IPL 2021: ബിബിഎല്ലില്‍ വെടിക്കെട്ട് പ്രകടനം, താരലേലത്തില്‍ ഈ അഞ്ച് പേര്‍ കാശ് വാരും
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ ആവേശം പൂര്‍ണ്ണമായും അവസാനിക്കുന്നതിന് മുമ്പിതാ 14ാം സീസണിന്റെ ആവേശം എത്തുകയാണ്. ഇത്തവണ ഇന്ത്യയില്‍ത്തന്നെ നടക്കുന്ന ഐപിഎല്ലിന്റെ താരലേലം ഫെബ്രുവരി 11ന് നടക്കുമെന്നാണ് വിവരം. ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങളുടെയും നിലനിര്‍ത്തുന്ന താരങ്ങളുടെയും വിവരം ഈ മാസം 21ന് മുമ്പായി ഐപിഎല്‍ ഗവേണിങ് കൗണ്‍സിലിന് നല്‍കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇത്തവണ മെഗാ ലേലമായിരിക്കില്ല നടക്കുക. എങ്കിലും ചില വമ്പന്‍ താരങ്ങളെ ടീമുകള്‍ ഒഴിവാക്കാനുള്ള സാധ്യത കൂടുതലാണ്. ഇത്തവണത്തെ ബിഗ് ബാഷ് ലീഗിലെ തകര്‍പ്പന്‍ പ്രകടനംകൊണ്ട് താരലേലത്തില്‍ നേട്ടമുണ്ടാക്കാന്‍ സാധ്യതയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ഗ്ലെന്‍ മാക്‌സ്‌വെല്‍
അവസാന സീസണില്‍ പഞ്ചാബിനുവേണ്ടി തീര്‍ത്തും നിരാശപ്പെടുത്തിയ മാക്‌സ്‌വെല്‍ ഇത്തവണത്തെ ബിഗ്ബാഷ് ലീഗില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ഇന്ത്യക്കെതിരായ ഏകദിന,ടി20 പരമ്പരയിലും തിളങ്ങാന്‍ മാക്‌സ് വെല്ലിനായിരുന്നു. അതിനാല്‍ത്തന്നെ ഇത്തവണ മാക്‌സ് വെല്ലിനെ പഞ്ചാബ് ഒഴിവാക്കിയാല്‍ താരലേലത്തില്‍ വലിയ നേട്ടമുണ്ടാക്കാന്‍ സാധ്യത ഏറെയാണ്. ഇത്തവണ ഇന്ത്യയിലാണ് ഐപിഎല്‍ നടക്കുന്നതെന്നത് മാക്‌സിയുടെ മൂല്യം ഉയര്‍ത്തുന്നു. ബിബിഎല്ലില്‍ മെല്‍ബണ്‍ സ്റ്റാര്‍സ് താരമാണ് മാക്‌സ് വെല്‍.

ജോഷ് ഫിലിപ്പി
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ജോഷ് ഫിലിപ്പി അവസാന സീസണിലെ ഐപിഎല്ലില്‍ ആര്‍സിബിയുടെ താരമായിരുന്നു. 23കാരനായ താരം അരങ്ങേറ്റ ഐപിഎല്ലില്‍ത്തന്നെ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവെച്ചു. വരുന്ന സീസണിലെ ഐപിഎല്ലില്‍ ആര്‍സിബി താരത്തെ നിലനിര്‍ത്താന്‍ സാധ്യതയുണ്ട്. ഒഴിവാക്കിയാല്‍ ലേലത്തില്‍ വലിയ നേട്ടമുണ്ടാക്കാന്‍ സാധ്യതയുണ്ട്. ബിബിഎല്ലില്‍ സിഡ്‌നി സിക്‌സേഴ്‌സ് താരമായ അദ്ദേഹം അവസാന സീസണില്‍ 337 റണ്‍സാണ് അടിച്ചെടുത്തത്.

ആദം സാംബ
നിലവില്‍ ആര്‍സിബി താരമായ ഓസീസ് സ്പിന്നര്‍ക്ക് വലിയ അവസരമൊന്നും അവസാന സീസണിലെ ഐപിഎല്ലില്‍ ലഭിച്ചില്ല. കിട്ടിയ അവസരങ്ങളില്‍ പ്രതീക്ഷിച്ചതിലും മികവ് കാട്ടാന്‍ സ്പിന്നറായ സാംബക്ക് സാധിച്ചിരുന്നു. ബിബിഎല്ലിനും തിളങ്ങിയ സാംബയെ ആര്‍സിബി ഒഴിവാക്കാന്‍ സാധ്യത കുറവാണ്. ഒഴിവാക്കിയാല്‍ സാംബയ്ക്കായി പ്രമുഖ ടീമുകള്‍ പണം വാരിയെറിയാന്‍ സാധ്യത കൂടുതലാണ്. മെല്‍ബണ്‍ സ്റ്റാര്‍സ് താരമാണ് ബിബിഎല്ലില്‍ സാംബ.

ക്രിസ് ലിന്‍
നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായ ക്രിസ് ലിന്നിന് അവസാന സീസണില്‍ മുംബൈ ഒരു മത്സരത്തില്‍ പോലും അവസരം നല്‍കിയില്ല. പുതിയ സീസണിന് മുന്നോടിയായി മുംബൈ ലിന്നിനെ ഒഴിവാക്കിയാല്‍ വാങ്ങാന്‍ ടീമുകള്‍ മത്സരിച്ചേക്കും. ബിബിഎല്ലില്‍ ബ്രിസ്ബണ്‍ ഹീറ്റ്‌സിന്റെ താരമായ ലിന്‍ 378 റണ്‍സാണ് അടിച്ചെടുത്തത്. 173.4 ആയിരുന്നു അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്.

ജൈ റിച്ചാര്‍ഡ്‌സന്‍
ബിബിഎല്ലില്‍ പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സിന്റെ താരമായിരുന്നു റിച്ചാര്‍ഡ്‌സന്‍. 9 മത്സരത്തില്‍ നിന്ന് 6.35 ഇക്കോണമിയില്‍ 18 വിക്കറ്റ് വീഴ്ത്തിയ താരം ഇത്തവണത്തെ ഐപിഎല്‍ താരലേലത്തില്‍ പങ്കെടുത്താല്‍ വലിയ നേട്ടമുണ്ടാക്കിയേക്കും. 24കാരനായ താരം ബിബിഎല്ലിന്റെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു. സിഎസ്‌കെ,ആര്‍സിബി,പഞ്ചാബ് തുടങ്ങിയ ടീമുകള്‍ക്കെല്ലാം മികച്ച പേസര്‍മാരുടെ ആവിശ്യമുള്ളതിനാല്‍ റിച്ചാര്‍ഡ്‌സന്‍ ലേലത്തില്‍ നേട്ടമുണ്ടാക്കാന്‍ സാധ്യത കൂടുതലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications