവിളികള്‍ എന്തൊക്കെയാണെന്ന് നോക്കാം.

നിക്കോളാസ് പുരാന്റെ ഫോം ഔട്ട്
മധ്യനിരയില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ പഞ്ചാബ് കണ്ടെത്തിയ വെസ്റ്റ് ഇന്‍ഡീസ് കരുത്ത് നിക്കോളാസ് പുരാനാണ്. വെടിക്കെട്ട് പ്രകടനം നടത്താന്‍ കെല്‍പ്പുള്ള താരമാണെങ്കിലും ഈ സീസണില്‍ അദ്ദേഹം നിരാശപ്പെടുത്തുകയാണ്. അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 28 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്.ഇതില്‍ മൂന്ന് ഡക്കും ഉള്‍പ്പെടും. നേരത്തെ നാലാം നമ്പറില്‍ കളിപ്പിച്ചിരുന്ന പുരാനെ ഇത്തവണ അഞ്ചാം നമ്പറിലാണ് ടീം കളിപ്പിക്കുന്നത്. തുടര്‍ച്ചയായി താരം പരാജയപ്പെടുന്നതിനാല്‍ പുരാന് വിശ്രമം നല്‍കാന്‍ തയ്യാറാവേണ്ടതുണ്ട്. പകരം ഡേവിഡ് മലാനെ ടീമിലേക്ക് പരിഗണിക്കാം. ഈ മാറ്റത്തിന് രാഹുല്‍ തയ്യാറാകുമോയെന്ന് കണ്ടറിയാം.

പ്ലേയിങ് 11 തിരഞ്ഞെടുപ്പിലെ ആശങ്ക
പഞ്ചാബ് കിങ്‌സ് മികച്ച പ്ലേയിങ് 11 കണ്ടെത്താനാവാതെ പ്രയാസപ്പെടുകയാണ്. ആറ് മത്സരത്തില്‍ ഒരു തവണ മാത്രമാണ് ടീമിനെ നിലനിര്‍ത്തി പഞ്ചാബ് ഇറങ്ങിയത്. നാല് മത്സരത്തില്‍ ടീമില്‍ അഴിച്ചുപണി നടത്തി. സ്ഥിരതയാര്‍ന്ന പ്ലേയിങ് 11 കണ്ടെത്തുക എന്നത് നായകനെന്ന നിലയില്‍ രാഹുലിന്റെ ഉത്തരവാദിത്തമാണ്. ടീമില്‍ നിരവധി മാറ്റം വരുത്തുന്നത് ഒന്നിണക്കം നഷ്ടപ്പെടുത്തുകയും ടീമെന്ന നിലയിലുള്ള പ്രകടനത്തെ ബാധിക്കുകയും ചെയ്യും. മൂന്നാം നമ്പറില്‍ ഗെയ്‌ലിന് സ്ഥിരതയില്ലാത്തതിനാല്‍ രാഹുല്‍ മൂന്നാം നമ്പറിലിറങ്ങി ഗെയ്‌ലിന് ഓപ്പണിങ്ങില്‍ അവസരം നല്‍കുന്നത് ടീമിന് ഗുണം ചെയ്‌തേക്കും.

വിക്കറ്റ് വീഴ്ത്താന്‍ കെല്‍പ്പുള്ള ബൗളറാര്
മുഹമ്മദ് ഷമി എന്ന ഇന്ത്യന്‍ സീനിയര്‍ പേസറെ അമിതമായി വിശ്വസിക്കുന്നത് പഞ്ചാബിന് തിരിച്ചടിയാവുന്നു. പവര്‍പ്ലേയില്‍ വിക്കറ്റ് വീഴ്ത്തി എതിരാളികള്‍ക്ക് സമ്മര്‍ദ്ദം നല്‍കാന്‍ കെല്‍പ്പുള്ള ബൗളര്‍മാരെ കണ്ടെത്താന്‍ പഞ്ചാബിനായിട്ടില്ല. അര്‍ഷദീപ് സിങ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നത്. റില്ലി മെറീഡിത്ത്,ജൈ റിച്ചാര്‍ഡ്‌സന്‍ എന്നിവരെ ഫലപ്രദമായി ഉപയോഗിക്കാനും രാഹുലിനാവുന്നില്ല. മധ്യ ഓവറിലും ഡെത്ത് ഓവറിലും റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്താനുള്ള പ്രതിവിധിയെന്തെന്ന് രാഹുല്‍ കണ്ടെത്തേണ്ടിയിരിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications