For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഇവര്‍ ഇത്തവണത്തെ ലോക ദുരന്തങ്ങള്‍, ഫ്‌ളോപ്പ്ഡ് 11 ഇതാ, മോര്‍ഗന്‍ ക്യാപ്റ്റന്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് റദ്ദാക്കിയിരിക്കുകയാണ്. കാണികളെ പ്രവേശിപ്പിക്കാതെ ബയോബബിള്‍ സുരക്ഷയൊരുക്കിയാണ് ടൂര്‍ണമെന്റ് മുന്നോട്ട് പോയതെങ്കിലും താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ടൂര്‍ണമെന്റ് ആദ്യ പകുതി പിന്നിട്ട ശേഷമാണ് നിര്‍ത്തിവെക്കേണ്ട സാഹചര്യം ഉണ്ടായത്. പകുതി മത്സരങ്ങളുടെ കണക്ക് പ്രകാരമുള്ള ഇത്തവണത്തെ ഫ്‌ളോപ്പ്ഡ് 11നെ പരിശോധിക്കാം.

The flopped XI of IPL 2021 | Oneindia Malayalam
ഡേവിഡ് വാര്‍ണര്‍, ശുഭ്മാന്‍ ഗില്‍, നിക്കോളാസ് പുരാന്‍

ഡേവിഡ് വാര്‍ണര്‍, ശുഭ്മാന്‍ ഗില്‍, നിക്കോളാസ് പുരാന്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ നായകനായാണ് ഡേവിഡ് വാര്‍ണര്‍ സീസണ്‍ ആരംഭിച്ചത്. എന്നാല്‍ താരത്തിന്റെ മോശം ഫോമിനെത്തുടര്‍ന്നും ടീമിന്റെ മോശം പ്രകടനത്തെത്തുടര്‍ന്നും വാര്‍ണറെ പാതിവഴിയില്‍ ക്യാപ്റ്റന്‍സിയില്‍ നിന്ന് പുറത്താക്കി. അവസാന സീസണില്‍ 548 റണ്‍സ് നേടിയ വാര്‍ണര്‍. ഈ സീസണില്‍ ആറ് ഇന്നിങ്‌സില്‍ നിന്ന് നേടിയത് 193 റണ്‍സ്. 110.28 എന്ന മോശം സ്‌ട്രൈക്കറേറ്റിലായിരുന്നു വാര്‍ണറുടെ പ്രകടനം.

കെകെആറിനൊപ്പം ശുഭ്മാന്‍ ഗില്ലും ഇത്തവണ നിരാശപ്പെടുത്തി. ഏഴ് മത്സരത്തില്‍ നിന്ന് വെറും 132 റണ്‍സാണ്് ഗില്ലിന് നേടാനായത്. 18.25 ആണ് ശരാശരി. പഞ്ചാബ് കിങ്‌സിന്റെ നിക്കോളാസ് പുരാനാണ് മൂന്നാമന്‍. ഇത്തവണ ഏഴ് ഇന്നിങ്‌സില്‍ നിന്ന് 28 റണ്‍സ് മാത്രമാണ് താരം നേടിയത്. എന്നാല്‍ മൂന്ന് മത്സരങ്ങളില്‍ താരം പൂജ്യത്തിനാണ് പുറത്തായത്.

ഇഷാന്‍ കിഷന്‍, ഓയിന്‍ മോര്‍ഗന്‍, ഹര്‍ദിക് പാണ്ഡ്യ

ഇഷാന്‍ കിഷന്‍, ഓയിന്‍ മോര്‍ഗന്‍, ഹര്‍ദിക് പാണ്ഡ്യ

മുംബൈ ഇന്ത്യന്‍സിന്റെ ഇഷാന്‍ കിഷനും ഈ സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തി. 57.33 ശരാശരിയില്‍ 516 റണ്‍സുമായി അവസാന സീസണില്‍ തകര്‍ത്തടിച്ച ഇഷാന്‍ അഞ്ച് മത്സരത്തില്‍ നിന്ന് 73 റണ്‍സ് മാത്രമാണ് നേടിയത്. മുംബൈയുടെ പ്ലേയിങ് 11ല്‍ നിന്നും താരത്തെ പുറത്താക്കി.

കെകെആര്‍ നായകന്‍ ഓയിന്‍ മോര്‍ഗനും ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തി. ഏഴ് ഇന്നിങ്‌സില്‍ നിന്ന് 92 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. നായകനെന്ന നിലയിലും അദ്ദേഹം തീര്‍ത്തും പരാജയപ്പെട്ടു. ഫ്‌ളോപ്പ് 11ന്റെ നായകനും മോര്‍ഗനാണ്.

മുംബൈ ഇന്ത്യന്‍സ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് നിരാശപ്പെടുത്തിയ മറ്റൊരു താരം. ഇത്തവണ ഏഴ് ഇന്നിങ്‌സില്‍ നിന്ന് 52 റണ്‍സ് മാത്രമാണ് ഹര്‍ദിക് പാണ്ഡ്യ നേടിയത്. പരിക്കിനെത്തുടര്‍ന്ന് പന്തെറിയാനും താരത്തിന് സാധിച്ചിരുന്നില്ല.

ശിവം ദുബെ, ശര്‍ദുല്‍ ഠാക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍

ശിവം ദുബെ, ശര്‍ദുല്‍ ഠാക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍

രാജസ്ഥാന്‍ റോയല്‍സിന്റെ ഓള്‍റൗണ്ടര്‍ ശിവം ദുബെയാണ് നിരാശപ്പെടുത്തിയ മറ്റൊരു താരം. മെല്ലെപ്പോക്ക് ബാറ്റിങ്ങുകൊണ്ട് ഏറെ പഴികേട്ട ദുബെയെ രാജസ്ഥാന്‍ പ്ലേയിങ് 11ല്‍ നിന്നും പുറത്താക്കിയിരുന്നു.

സിഎസ്‌കെ പേസര്‍ ശര്‍ദുല്‍ ഠാക്കൂറാണ് മറ്റൊരു ഫ്‌ളോപ്പ് താരം. ഏഴ് മത്സരത്തില്‍ നിന്ന് അഞ്ച് വിക്കറ്റ് മാത്രമാണ് നേടാനായത്. കൂടാതെ റണ്‍സ് വിട്ടുകൊടുക്കുന്നതിലും പിശുക്ക് കാട്ടിയിരുന്നില്ല. 10.33 ഇക്കോണമിയിലായിരുന്നു ശര്‍ദുലിന്റെ പ്രകടനം.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറും നിരാശപ്പെടുത്തി. അഞ്ച് മത്സരത്തില്‍ നിന്ന് മൂന്ന് വിക്കറ്റ് മാത്രമാണ് താരത്തിന് നേടാനായത്. 9.10 ആയിരുന്നു താരത്തിന്റെ ഇക്കോണമി.

യുസ്‌വേന്ദ്ര ചഹാല്‍, ജൈ റിച്ചാര്‍ഡ്‌സന്‍

യുസ്‌വേന്ദ്ര ചഹാല്‍, ജൈ റിച്ചാര്‍ഡ്‌സന്‍

ആര്‍സിബി സ്പിന്നര്‍ യുസ് വേന്ദ്ര ചഹാല്‍ ഇത്തവണ നിരാശപ്പെടുത്തി. ആറ് മത്സരത്തില്‍ നിന്ന് രണ്ട് വിക്കറ്റ് മാത്രം നേടിയ താരം റണ്‍സ് വിട്ടുകൊടുക്കുന്നതിലും ഇത്തവണ പിശുക്കുകാട്ടിയില്ല. 8.26 ആയിരുന്നു താരത്തിന്റെ സീസണിലെ ഇക്കോണമി.

14 കോടിക്ക് പഞ്ചാബ് ടീമിലെത്തിച്ച ജൈ റിച്ചാര്‍ഡ്‌സന്‍ മൂന്ന് മത്സരത്തില്‍ നിന്ന് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ വിട്ടുകൊടുത്തത് 117 റണ്‍സ്. പഞ്ചാബ് വളരെ പ്രതീക്ഷയോടെ കണ്ട് ഏറ്റവും നിരാശപ്പെടുത്തിയ താരമാണ് ജൈ റിച്ചാര്‍ഡ്‌സന്‍.

Story first published: Thursday, May 6, 2021, 10:35 [IST]
Other articles published on May 6, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+