Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: മൂന്നാം വാരത്തിലെ 'ഫ്‌ളോപ്പ് 11' ഇതാ, രോഹിത് ശര്‍മ നായകന്‍, ടീമില്‍ പ്രമുഖര്‍

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ മൂന്നാം വാരം പിന്നിടുകയാണ്. 25 മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ നിലവില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്നിട്ട് നില്‍ക്കുമ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ്,റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍,മുംബൈ ഇന്ത്യന്‍സ് എന്നിവരും ആദ്യ നാലിലുണ്ട്. കെകെആര്‍,പഞ്ചാബ്,രാജസ്ഥാന്‍,ഹൈദരാബാദ് ടീമുകള്‍ക്ക് പ്രതീക്ഷക്കൊത്ത് ഉയരാനായിട്ടില്ല. റണ്‍വേട്ടക്കാരില്‍ ശിഖര്‍ ധവാന്‍ തലപ്പത്ത് നില്‍ക്കുമ്പോള്‍ വിക്കറ്റ് വേട്ടക്കാരില്‍ ആര്‍സിബിയുടെ ഹര്‍ഷല്‍ പട്ടേലാണ് മുന്നില്‍. 17-25വരെയുള്ള മത്സരങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്നാം വാരത്തിലെ ഫ്‌ളോപ്പ് 11നെ നോക്കാം.


രോഹിത് ശര്‍മ-ഡേവിഡ് വാര്‍ണര്‍

രോഹിത് ശര്‍മ-ഡേവിഡ് വാര്‍ണര്‍

മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണറുമാണ് ഓപ്പണര്‍മാര്‍. ടീമിന്റെ നായകന്‍ രോഹിതാണ്. പഞ്ചാബിനെതിരേ 63 റണ്‍സ് നേടാന്‍ രോഹിതിന് സാധിച്ചെങ്കിലും മൂന്നാം വാരത്തില്‍ 101.75 സ്‌ട്രൈക്കറേറ്റില്‍ 77 റണ്‍സാണ് രോഹിത് നേടിയത്. മുംബൈ മൂന്ന് മത്സരങ്ങള്‍ വീതം തോല്‍ക്കുകയും ജയിക്കുകയും ചെയ്തിട്ടുണ്ട്.

മെല്ലെപ്പോക്ക് ബാറ്റിങ്ങുകൊണ്ട് നിരാശപ്പെടുത്തുന്ന വാര്‍ണര്‍ 63 റണ്‍സാണ് ഈ ആഴ്ച നേടിയത്. അതും 89.3 സ്‌ട്രൈക്കറേറ്റില്‍. എല്ലാ സീസണിലും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുന്ന വാര്‍ണര്‍ക്ക് ഇത്തവണ ഫോം കണ്ടെത്താനായിട്ടില്ല.

സുരേഷ് റെയ്‌ന,സൂര്യകുമാര്‍ യാദവ്,ദിനേഷ് കാര്‍ത്തിക്

സുരേഷ് റെയ്‌ന,സൂര്യകുമാര്‍ യാദവ്,ദിനേഷ് കാര്‍ത്തിക്

അര്‍ധ സെഞ്ച്വറിയോടെ തുടങ്ങിയ സുരേഷ് റെയ്‌നക്ക് പിന്നീടുള്ള മത്സരങ്ങള്‍ ഇതേ മികവ് ആവര്‍ത്തിക്കാനായില്ല. ഈ ആഴ്ചയില്‍ 123.33 സ്‌ട്രൈക്കറേറ്റില്‍ 41 റണ്‍സ് മാത്രമാണ് റെയ്‌ന നേടിയത്. മൂന്നാം നമ്പറില്‍ ഇറങ്ങിയിരുന്ന ഇത്തവണ നാലാം നമ്പറിലാണ് കൂടുതല്‍ തവണയും ഇറങ്ങിയത്.

മുംബൈയുടെ സൂര്യകുമാര്‍ യാദവിനും നല്ല വാരമായിരുന്നില്ല ഇത്. 141.1 സ്‌ട്രൈക്കറേറ്റുണ്ടെങ്കിലും 49 റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. മുംബൈയുടെ ടോപ് ഓഡറിലെ വിശ്വസ്തന് ഇത്തവണ സ്ഥിരത കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നതാണ് വസ്തുത.

കെകെആറിന്റെ ദിനേഷ് കാര്‍ത്തികാണ് മറ്റൊരു താരം. ഈ സീസണിലെ വിക്കറ്റ് കീപ്പര്‍മാരുടെ പ്രകടനം പരിഗണിക്കുമ്പോള്‍ ഏറ്റവും മോശം കാര്‍ത്തികാണ്. മൂന്നാം വാരം 39 റണ്‍സാണ് കാര്‍ത്തിക് നേടിയത്. ഇത്തവണ നിരാശപ്പെടുത്തുന്ന പ്രകടനമാണ് കെകെആര്‍ കാഴ്ചവെക്കുന്നത്.

ഹര്‍ദിക് പാണ്ഡ്യ,വിജയ് ശങ്കര്‍,ഡ്വെയ്ന്‍ ബ്രാവോ

ഹര്‍ദിക് പാണ്ഡ്യ,വിജയ് ശങ്കര്‍,ഡ്വെയ്ന്‍ ബ്രാവോ

മുംബൈ ഇന്ത്യന്‍സിന്റെ വജ്രായുധമായ ഹര്‍ദിക് പാണ്ഡ്യ ഇത്തവണ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. പഞ്ചാബിനെതിരായ മത്സരത്തില്‍ മാത്രമാണ് താരത്തിന് അവസരം ലഭിച്ചത്. നാല് പന്തില്‍ ഒരു റണ്‍സാണ് അദ്ദേഹം നേടിയത്.

ഹൈദരാബാദിന്റെ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറും നിരാശപ്പെടുത്തുന്ന താരമാണ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും തിളങ്ങാനാവുന്നില്ല. ഡല്‍ഹിക്കെതിരേ 8 റണ്‍സാണ് വിജയ് നേടിയത്. വരും മത്സരത്തില്‍ താരത്തിന് ടീമിലെ സ്ഥാനം നഷ്ടമായേക്കും.

സിഎസ്‌കെ ഓള്‍റൗണ്ടര്‍ ഡ്വെയ്ന്‍ ബ്രാവോയാണ് മറ്റൊരു താരം.ടീമിലെ സ്ഥിര സാന്നിധ്യമല്ലാത്ത ബ്രാവോയ്ക്ക് ഡെത്ത് ഓവര്‍ ബൗളിങ്ങില്‍ പഴയ മൂര്‍ച്ചയില്ല. കഴിഞ്ഞ മത്സരത്തില്‍ രണ്ട് ഓവറില്‍ 19 റണ്‍സാണ് താരം വിട്ടുകൊടുത്തത്.

സിദ്ധാര്‍ത്ഥ് കൗള്‍,ട്രന്റ് ബോള്‍ട്ട്,ഖലീല്‍ അഹമ്മദ്

സിദ്ധാര്‍ത്ഥ് കൗള്‍,ട്രന്റ് ബോള്‍ട്ട്,ഖലീല്‍ അഹമ്മദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ സിദ്ധാര്‍ത്ഥ് കൗളിന് പഴയ മികവിലേക്ക് ഉയരാനാവുന്നില്ല. സിഎസ്‌കെയ്‌ക്കെതിരേ 8 റണ്‍സ് ഇക്കോണമിയില്‍ അടിവാങ്ങിയ കൗളിന് വിക്കറ്റ് നേടാനും സാധിച്ചിരുന്നില്ല.

അവസാന സീസണില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ച മുംബൈ പേസര്‍ ട്രന്റ് ബോള്‍ട്ടിനും മികച്ച വാരമായിരുന്നില്ല ഇത്. പഞ്ചാബിനെതിരേ 2.4 ഓവറില്‍ 30 റണ്‍സ് താരം വിട്ടുകൊടുത്തു. വിക്കറ്റും വീഴ്ത്താനായില്ല. രാജസ്ഥാനെതിരേ ഒരു വിക്കറ്റ് നേടിയെങ്കിലും 37 റണ്‍സ് വിട്ടുകൊടുത്തു.

ടി നടരാജന് പകരക്കാരനായി ഹൈദരാബാദിന്റെ പ്ലേയിങ് 11 എത്തിയ ഖലീല്‍ അഹമ്മദിന് മൂന്നാം വാരത്തില്‍ തിളങ്ങാനായിട്ടില്ല. ഡല്‍ഹിക്കെതിരേ 10.5 ഇക്കോണമിയില്‍ 42 റണ്‍സാണ് അദ്ദേഹം വഴങ്ങിയത്. സിഎസ്‌കെയ്‌ക്കെതിരേ 9 ഇക്കോണമിയിലായിരുന്നു താരത്തിന്റെ പ്രകടനം.

Story first published: Friday, April 30, 2021, 14:35 [IST]
Other articles published on Apr 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+